?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

ICCU ഉള്ളിലുള്ള ഇ.സി.ജി മെഷിനിന്റെ ബീപ് ശബ്ദമാണ് എന്നെ മയക്കത്തിൽ നിന്ന് സ്വബോധത്തിലെത്തിച്ചത്.ശീതീകരിച്ച മുറിക്കുള്ളിലെ തണുപ്പ് എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. ഞാൻ പതിയെ കണ്ണ് തുറന്ന് ചുറ്റുപാടും നിരീക്ഷിച്ചു . തലയിൽ വലിയ ഒരു കെട്ടുണ്ട് , വല്ലാത്ത തുളച്ച് കയറുന്ന വേദനയും . ഒരു കയ്യിലൂടെ ശരീരത്തിലേക്ക് ട്രിപ്പ് കയറുന്നുണ്ട്.

ഞാൻ കിടക്കുന്ന കട്ടിലിൽ തലവച്ച് ഒരു ചെയറിൽ ഇരുന്നു കൊണ്ട് മയങ്ങുന്ന ആദിയെയാണ് ഞാൻ കണ്ടത്.

“ആദീ ”

ഞാൻ മെല്ലെ വിളിച്ചു.
കരഞ്ഞ് തളർന്ന് ചുവന്ന കണ്ണുകളോടെ മയക്കത്തിൽ നിന്ന് ഉണർന്ന് എന്നെനോക്കുന്ന ആദിയെയാണ് ഞാൻ കണ്ടത്. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എടാ ഗൗരി, അമ്മ ”

തലയിലെ അസഹനീയമായ വേദന കാരണം മുറിഞ്ഞ വാക്കുകൾ മാത്രമേ എനിക്ക് അവനോട് ചോദിക്കാൻ സാധിച്ചുള്ളൂ.

“അമ്മ പുറത്തുണ്ട് ”

അവൻ കണ്ണിലെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.

” ഗൗരി ”

എന്റെ ആ ചോദ്യത്തിൽ അവന്റെ മുഖത്ത് ഒരു പേടി നിഴലിച്ചു.

 

“അവൾക്ക് കുഴപ്പമില്ല ”

ആദി അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ
കള്ളമാണ് താൻ പറയുന്നതെന്ന് എനിക്ക്
വെളുപ്പെടുത്തി തന്നു.

 

“എടാ സത്യം പറ നിന്റെ കണ്ണുകൾ കണ്ടാൽ എനിക്കിയാം , പറ എന്റെ ഗൗരിക്കെന്തു പറ്റി. ”

 

” അവൾ പോയടാ …………………..”

പൊട്ടി കരഞ്ഞു കൊണ്ടുള്ള അവന്റെ ആ വാക്കുകൾ ഒരു വാജ്രായുധം കണക്കെ എന്റെ ഹൃദയത്തിൽ തുളച്ച് കയറി.
എന്റെ ഉള്ളിൽ ഒരു മരവിപ്പ് വന്നു മൂടി എന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പോലും പൊടിഞ്ഞില്ല. എന്റെ കണ്ണുനീർ ഉറവ വറ്റിയ പോലെ . ഒരു ജീവനില്ലാത്ത ശരീരം കണക്കെ ഞാൻ തളർന്നു പോയി.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.