?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

” അതിന് ഇവന് പ്രേമം തലയ്ക്കു പിടിച്ചിട്ട് ഇരിക്ക പൊറുതി കിട്ടുന്നില്ല.”

ആദി അപ്പോൾ തന്നെ എനിക്ക് മുൻപേ ഗൗരിയോട് ഉത്തരം പറഞ്ഞു.
ഗൗരിയുടെ മുഖത്ത് ഒരു നാണം മിന്നിമറയുന്നത് ഞാൻ കണ്ടു.

 

“നിങ്ങൾ സംസാരിച്ചിട്ടു വാ ഞാൻ അകത്ത് കേറുകയാ .”

ആദി അതും പറഞ്ഞ് സ്ഥലം വിട്ടു.

ഞാൻ സ്ഥിരമായി ഇരിക്കുന്ന മരച്ചുവട്ടിൽ ഗൗരിയെയും കൂട്ടി ഇരുന്നു.

 

“ഇന്നലെ തന്റെ അച്ഛനെ മന:പൂർവ്വം തട്ടു കടയിൽ കൊണ്ടുവന്നതാണല്ലേ. എന്നെ പരിചയപ്പെടുത്താൻ വേണ്ടി . ”

ഞാൻ ഒരു ചിരിയോടെ ഗൗരിയോട് ചോദിച്ചു.

 

“മ്, കുറച്ച് ഷോപ്പിംഗ് ഉണ്ടായിരുന്നു ശേഷം തട്ടുകടയുടെ മുന്നിലെത്തിയപ്പോൾ വിശക്കുന്നു എന്ന് നുണ പറഞ്ഞ് കാർ നിർത്തിച്ചതാ .”

അവൾ ഒരു കള്ള ചിരിയുടെ എന്നോട് പറഞ്ഞു.

 

” ഞാൻ ഇന്നലെ നമ്മുടെ കാര്യം അമ്മയോട് പറഞ്ഞു. ”

ഞാൻ ഇത് ഗൗരിയോട് പറഞ്ഞപ്പോൾ അവൾ ചെറിയ ഒരു പേടിയോടെ ചോദിച്ചു.

 

“എന്നിട്ട് ?”

 

“ഞാൻ മന:പൂർവം പറഞ്ഞതല്ല എന്റെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റുമുണ്ടെങ്കിൽ അമ്മയ്ക്ക് അത് മനസ്സിലാകും. അമ്മ ഇങ്ങോട്ട് ചോദിച്ചു ഏതാ ആ പെൺകുട്ടിയെന്ന് . ഞാൻ തന്നെ കണ്ടതു മുതലുള്ള കാര്യങ്ങൾ അമ്മയോട് പറഞ്ഞു. ”

 

“എന്നിട്ട് അമ്മ എന്തു പറഞ്ഞു ”

അവൾ ഒരു ആകാംഷയോടെ ചോദിച്ചു. ഞാൻ അവളുടെ കൈകൾ കോർത്ത് മുറുക്കെ പിടിച്ചു.

“എന്തൊക്കെ വന്നാലും തന്നെ കൈവിടരുത് എന്ന് അമ്മ പറഞ്ഞു .”

ഞാൻ അത് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു.

പിന്നീടുള്ള എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അവളുടെ ചിരിപോലെ മനോഹരമായിരുന്നു. അങ്ങനെ ഞങ്ങളുടെ പ്രണയ ജീവിതത്തിലെ ഒരു വർഷം മനോഹരമായി കടന്നുപോയി. ആദ്യ പ്രണയം ആയതു കൊണ്ടാകും എനിക്കവളെയും അവൾക്ക് എന്നെയും കാണാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇടയ്ക്കൊക്കെ അവൾ അവളുടെ അച്ചനെയും അമ്മയേയും കൂട്ടി തട്ടുകടയിൽ വന്ന് ഭക്ഷണം കഴിക്കും. കഴിക്കുന്ന സമയത്ത് അവൾ എന്നെ നോക്കി ചിരിക്കുന്നതു കണ്ട രാജൻ ചേട്ടൻ കാര്യങ്ങളെല്ലാം മനസ്സിലാക്കി.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.