?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

“തനിക്ക് ഒരു സഹോദരി കൂടി ഉണ്ടല്ലേ ”

ഞാൻ ഗൗരിയോട് ചോദിച്ചു.

 

“ഉം .എന്നെക്കാൾ ഒരു വയസ്സ് ഇളേതാണ് പക്ഷെ എന്നെ ചേച്ചിയെന്നൊന്നും വിളിക്കില്ല. അതാണ് എനിക്കും ഇഷ്ടം .പക്ഷെ അവൾ ഇപ്പോൾ ഹൈദ്രാബാദിൽ ആണ് വലിയച്ചന്റെ കൂടെ , വലിയച്ചന് മക്കളില്ല. അവൾക്ക് അവിടെ നിന്ന് പഠിക്കണമെന്ന് പറഞ്ഞപ്പോൾ വലിയച്ചൻ കൊണ്ടു പോയി. ”

ഗൗരി ചെറിയ സങ്കടത്തോടെ പറഞ്ഞു.

 

കൂടുതൽ ചോദിച്ച് അവളെ സങ്കടപ്പെടുത്താനും എനിക്ക് തോന്നിയില്ല ഞങ്ങൾ ക്ലാസുകളിലേക്ക് പോയി.

കോളേജ് വിട്ടപ്പോൾ ഞങ്ങൾ കണ്ട് സംസാരിച്ച ശേഷം വീടുകളിലേക്ക് മടങ്ങി. ബൈക്ക് ആദി എടുത്തു ഞാൻ പുറകിൽ കയറി. തിരിച്ചുള്ള യാത്രയിൽ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

 

” എന്താടാ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ നിന്റെ മുഖം , ഗൗരിയെ കുറിച്ച് ആലോചിച്ചാണോ ?”

ആദി അത് ചോദിച്ചപ്പോൾ ” ഉം “, എന്ന മറുപടി മാത്രം ഞാൻ കൊടുത്തു.

 

“മമ് ആദ്യ ദിവസങ്ങളിൽ ഭയങ്കര സന്തോഷമായിരിക്കും പിന്നീട് അവര് നമ്മളെ നിയന്ത്രിക്കാൻ തുടങ്ങും , പിന്നെ നിന്ന് തരിയാർ സമ്മതിക്കില്ല, ഞാൻ ഇപ്പോൾ അനുഭവിക്കുകയാണടാ ”

ആദി അതും പറഞ്ഞ് പൊട്ടി ചിരിച്ചു.
അങ്ങനെ വീടെത്തി വീട്ടിലുള്ള ജോലിയൊക്കെ കഴിഞ്ഞ ശേഷം ഞാൻ നേരെ തട്ടുകടയിലേക്ക് പോയി.

രാത്രി ഒരു 8.30 ആയിക്കാണും തട്ടുകടയുടെ അടുത്ത് ഒരു ഹോണ്ട സിറ്റി കാർ നിർത്തി ഡ്രൈവിഗ് സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി വന്നു. തൊട്ടിപ്പറുത്തുള്ള ഡോർ തുറന്ന് വന്ന ആളെ കണ്ട് ഞാൻ ഞെട്ടി. ഗൗരി, അവൾ ഒരു നാണം നിറഞ്ഞ പുഞ്ചിരി എനിക്ക് സമ്മാനിച്ചു. കാർ ഡ്രൈവ് ചെയ്തത് അവളുടെ അച്ഛനാണ് എന്ന് എനിക്ക് മനസ്സിലായി. അവർ ഒരു ഒഴിഞ്ഞ ടേബിളിൽ സ്ഥാനം പിടിച്ചു.

 

“എന്താണ് കഴിക്കാൻ വേണ്ടത് സർ ”

ഞാൻ ഗൗരിയുടെ അച്ഛനോട് ചോദിച്ചു.

“എന്തൊക്കെയുണ്ട് ”

 

“സർ അപ്പം , ദോശ, പെറോട്ട ”

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.