?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

ഞങ്ങൾ ക്ലാസ്സിനുള്ളിൽ കയറിയതും ഫസ്റ്റ് ഇയർ പിള്ളേർ പേടിച്ച് എണീറ്റു നിന്നു . പേടിക്കാൻ കാരണവുമുണ്ട് മുടിയും താടിയും നീട്ടി വളർത്തി കട്ടിമീശയൊക്കെ ഉള്ള ഫ്രീക്കന്മാരാണ് എന്റെ ക്ലാസ്സിൽ കൂടുതലും ഉള്ളത്. ആര് കണ്ടാലും ഒന്ന് പേടിക്കും.

ഞാൻ പെൺകുട്ടികളുടെ ഭാഗത്ത് നോക്കിയപ്പോൾ ഞാനൊന്ന് ഞെട്ടി, ഗൗരി അവൾ എന്നെ രാവിലെ നോക്കിയ അതേ ഭാവത്തിൽ തന്നെ എന്നെ നോക്കി നിൽക്കുകയാണ്.

“ദൈവമേ ഇവള് ഞങ്ങളുടെ ഡിപ്പാർട്ട്മെന്റാണോ ?”

ഞാൻ മനസ്സിലോർത്തു

“എടാ ആദി ഞാൻ മുങ്ങട്ടെ ദെ അവള് നിൽപ്പുണ്ട്.”

ഞാൻ പുറകിൽ നിന്ന ആദിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു.

“ഏവള് ”

ആദി അതും പറഞ്ഞ് നോക്കിയപ്പോൾ ആണ് ഗൗരിയെ കണ്ടത്

“ഒന്ന് മരിയാതിക്ക് നിന്ന് സംസാരിച്ച് തുടങ്ങ് സീനിയേഴ്സിന്റെ മാനം കെടുത്താതെ . ”

അവൻ അതും പറഞ്ഞ് എന്നെ മുന്നിലേക്ക് തള്ളിവിട്ടു.

ഞാൻ ദൈര്യം സംഭരിച്ച് സംസാരിച്ച് തുടങ്ങി.

“ഞങ്ങൾ നിങ്ങളുടെ സീനിയേഴ്സ് ആണ് , സെക്കന്റിയർ ബാച്ച് .അപ്പൊ ഞങ്ങൾ നിങ്ങളെ ഒന്ന് പരിചയപ്പെടാൻ വന്നതാണ്. പിന്നെ ഈ ചേട്ടന്മാരും ചേച്ചിമാരും നിങ്ങളോട് എന്തെങ്കിലുമൊക്കെ ഇവിടെ അവതരിപ്പിക്കാൻ പറയും അത് റാഗിങായൊന്നും കണക്കാക്കണ്ട . അത് നിങ്ങളുടെ കഴിവുകൾ പുറത്തു കൊണ്ടുവരാനും പരസ്പരം പരിചയപ്പെടാനും മാത്രമാണ്. എന്നാൽ തുടങ്ങിക്കൊ ”

ഞാനത്രയും പറഞ്ഞ് ഫ്രണ്ട് ബഞ്ചിൽ ഒരു ഫസ്റ്റ് ഇയർ പയ്യന്റെ അടുത്ത് ഇരുന്നു.

“നീയില്ലേ .”

ആദിയാണ് എന്റടുത്ത് അത് കേട്ടത്.

 

“ഞാൻ ഇവിടെ ഉണ്ടല്ലോ,നിങ്ങൾ തുടങ്ങിക്കോ”

ഞാനതും പറഞ്ഞ് ഇരുന്നു.

എന്റെ ചങ്കുകൾ ഒരോരുത്തരെയും മുന്നിൽ വിളിച്ച് വരുത്തി പിള്ളേർക്ക് ഓരോ പണി കൊടുത്ത് തുടങ്ങി. ക്ലാസ്സിൽ മഴുവനും പൊട്ടിചിരിയും മുഴങ്ങി. പാട്ട് പാടലും കഥാപ്രസംഗവും ചവിട്ട് നാടകം ഉൾപ്പടെ ഫസ്റ്റ് ഇയർ പിള്ളേരെ കൊണ്ട് എന്റെ ചങ്കുകൾ ചെയ്യിപ്പിച്ചു. പക്ഷെ അതെല്ലാം നല്ല തമാശയിലാണ് അവസാനിച്ചത്. വൈകാതെ അവളുടെ ഊഴവും എത്തി ,ഗൗരിയുടേത്.

അവൾ ഒരു പേടിയും ഇല്ലാതെ പുഞ്ചിരിച്ചുകൊണ്ട് മുന്നിൽ വന്നു.

” നീ ഈ ചേട്ടന്റോടെ ‘ ഐ ലവ് യു ‘ എന്ന് പറഞ്ഞാൽ മാത്രം മതി .”

നന്ദു എന്നെ ചൂണ്ടികാണിച്ച് കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് ഒരു ചെറിയ പേടി നിഴലിച്ചു.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.