?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

” എന്നാൽ പോയിട്ട് വാ ”

ഗീതു ഡ്രൈവിംഗ് സീറ്റിൽ കയറി കാർ എടുത്തു. ഞാൻ ഫ്രണ്ടിൽ കയറി. കാർ ഡ്രൈവിംഗിനിടയിൽ അവൾ ഒന്നും സംസാരിച്ചില്ല , ഞാൻ ഒന്നും ചോദിക്കാനും പോയില്ല. പുറത്തെ കാഴ്ചകൾ ശ്രദ്ധിച്ച് ഞാനിരുന്നു.

റോഡ് സൈഡിൽ തന്നെയുള്ള നല്ല ഒരു ഇരു നില വീടിന്റെ പരിസരത്തേക്ക് കാറ് നീങ്ങി , വീടിന്റെ മുൻവശത്ത് തന്നെ ഗീതു കാർ നിർത്തി.
അവൾ കാറിന്റെ ഡോറ് തുറന്ന് ഇറങ്ങി എന്റെ വശത്തുള്ള ഡോറ് തുറന്നു .

 

“ഇറങ്ങ് ”

അവൾ ഇറങ്ങാൻ പറഞ്ഞപ്പോൾ ഒരു മടിയോടെയാണ് ഞാൻ ഇറങ്ങിയത്. ഇവൾ എന്തിനാണ് എന്നെ ഇവിടെ കൊണ്ടു വന്നത് എന്താണ് ഇവളുടെ ഉദ്ദേശം അങ്ങനെ പല സംശയങ്ങളും എന്റെ മനസ്സിൽ വന്നു നിറഞ്ഞു.

ഞാൻ ഇറങ്ങിയതും അവൾ എന്റെ കയ്യിൽ പിടിച്ച വീടിന്റെ ഒരു വശത്തേക്ക് നടന്നു ഞാനും പിന്നാലെ പോയി. അവൾ പോയി നിന്നത് ഒരു കല്ലറയ്ക്കു മുന്നിലാണ്. ഹൈദവ ആചാരപ്രകാരം ദഹിപ്പിച്ച ശേഷം ആ സ്ഥലം ഒരു കല്ലറ രീതിയിൽ കെട്ടി എടുത്തിട്ടുണ്ട്. അതിന്റെ മുൻപിൽ ഒരു ചെറിയ അസ്ഥിതറ. ഞാനൊന്ന് ഞെട്ടി ഇന്നലെ രാത്രി സ്വപ്നത്തിൽ തെളിഞ്ഞു വന്നസ്ഥലം.

 

” ഇവിടെയാണ് തന്റെ ഗൗരി ഉറങ്ങുന്നത് ”

ഗീതു അത് പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം ഗീതുവിന്റെ മുഖത്തേക്ക് നോക്കി.

 

“ഞാൻ മറ്റാരുമല്ല ഗൗരിയുടെ അനുജത്തിയാണ് ഗീതു . ”

അവൾ അതു പറഞ്ഞപ്പോൾ ഞാൻ ഞെട്ടിത്തരിച്ച് നിന്നു പോയി. മുൻപ് എപ്പോഴോ ഗൗരി തന്റെ അനുജത്തിയുടെ ഫോട്ടോ കാണിച്ച് തന്നിരുന്നുവെങ്കിലും എന്റെ ഓർമ്മയിൽ നിന്ന് അത് മാഞ്ഞ് പോയിരുന്നു . എന്റെ അടുത്തേക്ക് ഒരു ഇളം തെന്നൽ കാറ്റ് വന്നടിച്ചു അതിൽ ഗൗരി തലയിൽ വച്ചുകൊണ്ട് വരുന്ന ആ റോസാപ്പൂവിന്റെ സുഗന്ധം ഉണ്ടായിരുന്നു. എന്റെ മനസ്സിൽ ഗൗരിയുടെ ഓർമ്മകൾ വന്നു മൂടി. അവൾ അവസാനമായി രക്തം പുരണ്ട കൈകൾ ഉയർത്തി എന്നെ നോക്കിയ ആ രംഗം മനസ്സിൽ വന്നു. ഞാൻ ഉറക്കെ പൊട്ടി കരഞ്ഞു. വർഷങ്ങളായി കരഞ്ഞു തീർക്കാൻ കഴിയാത്ത സങ്കടങ്ങൾ എന്റെ മനസ്സിൽ വന്നു, ഗൗരിയുടെ കല്ലറയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് ഞാൻ കരഞ്ഞു .

 

“മാപ്പ് , അത് മാത്രമേ തന്നോട് എനിക്ക് പറയാനാകൂ. ഞാൻ കാരണമാണ് തനിക്ക് ….. ”

ഞാൻ അത്രയും ഗൗരിയുടെ അസ്ഥി തറ നോക്കി പറഞ്ഞ് പൊട്ടി കരഞ്ഞു.

തറയിൽ മുട്ടുകുത്തി നിന്ന എന്നെ ഗീതു പിടിച്ച് എണീപ്പിച്ചു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.

 

“ചേച്ചി സ്വപ്നത്തിൽ വന്ന് പറയുമായിരുന്നു അജയ് യെ കൈവിടരുത് ,അവൻ സ്വയം നീറി ജീവിക്കുകയാണ് എന്ന് . പക്ഷെ എനിക്ക് തന്നെ കണ്ടെത്താനായില്ല ,

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.