?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

…..( കത്തികൊണ്ട് കുത്തുകിട്ടയ ഗൗരിയുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു അവളെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിനു മുൻപ് തന്നെ മരണം വന്ന് അവളുടെ ജീവനെ കവർന്നെടുത്തു. അജയ് യുടെ തലയ്ക്കുളളിൽ ഉണ്ടായ ക്ഷതം രക്തം തലയ്ക്കുള്ളിൽ കട്ടപിടിക്കുന്നതിന് കാരണമായി, അടുത്തടുത്ത് രണ്ട് മേജർ ഓപ്പറേഷനാണ് അവന് നടത്തേണ്ടി വന്നത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് അവന് പൂർണ്ണ ബോധം വീണ്ടുകിട്ടിയത്. അവസാനമായി ഗൗരിയെ കാണാൻ പോലും അജയ്ക്ക് സാധിച്ചില്ല.) ……..

 

ഗൗരിയുടെ വിയോഗം മനസ്സിലാക്കിയ എന്റെ ഉള്ളിൽ പൂർണ്ണമായും ഒരു മരവിപ്പാണ് ഉണ്ടായത്. ആദി അത് പറഞ്ഞ ശേഷം എന്റെ നാവിന് കടിഞ്ഞാൽ വീണ പോലെ തോന്നി. ആരോടും സംസാരമില്ല അമ്മയോടു പോലും . എപ്പോഴും ശരീരത്തിൽ ഒരു തണുപ്പ് മാത്രം. മയക്കത്തിൽ കണ്ണുകളിൽ തെളിഞ്ഞ് വരുന്ന അവളുടെ പുഞ്ചിരിച്ചമുഖം എന്നെ അസ്വസ്ഥമാക്കി അത് ആ മുറിക്കുള്ളിലെ സാധനങ്ങൾ തല്ലിപ്പൊട്ടിക്കുന്നതിലാണ് അവസാനിക്കുന്നത്. അവളെ അവസാനമായി ഒന്നു കാണാൻ പോലും പറ്റിയില്ല , ഞാൻ കാരണമാണ് അവൾ മരിച്ചത് അല്ല ഞാനാണ് എന്റെ ഗൗരിയെ കൊന്നത് എന്നൊക്കെയുള്ള കുറ്റബോധങ്ങൾ എന്നെ വേട്ടയാടി കൊണ്ടിരുന്നു.

 

അവസാനം ഡോക്ടർമാർ എന്റെ അവസ്ഥയ്ക്ക് ഒരു പേരിട്ടു ‘മെന്റൽ ഡിസോൽഡർ’ .
ആശുപത്രിയിലെ ICCU റൂമിൽ നിന്നും നേരെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് .ഏകദേശം 8 മാസം നീണ്ടു നിന്ന ചികിൽസയ്ക്കൊടുവിൽ വീണ്ടും തിരിച്ച് ജീവിതത്തിലേക്ക് ,എല്ലാം നഷ്ടപ്പെട്ടവനായി ഒന്നുമില്ലാത്തവനായി. ഈ സമയം കൊണ്ടു തന്നെ ‘ ഗൗരി കൊലക്കേസ് ‘ എന്ന് മാധ്യമങ്ങൾ വിളിച്ച് കൂവിയ സംഭവം കെട്ടണഞ്ഞു. ഒരു പ്രാന്തനായി മാറിയതു കൊണ്ടാകും എന്നെ അന്വേഷിച്ച് ആരും വന്നില്ല.

 

തിരിച്ചെത്തിയ ഞാൻ പഴയ അജയ് ആയിരുന്നില്ല. ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ അനുഭവിക്കുന്നതിന്റെ പല ഇരട്ടി ഞാൻ അനുഭവിച്ചു. അതിന്റെ കാരണം ഞാൻ കാരണമാണ് ഗൗരി മരിച്ചതെന്നുള്ള കുറ്റബോധമാണ്. തിരിച്ചെത്തിയപ്പോൾ പഴയ അജയ് മരിച്ചിരുന്നു. തന്നിലേക്ക് തന്നെ ഒതുങ്ങി കൂടിയ ഒരു പുതിയ അജയ് . എല്ലാരോടും വാജാലമായി സംസാരിച്ചു കൊണ്ടിരുന്ന ഞാൻ ആരോടും സംസാരിക്കാതെയായി. വീട്ടിനുള്ളിലെ മുറിയിൽ ഒതുങ്ങിക്കൂടി. പിന്നീടുള്ള രാത്രികൾ എനിക്ക് ഉറക്കം സമ്മാനിച്ചില്ല പകരം അവളുടെ ഓർമ്മകൾ വന്നു മൂടി.

 

അമ്മയുടെ കണ്ണുനീരിന്റെയും ആദിത്യന്റെ ഇടപെടലും കൊണ്ട് കുറച്ചു മാറ്റങ്ങൾ ഒക്കെ എന്റെ ജീവിത രീതിയിൽ സംഭവിച്ചു.

ഗൗരിയുടെ ഓർമ്മകൾ തങ്ങിനിൽക്കുന്ന ആ കോളേജിലേക്ക് തുടർന്ന് പഠിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഒരു വിധത്തിൽ ആദിയുടെ സഹായത്തോടെ വീട്ടിലിരുന്ന് പഠിച്ച് പരീക്ഷ എഴുതി. ക്ലാസ്സിലെ ടോപ്പർ റിസൾട്ട് വന്നപ്പോൾ ജെസ്റ്റ് പാസ്സ് എന്ന അവസ്ഥയിലേക്ക് ഞാൻ മാറ്റപ്പെട്ടു.

 

എനിക്ക് വേണ്ടി കരഞ്ഞ് തളർന്ന അമ്മയ്ക്ക് വേണ്ടി ജീവിക്കണം എന്നുള്ള ഒരു ലക്ഷ്യമുള്ളതു കൊണ്ട് ആത്മഹത്യ തിരഞ്ഞെടുത്തില്ല. അത് എന്നെ ഈ ലോ കോളേജിൽ എത്തിച്ചു.

……………………………………………………………………
……………………..

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.