?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

അപ്പോഴേക്കും ഇന്റർവെൽ ടൈം കഴിഞ്ഞിരുന്നു. ഞാനവളുടെ കൈയ്യും പിടിച്ച് കോളേജിനകത്തേക്ക് കയറി. ക്ലാസ്സിന്റെ ഫ്രണ്ടിൽ തന്നെ എന്നെയും കാത്ത് ആദി നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ കൈ കോർത്ത് പിടിച്ച് വരുന്നത് കണ്ട ആദി സന്തോഷത്തോടെ കയ്യുടെ തള്ള വിരലുകൾ പൊക്കി ‘ സക്സസ് ‘ എന്ന ഭാവത്തിൽ ചിരിക്കുന്നത് ഞാൻ കണ്ടു. ഗൗരിയെ ക്ലാസ്സിലേക്ക് അയച്ച് ഞാൻ എന്റെ ക്ലാസ്സിൽ കയറി. ക്ലാസ്സിൽ അദ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല കാരണം എന്റെ മനസ്സിൽ മുഴുവനും അവളുടെ ചിരിച്ച മുഖമായിരുന്നു. മനസ്സിൽ മുഴുവൻ ലൻജ് ബ്രേക്ക് ആകണം എന്നുള്ള വിജാരം മാത്രം അവളെ കാണണം സംസാരിക്കണം എന്ന ചിന്ത മാത്രമായി.

 

ലൻജ് ബ്രേക്ക് ആയപ്പോൾ ഞാൻ ചോറു പൊതിയും എടുത്ത് ആദിയെയും കൂട്ടി ഗൗരിയുടെ ക്ലാസ്സിലേക്ക് പോയി എന്നാൽ അവളെ അവിടെ കണ്ടില്ല.

 

” അവൾ കൂട്ടുകാരികളോടൊപ്പം എവിടെയെങ്കിലും ഇരുന്ന് കഴിക്കാൻ പോയിക്കാണും വാ നമുക്ക് കഴിച്ചിട്ട് നോക്കാം. ”

 

ആദി അത് പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. ഞങ്ങൾ സ്ഥിരമായി ഇരുന്നു കഴിക്കുന്ന മരച്ചുവട്ടിലേക്ക് നടന്നു. പക്ഷെ അവൾ എന്നെയും കാത്ത് അവിടെ ഉണ്ടായിരുന്നു കയ്യിൽ അവളുടെ ചോറുമായി .

 

“എത്ര നേരമായി കാത്ത് നിൽക്കുന്നൂന്ന് അറിയോ . ”

എന്നെ കണ്ടതും ഒരു പുഞ്ചിരി കലർന്ന കൊഞ്ചലോടെ ചോദിച്ചു.

 

“എടാ ഇനി ഞാൻ അധികപറ്റാവുമോ? ”

ആദി അത് എന്നോട് ചോദിച്ചു.

 

“നീ എന്നെ ഇങ്ങനെയാണോ കാണുന്നേ. ഇതെന്റെ പെണ്ണാണെങ്കിൽ നിനക്കിവൾ പെങ്ങളാ
എന്താ നിനക്ക് നിന്റെ പെങ്ങളുടെ അടുത്ത് ഇരുന്ന് ചോറ് കഴിക്കാൻ പറ്റില്ലേ .”

 

“എന്റെ പോന്നേ ഞാൻ ചുമ്മാ ചോദിച്ചതാ . ”

ആദി അതും പറഞ്ഞ് എന്റെ കയ്യിൽ നിന്ന് ചോറ് പൊതിയും വാങ്ങി മരത്തണലിൽ സ്ഥാനം പിടിച്ചു.

ഞാൻ നോക്കിയപ്പോൾ ഞങ്ങളുടെ സംസാരം ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ഗൗരിയെയാണ് ഞാൻ കണ്ടത്.

ആദി സ്ഥിരം കലാപരിപാടി തുടർന്നു എന്റെയും അവന്റെയും ചോറ് ഒരു പൊതിയൽ തട്ടി. ഞങ്ങളുടെ അടുത്തിരുന്ന് ഗൗരിയും അവൾ കൊണ്ടുവന്ന ആഹാരം കഴിച്ചുതുടങ്ങി. അവൾ ഇടയ്ക്ക് ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് ഒരു കൗതുകത്തോടെ നോക്കിയിരുന്നു.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.