?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

 

ഞാൻ എന്റെ പാസ്റ്റ് ഗീതുവിന്റോടെ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
എന്നാൽ ഇതെല്ലാം കേട്ടു കൊണ്ടിരുന്ന ഗീതു പൊട്ടി കരഞ്ഞു കൊണ്ട് കോളേജിനകത്തേക്ക് ഓടി പോകുന്നതാണ് ഞാനും ആദിയും കണ്ടത്.

 

“ഇവൾക്കിതെന്തു പറ്റി ഇതൊക്കെ അനുഭവിച്ച നിന്നെക്കാളും സങ്കടം ഇപ്പോൾ അവൾക്കുണ്ടല്ലോ?”

ആദി എന്നോട് ചോദിച്ചപ്പോൾ ഞാനും അത് വിജാരിച്ചു. പെണ്ണുങ്ങൾക്ക് മനസ്സിന് കട്ടി കുറവാണെന്നും സങ്കടം പിടിച്ച് നിർത്താൻ കഴിയില്ല എന്നും കേട്ടിട്ടുണ്ട്. എന്നാൽ ക്ലാസ്സിലെ ഇത്തിരിയെങ്കിലും ദൈര്യമുള്ള ഗീതുവിന് ഇത് എന്തുപറ്റി എന്ന് ഞാനും ആലോചിച്ചു.

 

“എടാ എന്തൊക്കെ ആയാലും മനസ്സിലെ സങ്കടങ്ങൾ അവളോട് പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നുന്നു. ഇന്നിനി ക്ലാസ്സിൽ കയറാൻ എനിക്ക് വയ്യ നീ ചെന്ന് ബാഗെടുത്ത് വാ പുറത്തെവിടെയെങ്കിലും പോകാം . ”

 

ഞാനത് പറഞ്ഞപ്പോൾ ആദി ക്ലാസ്സിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് ഞങ്ങളുടെ രണ്ട് പേരുടെയും ബാഗുമായി ആദി എന്റെ അടുത്ത് വന്നു.

 

“എടാ ഗീതു ക്ലാസ്സിൽ ചെന്നിട്ടില്ല”

ആദി അതു പറഞ്ഞപ്പോൾ എനിക്ക് ചെറിയ ഒരു പേടി തോന്നി.

 

“എടാ കുഴപ്പമാകുമോ, അവൾ പരാതിവല്ലതും പ്രിൻസിക്ക് കൊടുക്കുമോ?”

ഞാൻ എന്റെ മനസ്സിൽ വന്ന സംശയം ആദിയുമായി പങ്കു വച്ചു.

 

“എടാ അവൾ അത്രയ്ക്ക് ദുഷ്ടയൊന്നുമല്ല. നിന്റെ കഥകേട്ട് കരഞ്ഞു കൊണ്ടല്ലേ അവൾ പോയത് . അവൾക്ക് നിന്റെ അവസ്ഥ മനസ്സിലാകും. ”

 

ആദി അതും പറഞ്ഞ് ബൈക്കെടുത്തു ഞാൻ പുറകിൽ കയറി . അന്ന് അവസാനമായി ഗൗരിയെയും കൊണ്ടാണ് ഞാൻ ബൈക്ക് ഓടിച്ചത്, അതിനു ശേഷം ബൈക്കിന്റെ പിൻസീറ്റിൽ മാത്രമായി ഞാൻ ഒതുങ്ങി കൂടി . അവളുടെ മരണശേഷം എന്റെ മനസ്സിൽ ഒരു കറുത്ത ഭയം കയറി കൂടിയിരുന്നു.

 

ആദി എന്നെയും കൊണ്ട് നേരെ പോയത് ബീച്ചിലാണ്. കടൽ തീരത്ത് തിരകളെണ്ണിയിരുന്ന എന്റെ മനസ്സിൽ പഴയ ഓർമ്മകൾ അലതല്ലി വന്നു. ആദ്യമായും അവസാനമായും ഞാനും ഗൗരിയും ഇവിടെ ഇരുന്ന നിമിഷങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു . അത് കണ്ണുനീരായി പുറത്തു വന്നു.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.