?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

“എടാ നീയൊന്ന് ഉറക്കെ പൊട്ടികരഞ്ഞ് നിന്റെ സങ്കടങ്ങൾ തീർക്ക്, അല്ലാതെ ഇങ്ങനെ ഉരുകി ജീവിക്കുന്നതെന്തിനാ . ”

 

ആദിയുടെ ആ ചോദ്യം എന്റെ മനസ്സിൽ തുളച്ച് കയറി . അവളെ ഓർക്കുമ്പോൾ കണ്ണു നിറയുന്നതല്ലാതെ ഒന്ന് ഉറക്കെ പൊട്ടികരയാൻ എനിക്ക് ആകുന്നില്ല . എന്റെ മനസ്സ് മരവിച്ച് പോയിരിക്കുന്നു.

പിന്നെ അധികനേരം ഞങ്ങൾ അവിടെ നിന്നില്ല വീട്ടിലേക്ക് തിരിച്ചു. രാത്രി ഉറങ്ങാൻ നേരം അവളുടെ ഓർമ്മകൾ എനിക്ക് കൂട്ടുവന്നു. അവൾ ഒരിടത്തും പോയിട്ടില്ല എന്റെ അടുത്തു തന്നെ ഉണ്ടെന്ന തോന്നൽ.

 

“എന്താ ഇത്രയും ദിവസമായിട്ട് എന്നെ കാണാൻ വരാത്തത് എന്നോട് പിണക്കമാണോ ? ”

ഗൗരി ഒരു പുഞ്ചിരിയോടെ എന്നോട് ചോദിച്ചു. പിന്നീട് തെളിഞ്ഞ് വന്നത് ഒരു കല്ലറയാണ് അതിന്റെ മുൻപിലുള്ള അസ്ഥി തറയിലെ വിളക്ക് അണഞ്ഞിരിക്കുന്നു.

ഞാൻ ഞെട്ടി ഉണർന്നു . അത് ഒരു സ്വപ്നമായിരുന്നു .ഗൗരിക്ക് എന്നോട് എന്തോ പറയാനുള്ളതുപോലെ എനിക്ക് തോന്നി .

…………..

 

പിറ്റേന്ന് ഞാനും ആദിയും കോളേജിൽ എത്തി. ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി ആദി ബൈക്ക് പാർക്ക് ചെയ്യാൻ പോയി. എന്റെ പിന്നിൽ ഒരു കാറ് സന്ധൻ ബ്രേക്ക് ഇട്ടു നിന്ന് ഹോൺ മുഴക്കി . അത് അവൾ ആണ് ഗീതു . എന്നെ നോക്കി ഒരു പുഞ്ചിരി തൂകിയ ശേഷം അവൾ കാർ റിവേഴ്സ് എടുത്ത് പാർക്കിംഗ് ഏരിയയിലേക്ക് പോയി.

ആദി വന്നപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറി . ക്ലാസ്സിലെ എല്ലാ പേരുടെയും നോട്ടം എന്നിലേക്ക് ആയിരുന്നു . ഒരു പ്രാന്തനെ വീക്ഷിക്കുന്നതുപോലെ . ഇന്നലെ ഞാൻ ഗീതുവിനെ തല്ലിയ സംഭവത്തിന്റെ പ്രതികരണമാണ് എല്ലാവരുടെയും മുഖത്ത്. എനിക്ക് പിന്നെ അവിടെയിരിക്കാൻ കഴിഞ്ഞില്ല ഞാൻ പുറത്തേക്ക് ഇറങ്ങി. എന്റെ മനസ്സ് വായിക്കാൻ കഴിവുള്ള ആദിയും എന്റെ ഒപ്പം വന്നു. ഞങ്ങൾ ഗ്രൗണ്ടിലെ പടവിൽ ഇരുന്നു.

 

“നീ എന്താ അജയ് എല്ലാത്തിൽ നിന്നും ഇങ്ങനെ ഒളിച്ചോടുന്നത് ?”

ആദിയുടെ ആ ചോദ്യത്തിന് നൽകാൻ എന്റെ കയ്യിൽ ഉത്തരം ഇല്ലായിരുന്നു.

പടവുകളിൽ ഒരാൾ നടക്കുന്ന ശബ്ദം കേട്ടാണ് ഞാനും ആദിയും തിരിഞ്ഞ് നോക്കിയത്. അത് ഗീതു ആയിരുന്നു. അവൾ ഒരു പുഞ്ചിരിയോടെ എന്റെ അടുത്ത് വന്നിരുന്നു.

 

“താൻ എന്തിനാ എന്റെ പിന്നാലെ നടക്കുന്നത്. ”

ഞാൻ ഗീതുവിനോട് ചോദിച്ചു.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.