?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

“അവന്മാർ എന്ത് ചെയ്യാനാ എന്നെ ?.”

ഞാൻ ആദിയോട് പറഞ്ഞു.

 

“ഒന്നുമില്ല ഇപ്പോൾ ഇവളെയും കൊണ്ട് പുറത്ത് പോകണോ ? ”

ആദി ഒരു പേടിയോടെ ചോദിച്ചു.

 

“എടാ ഗൗരി ആദ്യമായി ഒരു ആഗ്രഹം എന്നോട് പറഞ്ഞതല്ലേ പോണം .”

ഞാൻ അതും പറഞ്ഞ് ബൈക്കെടുത്തു ഗൗരിയെ പുറകിൽ കയറ്റി ഹെൽമറ്റ് അവളുടെ കയ്യിൽ കൊടുത്തു. അവൾ അത് തലയിൽ വച്ചു.

 

“എടാ സൂക്ഷിക്കണം. ”

പോകുന്നേരം ആദി അത് പറഞ്ഞു.

ബൈക്ക് ഓടിക്കുന്നതിനിടയിൽ ഗൗരി എന്താ കാര്യമെന്ന് തിരക്കി. ഞാൻ അന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

 

“അപ്പോ കോളേജിൽ മാത്രമല്ല നാട്ടിലും ഹീറോ ആണല്ലേ ?”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു .പക്ഷെ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ബൈക്കിന്റെ സൈഡ് മിററിലൂടെ കണ്ടു.

 

“സൂക്ഷിക്കണം ”

അവൾ തെല്ല് സങ്കടത്തോടെ എന്നോട് പറഞ്ഞ ശേഷം എന്നെ അവളുടെ കൈകൾ കൊണ്ട് കെട്ടിപിടിച്ച് ഇരുന്നു.

“എങ്ങോട്ടാ പോകേണ്ടത് ”

ഞാൻ ഗൗരിയോട് ചോദിച്ചു.

“ബീച്ചിൽ പോയാലോ ?”

 

“എന്നാൽ പോകാം ”

സൂര്യൻ തലയ്ക്കു മുകളിൽ നിന്ന് അൽപം താഴെയായി നിന്നുകൊണ്ട് ഭൂമിയെ വീക്ഷിക്കുന്നു. മണൽപ്പരപ്പിൽ ഇരിക്കുന്ന ഞങ്ങൾക്ക് സൂര്യന്റെ ചൂട് ഏൽക്കുന്നുവെങ്കിലും കടലിന്റെ കാണാ ദൂരത്ത് നിന്നു വരുന്ന കാറ്റ് ആ ചൂടിന് പകരം കുളിര് സമ്മാനിക്കുന്നു.

“എന്താ ദൂരത്ത് നോക്കി ഇരിക്കുന്നേ. ആദ്യമായാണോ ഇവിടെ വരുന്നേ?”

കടലിന്റെ മറുകര കാണാൻ കഴിയില്ല എങ്കിലും അവിടേക്ക് നോക്കി ഇരുന്ന എന്നോട് ഗൗരി ചോദിച്ചു.

 

“ഇതിന് മുൻപ് വന്നിട്ടുണ്ടെങ്കിലും, ഇഷ്ടമുള്ളവരോടൊപ്പം വന്നാൽ മാത്രമേ ഭൂമിയുടെ സൗന്ദര്യം യഥാർത്ഥ രീതിയിൽ ആസ്വധിക്കാൻ പറ്റൂ. ”

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.