?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

“ദൈവമേ ഇന്ന് അവന്മാർ എന്നെ തീർക്കും ”

ഞാനത് മനസ്സിൽ പറഞ്ഞതും കോളേജ് എത്തിയിരുന്നു.

 

പതിവില്ലാത്ത ചില കാഴ്ചകൾ ഞാൻ കോളേജിന്റെ മുൻപിൽ കണ്ടു. കുളിക്കാതെയു നനയ്ക്കാതെയും സമയത്ത് കോളേജിൽ വരാത്തവൻമാർ ഇന്ന് അണിഞ്ഞ് ഒരുങ്ങി കോളേജിന്റെ ഫ്രണ്ടിൽ തന്നെ സ്റ്റാച്ച്യു ആയി നിൽപ്പുണ്ട്. എനിക്കത് കണ്ടപ്പോൾ ചിരിയാണ് വന്നത്. ഞാൻ നേരെ ബൈക്ക് കോളേജ് ക്യാമ്പസിനകത്തെ പാർക്കിംഗ് ഏരിയയിൽ ഒതുക്കി.

ഞാനും ആദിയും നേരെ ക്ലാസ്സിലേക്ക് പോയി. പിന്നെയാണ് അത് അബന്ധമായിപ്പോയി എന്ന് തോന്നിയത്. കാരണം ഞാൻ വരുന്നതും കാത്ത് നന്ദുവും അഖിലും അമലും ക്ലാസ്സിൽ ഉണ്ടായിരുന്നു.

” ഇവനെ നേരത്തെ എത്തിക്കാമെന്ന് പറഞ്ഞിട്ട് ഇപ്പോഴാണാ കൊണ്ട് വരുന്നേ?”

ആദിത്യനെ കണ്ടപാടെ നന്ദു തിരക്കി.

” അപ്പൊ ഇതൊക്കെ പ്ലാനിങ് ആണ് അല്ലേ ”

ഞാൻ ആദിയുടെ മുഖത്ത് നോക്കി ചോദിച്ചു.

“എടാ പ്ലാനനെല്ലാം ഞങ്ങളുടേതാ.”

അതും പറഞ്ഞ് എന്നെ വലിച്ചോണ്ട് മൂന്നുപേരും കൂടെ കോളേജിന്റെ ഫ്രണ്ട് ഏരിയയിൽ ബൈക്ക് പാർക്ക് ചെയ്യുന്നിടത്ത് എന്നെ കൊണ്ട് നിർത്തി.

ഒന്നും അറിയാത്ത ഭാവത്തിൽ ആദിത്യനും പിന്നാലെ വന്നു.

“ഇവന്മാർ എന്തായാലും എന്നെ വിടുന്ന ലക്ഷണമില്ല, ദൈവമേ തല്ല് പാഴ്സലാക്കി ഇവന്മാർ എനിക്ക് വാങ്ങിച്ച് തരുമോ ?”

എന്ന് മനസ്സിലാലോചിച്ച് തൊട്ടടുത്ത് സ്റ്റാന്റിൽ ഇട്ട് വച്ചിരുന്ന അമലിന്റെ ബുള്ളറ്റിന്റെ പുറത്ത് ഞാൻ കയറി ഇരുന്നു.

ചറ്റും നിരീക്ഷിച്ചപ്പോൾ ഉള്ളിൽ ചിരിയാണ് വന്നത്. പുതുതായി വരുന്ന പെൺപിള്ളേരെ വായിനോക്കുന്ന ഒരുകൂട്ടം പേർ, സീനിയേഴ്സ് എന്ന അധികാരത്തോടെ വരുന്ന പിള്ളേരെ പേടിപ്പിച്ച് വിരട്ടുന്ന മറ്റൊരു കൂട്ടം . ഒന്നാലോചിച്ചപ്പോൾ എന്റെ ചങ്കുകളും ഞാനും ഇതിൽ പങ്കാളിയല്ലേ എന്ന് മനസ്സിലായപ്പോൾ എനിക്ക് എന്നോട് തന്നെ അമർഷം തോന്നി.

” നീ എന്താലോചിക്കുവാ ? വരുന്ന ഏതെങ്കിലും ഒരു പെൺകുട്ടിയുടെ അടുത്ത് നീ ഇന്ന് ഇഷ്ടമാണെന്ന് പറയണം .”

എന്റെ തലയ്ക്കിട്ട് ഒരു കൊട്ടും തന്ന് നന്ദു ഇത് എന്നോട് പറഞ്ഞപ്പോൾ ഞാനറിയാതെ മെയിൻ ഗേറ്റിലേക്ക് നോക്കി. എന്റെ കണ്ണ് എവിടയോ ഉടക്കി.

എന്റെ കണ്ണു പോയി നിന്നത് ഒരു പെൺകുട്ടിയിലാണ് .വെളത്ത അത്യാവശ്യത്തിന് വണ്ണവും പൊക്കവുമുള്ള ഒരു പെൺകുട്ടി . മഞ്ഞ ടോപ്പും ജീൻസും ഷോളുമാണ് വേഷം, തോളിൽ ഒരു ചെറിയ ബാഗും . അരവരെ എത്തുന്ന അവളുടെ കാർകൂന്തൽ ബാഗിനടിയിലൂടെ കിടക്കുന്നു.
ഐശ്വര്യം തുളുമ്പുന്ന അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരിയുണ്ട്.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.