?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

“നിങ്ങൾ എന്താ വായിൽ നോക്കാൻ പോകുന്നില്ലേ? ”

ക്ലാസ്സിൽ നിന്ന ടീച്ചർ ഞങ്ങളോട് ചോദിച്ചു.

“ഓ ഇന്നത്തേക്ക് മതിയാക്കി ടീച്ചർ ഇനി നാളെ ആവാം. ”

ഞാൻ അതും പറഞ്ഞ് എന്റെ സീറ്റിലിരുന്നു. ടീച്ചർ ഉൾപ്പെടെ പൊട്ടിചിരിക്കുന്നതാണ് ഞാൻ കണ്ടത്. ആദി വന്ന് എന്റെ അടുത്ത് ഇരുന്നു.

അങ്ങനെ ഇന്റർവെൽ ആയി. നോക്കിയപ്പോൾ ക്ലാസ്സിലെ ആൺപടമൊത്തം കൂട്ടമായി ക്ലാസ്സിൽ വന്ന് എന്റെ മുമ്പിൽ നിന്നു.. ഞാൻ എന്താണെന്ന് അറിയാൻ വേണ്ടി നോക്കി.

 

“എടാ അജയ് വാ ഫസ്റ്റ് ഇയർ ക്ലാസ്സിൽ കയറണം ഉച്ചവരെ സമയമുണ്ട് .”

വന്നപാടെ അമൽ എന്നോട് പറഞ്ഞു.

 

“എന്തിനാ റാഗിങിനാണോ ?”

ഞാൻ കാര്യം തിരക്കി

 

” എടാ റാഗിങിനൊന്നും അല്ല ജെസ്റ്റ് ഒന്ന് പരിചയപ്പെടൽ നീയില്ലാതെ എങ്ങനാ . ”

 

“എടാ ഞാൻ വരുന്നില്ല ,എനിക്ക് ഒരു മൂടില്ല ”

“എടാ ഒന്ന് വാ , നീയല്ലേ ക്ലാസ് റെപ്പ് അപ്പൊ നീ തന്നെ സംസാരിച്ച് തുടങ്ങണം.”

അമൽ അതു പറഞ്ഞപ്പോൾ ആദിത്യനും പോകാമെന്ന് ആംഗ്യം കാണിച്ചു.

 

“എന്നാൽ വാ പോയേക്കാം ”

ഞങ്ങൾ അങ്ങനെ ഫസ്റ്റ് ഇയർ ക്ലാസ്സിലേക്ക് പോയി . ഞങ്ങളുടെ ക്ലാസ്സ് കഴിഞ്ഞ് ആ വരിയിലെ മൂന്നാമത്തെ ക്ലാസ്സാണ് ഫസ്റ്റ് ഇയർ ക്ലാസ്സ് .

ഞങ്ങൾ ക്ലാസ്സിലെത്തിയപ്പോൾ അഞ്ചന ടീച്ചർ ഫസ്റ്റ് ഇയർ സ്റ്റുഡൻസിനോട് സംസാരിക്കുകയായിരുന്നു..

” ടീച്ചറെ ഇനി ഞങ്ങളുടെ ടൈമാ ”
ഞാൻ ടീച്ചറോട് ക്ലാസ്സിന് പുറത്ത് നിന്ന് പറഞ്ഞു.

“എന്താടാ ആദ്യ ദിവസം തന്നെ തുടങ്ങിയോ റാഗിങ് ” .

ടീച്ചർ ചിരിച്ച് കൊണ്ട് ഞങ്ങളോട് ചോദിച്ചു.

” റാഗിങെന്നും അല്ല ടീച്ചർ ജെസ്റ്റ് ഒന്ന് പരിചയപ്പെടൽ.”

ഞാനതു പറഞ്ഞതും ടീച്ചർ പുറത്തേക്ക് ഇറങ്ങി.

“എങ്കിൽ നടക്കട്ടെ ഞാൻ പോകുവാ . ”

ടീച്ചർ അതും പറഞ്ഞ് ഡിപ്പാർട്ട്മെന്റിലേക്ക് പോയി.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.