?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

ഞാൻ രാജൻ ചേട്ടന്റെയടുത്ത് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഒരിടവഴി വഴി ഞാൻ അവർ നിർത്തിയിരുന്ന ഒമിനി വാനിന്റെ പുറകിൽ എത്തി. അവർക്ക് ഞാൻ പുറകിൽ നിന്നാൽ എന്നെ കാണാൻ പറ്റുമായിരുന്നില്ല. മാത്രമല്ല ചെറിയ ഇരുട്ടും ഉണ്ട്.ഞാൻ ഡോറിലെ ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോൾ കൈകാലുകൾ കെട്ടിയ നിലയിൽ ഒരു പെൺകുട്ടി അബോധ അവസ്ഥയിൽ കിടക്കുന്നു.

എന്റെ കൈകാലുകൾ ഒരു നിമിഷത്തേക്ക് എങ്കിലും വിറച്ചു. എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ഇല്ലായിരുന്നു. ഞാൻ വേഗം എന്റെ ഫോണെടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു.

” സർ ഇത് പോലീസ് സ്റ്റേഷനല്ലേ ”

“അതെ എന്താ കാര്യം ”

ഞാൻ കണ്ട കാര്യങ്ങളും കൃത്യ സ്ഥലവും അവർക്ക് പറഞ്ഞ് കൊടുത്തു.

“ഞങ്ങൾ ദാ വരുന്നു അവർ അവിടെ നിന്ന് പോകാതെ നോക്കിക്കോ”

ഞാൻ പതിയെ തിരിച്ച് ആരും കാണാതെ തട്ടു കടയിലെത്തി.

” നീ എവിടെ പോയതാ ”

ഞാൻ വന്നതു കണ്ട് രാജൻ ചേട്ടൻ ചോദിച്ചു

ഞാൻ നടന്ന കാര്യങ്ങൾ എല്ലാം രാജൻ ചേട്ടനോട് പറഞ്ഞു തീർന്നതും റോഡിന്റെ ഇരുവശത്തു നിന്നും പോലീസ് ജീപ്പുകൾ കുതിച്ച് പാഞ്ഞ് വന്നു. ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന അവർക്ക് മറ്റൊന്നും ആലോചിക്കാനുള്ള സമയം കൊടുക്കാതെ തന്നെ ജീപ്പിൽ നിന്ന് പോലീസുകാർ ചാടി ഇറങ്ങി അവരെ കീഴ്പ്പെടുത്തി.

ജീപ്പിന്റെ ഫ്രണ്ടിൽ നിന്നും SI ഇറങ്ങി എന്റെ അടുത്ത് വന്നു.

” താനെല്ല ഫോൺ ചെയ്തത് ”
തട്ടുകടയുടെ ഉള്ളിൽ നിന്ന എന്നോട് അയാൾ ചോദിച്ചു.

 

“അതേ സർ ”

“വാൻ എവിടെയാണ് ”

“സാർ ദാ അവിടെ ”

ഞാൻ ഒമിനി കിടക്കുന്ന സ്ഥലം ചൂണ്ടികാണിച്ച് പറഞ്ഞു. ഞാനും SI യും കുറച്ച് പോലീസുകാരുമായി അങ്ങോട്ട് പോയി വാനിന്റെ ഡോർ തുറന്ന് പെൺകുട്ടിയെ പുറത്തെടുത്തു. അപ്പോഴേക്കും ഒരു ആംബുലൻസ് അവിടെ എത്തിയിരുന്നു. ആ പെൺകുട്ടിയെ അതിൽ കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു.

 

“താൻ ചെയ്തത് ഒരു വലിയ കാര്യമാണ്. ആ കുട്ടിയെ മയക്കുമരുന്ന് കൊടുത്ത് മയക്കിയതാണെന്ന് തോന്നുന്നു. കാശിന് വേണ്ടി തട്ടിക്കൊണ്ട് പോയതായിരിക്കാം ഇനിയുള്ള കാര്യം ഞാൻ നോക്കിക്കൊള്ളാം താൻ പേടിക്കണ്ട.”

ആ SI എന്റെ തോളിൽ തട്ടി ഇത്രയും പറഞ്ഞ ശേഷം ജീപ്പിൽ കയറി. അവന്മാരെ ജീപ്പിന്റെ പിറകിൽ കയറ്റിയിരുന്നു . ജീപ്പ് മുന്നോട്ട് പോയപ്പോൾ ആ മുന്ന് പേരിൽ ഒരുത്തൻ എനിക്ക് നേരെ കൈ ചൂണ്ടി , അത് ഒരു ഭീഷണിയായിരുന്നു .

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.