?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

പുറത്തിറങ്ങി. ആദിയും നന്ദുവും ഞങ്ങളുടെ ഫസ്റ്റ് ഇയറിലെ കുറച്ച് കുട്ടികളും ഇതെല്ലാം കണ്ടു
കൊണ്ട് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു , കൂട്ടത്തിൽ എന്റെ കാന്താരിഗൗരിയും. അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട് അത് എന്നെ നോക്കി തന്നെയാണ് . എന്റെ മനസ്സിലൂടെ ഒരു കുളിർ തെന്നൽ പാഞ്ഞ് പോയി. പക്ഷെ അവൾ എന്നോടൊന്നും സംസാരിച്ചില്ല , ഞാനും .” നന്ദി ചേട്ടാ “അപർണ്ണ അതു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു.

” എന്റെ പെങ്ങളെ ഏവനെങ്കിലും തൊട്ടാൽ ഈ ചേട്ടൻ വെറുതെ ഇരിക്കുമോ ?”

ഞാനതും ചിരിച്ചു കൊണ്ട് പറഞ്ഞ് ആദിയെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു. രണ്ട് കണ്ണുകൾ എന്നെ വീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചു എന്റെ കാന്താരിയുടെ കണ്ണുകൾ.

കോളേജിൽ നിന്ന് വീട്ടിൽ എത്തി കുളിച്ച് പതിവു പോലെ ഞാൻ തട്ടുകടയിലേക്ക് എന്റെ ഉപജീവനത്തിനായി പോയി. ആ നശിച്ച ദിവസമാണ് എന്റെ ജീവിതത്തിന്റെ താളം തെറ്റിക്കാൻ തുടക്കം കുറിച്ചത് . ഞാൻ പാർട്ട് ടൈം ജോലിക്ക് നിന്ന ഹോട്ടലിലെ ഓണർ രാജൻ ചേട്ടൻ രാത്രി തട്ട് കട തുടങ്ങിയ നാൾ തൊട്ട് ഞാനും അവിടെയുള്ള ജോലി നോക്കി തുടങ്ങിയിരുന്നു..

രാത്രി ഒരു ഒൻപത് മണി ആയിക്കാണും. തട്ടുകടയിൽ തിരക്ക് ഒക്കെ കുറഞ്ഞു. തട്ടുകടയുടെ അൽപം ദൂരെ ഒരു ഒമിനി വാൻ നിർത്തി അതിൽ നിന്നും മൂന്നു പേർ ഇറങ്ങി തട്ടുകടയിൽ വന്ന് ഭക്ഷണം ചോദിച്ചു ഞാൻ അവർക്ക് ഭക്ഷണം വിളിമ്പികൊടുത്തു.

“എന്താ ചേട്ടാ ഇവിടെ വണ്ടി ഒതുക്കാൻ ഇത്രയും സ്ഥലം ഉണ്ടായിട്ടും ഇവർ ദൂരെ വണ്ടി നിർത്തി നടന്ന് ഇങ്ങോട്ട് വന്നത്, അതു മാത്രമല്ല മൂന്നുപേർക്കും ഒരു കള്ള ലക്ഷണം, സിനിമയിൽ കാണുന്ന ഗുണ്ടകളുടെ സ്റ്റൈൽ മൂന്നുപേർക്കും ഉണ്ട്. ”

ഞാനിത്രയും രാജൻ ചേട്ടന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.

 

“നീ പറഞ്ഞത് ശരിയാടാ ഇവന്മാർ കൊട്ടേഷൻ ഗ്യാങ്ങിലുള്ളതാ സിറ്റിയിൽ . കൊലക്കേസ്സിൽ വരെ ഉള്ള പ്രതികളാ ഇവന്മാർ പക്ഷെ നല്ല പിടിപാടുള്ളത് കൊണ്ട് ഊരിപ്പോരും ”

രാജൻ ചേട്ടൻ പറഞ്ഞത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി ,

“അപ്പോൾ ഞാൻ വിജാരിച്ചതൊക്കെ ശരിയായിരുന്നു .”

ഞാൻ മനസ്സിൽ ഓർത്തു.

ആ വന്നവർ ആഹാരം കഴിക്കുന്നതോടൊപ്പം ഇടയ്ക്കിടക്ക് നിർത്തി ഇട്ടിരുന്ന അവരുടെ ഒമിനി വാനിലേക്ക് നോക്കുന്നത് ഞാൻ കണ്ടു അത് എന്നിൽ സംശയം വർദ്ധിപ്പിച്ചു. അത് മാത്രമല്ല ഞാൻ അവരുടെ അപ്പുറത്ത് ഇരുന്ന ഒരാൾക്ക് ആഹാരം വിളമ്പുന്നതിനിടയ്ക്ക് ക്യാഷിന്റെയും പെണ്ണിന്റെയുമൊക്കെ എന്തോ കാര്യങ്ങൾ അവർ പതിയെ പറയുന്നത് ഞാൻ കേട്ടു പക്ഷെ ഒന്നും വ്യക്തമല്ലായിരുന്നു. എന്നിൽ അത് സംശയം കൂട്ടി.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.