ദേവു 31

Views : 4849

”സ്ഥലം കൊടുത്തതിന്റെയും വീട് വെച്ചതിന്റെയൊക്കെ ഒരു കള്ള ആധാരം ഉണ്ടാക്കി ഞങ്ങളോട് കാശ് ആവശ്യപ്പെടുകയും തരാൻ കഴിയില്ലെങ്കിൽ ഒഴിഞ്ഞു പോവാനും ആവശ്യപ്പെട്ടു. വയ്യാത്ത അമ്മയെയും അനിയത്തിമാരെയും കൊണ്ട് ഞാൻ എവിടേക്ക് പോവാൻ. ഉപദ്രവം തുടർന്നു. കാശ് തരാൻ കഴിയില്ലെങ്കിൽ ആവശ്യം നിറവേറ്റാൻ അനിയത്തിമാരോടോ എന്നോടൊ ചെല്ലാൻ പറഞ്ഞു. വഴിവക്കിൽ വെച്ച് ഒരു നാൾ എന്റെ കൈകളിൽ പിടിച്ചപ്പോൾ ഞാൻ കരണത്തടിച്ചു. ആ വൈരാഗ്യത്തിനു വീട്ടിൽ കയറി ഭീഷണിപെടുത്തി. ആവശ്യം അനിയത്തിമാരിലേക്ക് മാറി എന്നറിഞ്ഞപ്പോൾ കുടുംബത്തെ ഓർത്ത് അനിയത്തിമാരെ ഓർത്ത് നിന്നു കൊടുത്തു പോയതാണ് അപ്പുവേട്ടാ. ഇല്ലെങ്കിൽ എന്റെ കുടുംബം. ഇതിപ്പോൾ 2 തവണയായി ഭീഷണിപ്പെടുത്തി എന്നെ ഇങ്ങനെ പക്ഷെ ഇനി എനിക്ക് പറ്റില്ല.സഹിക്കുന്നതിനു ഒരു അതിരുണ്ട് എല്ലാറ്റിനും വിഷം കൊടുത്ത് ഞാൻ ചാവും.”നിസഹായതയോടെ മുന്നിൽ നിന്നു വിതുമ്പി ആ പാവം എല്ലാം പറഞ്ഞു.

പെട്ടെന്ന് ഇരുമ്പഴിക്കുള്ളിൽ ഒരു ലാത്തിയുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു.

” പകൽ കിനാവ് കണ്ടത് മതി അപ്പുവിനു ഒരു വിസിറ്റർ ഉണ്ട്. ” ഡ്യൂട്ടി പോലീസ് വന്നു എന്നെ വിളിച്ചു. വർഷം കുറെ കഴിഞ്ഞു ആരും കാണാൻ വരാറില്ലായിരുന്നു വരരുത് എന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. അമ്മാവനെ കൊന്ന് ഈ തടവറയിൽ ആക്കപ്പെട്ടപ്പോൾ ഒരിക്കൽ മാത്രമേ അച്ഛനും അമ്മയും കാണാൻ വന്നുള്ളു പിന്നെ ആരോടും വരരുത് എന്ന് ഞാൻ പറഞ്ഞിരുന്നു. ഞാൻ കാണാൻ ചെന്നു.

പുറത്ത് ചെമ്പിച്ച മുടിയും മെലിഞ്ഞു വിഷണ്ണയായ ഒരു സ്ത്രീരൂപം ദേവു. അടുത്ത് വന്നു അവൾ പറഞ്ഞു.

” അപ്പുവേട്ടാ കാണുന്നത് ഇഷ്ടമല്ലാ എന്നറിയാം പക്ഷെ അവസാനമായി ഒന്നു കാണണം എന്ന് തോന്നി. “ഞാൻ ഒന്നും മിണ്ടാതെ നിന്നു അവൾ തുടർന്നു.

“അമ്മ മരിച്ചു കഴിഞ്ഞ ദിവസം. അനിയത്തിമാരുടെയൊക്കെ വിവാഹം കണ്ടിട്ടാണ് പോയത് പാവം. കാത്തിരിക്കാൻ ആരുമില്ല എവിടേയ്ക്കാ പോവേണ്ടത് എന്നും അറിയില്ല എനിക്ക്. അപ്പുവേട്ടൻ എന്നെ വെറുക്കരുത് ഞാനായിരുന്നു ഇത് ചെയ്യേണ്ടി ഇരുന്നത്. എനിക്ക് വേണ്ടി അപ്പുവേട്ടന്റെ ജീവിതം നശിച്ചില്ലേ. ഇനി അപ്പുവേട്ടന്റെ കൺവെട്ടത്ത് പോലും വരില്ല.”

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com