?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

” ഷി വാസ് സോ ബ്യൂട്ടിഫുൾ ”

ഞാൻ എന്റെ മനസ്സിൽ പറഞ്ഞതാണെങ്കിലും അത് ശബ്ദമായി എന്റെ നാവിലൂടെ പുറത്തു വന്നു.
എന്നെയും ഞാൻ നോക്കിയ പെൺകുട്ടിയെയും മാറി മാറി നോക്കുന്ന എന്റെ കൂട്ടുകാരെയാണ് ഞാൻ കണ്ടത്. അവന്മാർ ഞാൻ പറഞ്ഞത് കേട്ടു എന്നുള്ളത് ഉറപ്പ്.

“അപ്പൊ ആ പെൺകുട്ടി ഫിക്സ് . ”

ഉടനെ തന്നെ നന്ദു പറഞ്ഞു.

“എടാ ഞാൻ ചുമ്മാതെ പറഞ്ഞതാ . ”

അവന്മാരുടെ മുൻപിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ പറഞ്ഞ് നോക്കി.

” ഓ ചുമ്മാ നുണ പറയാതെടാ , നീ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയെ കണ്ടിട്ട് ഇങ്ങനെ പറയുന്നത് ഞങ്ങൾ ഇത് ഫിക്സ് ചെയ്തു .അവളോട് നീ ഇഷ്ടമാണ് എന്ന് പറഞ്ഞില്ലെങ്കിൽ നിന്നെ ക്ലാസ്സിലിട്ട് ഞങ്ങൾ നാറ്റിക്കും. ”

അമൽ ഒരു വാശിയോടെ പറഞ്ഞു.
നല്ല കൂട്ടുകാർ ,കഴിഞ്ഞ വർഷം ഞാൻ അവൻമാർക്ക് കൊടുത്ത പണികൾക്ക് കൂലിയായി എനിക്കിട്ട് അവന്മാർ ഒരു ഉഗ്രൻ പണിയാണ് തന്നത് എന്ന് ഞാനാലോചിച്ചു.
ആദിത്യൻ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുകയാണ്.

ഞാൻ മറുപടി പറയുന്നതിനു മുൻപ് തന്നെ ഞങ്ങളുടെ മുൻപിൽ കൂടി നടന്നു പോയ ആ പെൺകുട്ടിയെ നന്ദു വിളിച്ചു. അവൾ എന്താണെന്ന് അറിയാനായി ഞങ്ങളുടെ അടുത്ത് വന്നു.

“എന്താ ചേട്ടാ !…….”

അവൾ ഒരു ഭയവും കൂടാതെ ചിരിച്ചു കൊണ്ട് നന്ദുവിന്റെ അടുത്ത് കാര്യം തിരക്കി.

“ദാ ഇവന് തന്നോട് എന്തോ പറയാനുണ്ടെന്ന് . ”

എന്നെ ചൂണ്ടികാണിച്ച് കൊണ്ട് നന്ദു ഉടനെ തന്നെ മറുപടി പറഞ്ഞു.

അവൾ എന്റെ മുഖത്ത് നോക്കി. എന്റെ ശക്തി മൊത്തം ചോർന്ന് പോകുന്നതുപോലെ എനിക്ക് തോന്നി.

“എടാ ചോദിക്ക് . ”

അമൽ എന്നോട് പറഞ്ഞപ്പോഴാണ് ഞാൻ തിരിച്ച് സ്വബോധത്തിലെത്തിയത്.

ഒരു ദീർഘശ്വാസം വലിച്ച് ഞാൻ ശക്തി ശേഖരിച്ചു..

“എന്താ തന്റെ പേര് ? ”

“ഗൗരി .”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

അപ്പോഴേക്കും എന്റെ മുതുകിൽ കൈ മുറുക്കിയുള്ള ഒരു ഇടി കിട്ടി അത് നന്ദുവാണ്.
ഞാൻ അവളോട് ഇഷ്ടമാണ് എന്ന് പറയണം എന്ന് ഓർമ്മപ്പെടുത്താൻ ഇടിച്ചതാണ്.

ഞാൻ എന്റെ പോക്കറ്റിൽ ഇരുന്ന ഒരു പേന എടുത്ത് നിലത്തിട്ടു.

” അതിങ്ങ് എടുക്ക്. ”

ഞാൻ ഗൗരിയോട് പറഞ്ഞു.

അവൾ ചിരിച്ചു കൊണ്ട് ആ പേന എടുക്കാനായി കുനിഞ്ഞതും അവളുടെ തലമുടിയിൽ വച്ചിരുന്ന ഒരു ചുവന്ന റോസാപ്പൂ ഞാൻ കൈകൾ കൊണ്ട് വലിച്ചെടുത്തു.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.