?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

“ഒന്നു പോടാ അന്ന് അങ്ങനെയൊക്കെ പറ്റി എന്ന് പറഞ്ഞ് എന്നെ ഇങ്ങനെ പറയാതെ . ”

“പിന്നെന്താ കാര്യം ”

 

“എടാ നമ്മൾ ഫസ്റ്റ് ഇയറിൽ വന്നപ്പോൾ ഈ ദിവസം നടത്തിയ പ്രോഗ്രാം നമുക്ക് നടത്തണ്ടേ?”
നന്ദു ഒരു ആകാക്ഷയോടേ ചോദിച്ചു.

” അത് വേണോ ?”

“വേണം നീ എതിർ പറയരുത് നമുക്ക് ഇന്റർവെല്ലിന് ഫസ്റ്റ് ഇയർ ക്ലാസ്സിൽ കയറി കാര്യം പറയാം”

നന്ദു അത് പറഞ്ഞപ്പോൾ ഞാൻ പിന്നെ എതിർക്കാൻ പോയില്ല.

അങ്ങനെ ഇന്റർവെല്ലിന് ഞങ്ങൾ കുറച്ച് പേർ ഫസ്റ്റ് ഇയർ ക്ലാസ്സിൽ കയറി. ഗൗരി എന്നെ എന്തോ ഒരു ഭാവത്തിൽ നോക്കുന്നുണ്ട്.

“ഒരു കാര്യം പറയാനാണ് ഞങ്ങൾ വന്നത്. നാളത്തെ ദിവസം ഏതാണെന്ന് അറിയാമല്ലോ? വാലന്റൈൻസ് ഡേ ആണ് ,അപ്പൊ ഒരു ചെറിയ പരിപാടിയുണ്ട്. ആർക്കെങ്കിലും കോളേജിലെ ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് തുറന്ന് പറയാൻ പേടിയാണെങ്കിൽ അങ്ങനെ ഉള്ളവർക്കുള്ള ഒരു ചെറിയ പരിപാടിയാണ് ഇത്. നിങ്ങൾ ഒരു പേപ്പറ് മടക്കി പേപ്പറിന്റെ അകത്ത് നിങ്ങളുടെ പേരും ക്ലാസ്സും പുറത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ആളിന്റെ പേരും ക്ലസ്സും എഴുതി ഡിപ്പാർട്ട്മെന്റിന്റെ മുൻപിൽ ഒരു ബോക്സ് കാണും അതിൽ ഇടുക. ഇന്ന് ഉച്ച തൊട്ട് നാളെ രാവിലത്തെ ഇന്റർവെൽ വരെ സമയമുണ്ട് .അത് ഞങ്ങൾ ഇഷ്ടം അറിയാനുള്ള ആളിന്റെ കയ്യിൽ എത്തിക്കും. നിങ്ങൾ നാണക്കേടൊന്നും കരുതണ്ട. ഞങ്ങൾ ഫസ്റ്റ് ഇയറിൽ വന്നപ്പോഴും നടത്തിയ പരുപാടിയാണ് ഇത്. ആരും ആരെയും പറ്റിക്കാനൊന്നും വെറുതേ ചെയ്യരുത് അത് നിങ്ങൾക്ക് തന്നെ പണിയാകും. അപ്പോ ശരി . ”

ഞാനത്രയം പറഞ്ഞ് പുറത്തിറങ്ങി. അവൾ ഇപ്പോഴും എന്നെ നോക്കുകയാണ് പക്ഷെ ആ കാന്താരിയുടെ മുഖഭാവം മനസ്സിലാക്കാൻ എനിക്ക് സാധിച്ചില്ല.

“ഇതൊരുമാതിരി ബ്രോക്കറ് പരിപാടിയാണ് , അല്ലേടാ അജയ് ”

ആദി എന്നോട് പറഞ്ഞു.

“ശരിയാ പക്ഷെ തുറന്ന് പറയാൻ പറ്റാത്തതു കൊണ്ട് ഒരു ഇഷ്ടവും പട്ട് പോകരുത്. അതുകൊണ്ട് നമ്മൾ അവരെ സഹായിക്കുന്നു. അത്രേ ഉള്ളൂ. ഈ നന്ദു വരെ ഹരിതയെ വളച്ചത് ഈ പരിപാടിയിലൂടെ അല്ലേ .അല്ലങ്കിൽ ഇവൻ ഇപ്പോഴും നിരാശാ കാമുകൻ കണക്കേ നടന്നേനെ .”

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞതും നന്ദു ഒന്ന് ചമ്മി

” എടാ ഗൗരി നിന്നെ ശ്രദ്ധിക്കുന്നത് കണ്ടല്ലോ ”
നന്ദു എന്നോട് തിരക്കി.

“അതെ പക്ഷെ അവളുടെ മുഖം വായിക്കാൻ എനിക്ക് കഴിയുന്നില്ല സത്യത്തിൽ അവളുടെ മുഖത്ത് നോക്കാൻ പോലും പറ്റുന്നില്ല. ”

ഞാനവനോട് പറഞ്ഞു.
ഉച്ചയ്ക്ക് ഡിപ്പാർട്ട്മെന്റിനു മുന്നിൽ ബോക്സ് ഒക്കെ സെറ്റ് ചെയ്തു.

……. പിറ്റേന്ന് ഇന്റർവെല്ലിന് ആ ബോക്സും പൊക്കി കൊണ്ട് ഞങ്ങൾ കുറച്ച് പേർ കോളേജിലെ ഒരു ഭാഗത്ത് ഇരുപ്പ് പിടിച്ചു. ഞങ്ങൾ
ബോക്സ് ഓപ്പൺ ചെയ്തു.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.