തട്ടുകടയിൽ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നവരും റോഡിലൂടെ പോയവരും നോക്കി നിൽക്കുകയാണ്.
“നീ ചെയ്തത് നല്ല കാര്യമാണ് പക്ഷെ നീ സൂക്ഷിക്കണം ,അവന്മാർ അത്രയ്ക്ക് മോശം ടീമാണ് . അവന്മാർ നിന്നെ എന്തെങ്കിലും ചെയ്യുമോ എന്നാ എന്റെ പേടി. ”
രാജൻ ചേട്ടൻ എന്റെ തോളിൽ കൈവച്ച് കൊണ്ട് വിഷമത്തോടെ ഇത് പറഞ്ഞു. പക്ഷെ എനിക്ക് പേടിയൊന്നും തോന്നിയില്ല പകരം സന്തോഷമാണ് തോന്നിയത് ഒരു പെൺകുട്ടിയുടെ ജീവനും ജീവിതവും രക്ഷിച്ചതിലുള്ള അഭിമാനമോർത്ത്.
ഒരു പത്ത് മണിയൊക്കെ ആയപ്പോൾ ഞാൻ വീട്ടിലെത്തി രാജൻ ചേട്ടനാണ് എന്നെ എന്നും ബൈക്കിൽ വീട്ടിൽ എത്തിക്കുന്നത്.
ഞാൻ നടന്ന കാര്യങ്ങൾ അമ്മയോട് പറഞ്ഞു.
” നിനക്ക് നിന്റെ അച്ഛന്റെ അതേ സ്വഭാവും അതോടൊപ്പം അതേ ദേഷ്യവും തന്റേടവും കിട്ടിയിട്ടുണ്ട് ”
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു പക്ഷെ താമസിയാതെ അമ്മയുടെ മുഖം മങ്ങി , കാരണം എനിക്ക് മനസ്സിലായി .അവന്മാർ എന്നെ എന്തെങ്കിലും ചെയ്യുമോ എന്നോർത്തുള്ള പേടിയാണ്.
രാവിലെ പതിവു പോലെ ഞാൻ കോളേജിലേക്ക് പോകാൻ റെഡിയായി വീടിന് പുറത്തിറങ്ങി ആദിയെ ഫോണിൽ വിളിച്ചു .അൽപം കഴിഞ്ഞപ്പോൾ ആദി ബൈക്കുമായി എത്തി.
കോളേജിലേക്ക് പോകുന്ന വഴി കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ ആദിയോട് ഞാൻ പറഞ്ഞു.
” അജയ് പൊളിച്ചെടാ അവന്മാർക്ക് അങ്ങനെ തന്നെ വേണം. പിന്നെ നീ പറഞ്ഞതനുസരിച്ച് അവന്മാർ കുഴപ്പക്കാരന്മാണെന്നാ തോന്നുന്നേ ”
ആദി അത്രയും പറഞ്ഞ് നിർത്തി . ഞങ്ങൾ കോളേജിലെത്തി ക്ലാസ്സിൽ കയറി. നന്ദു അപ്പോഴേക്കും ഞങ്ങളുടെ അടുത്ത് വന്നു.
“എടാ അജയ് നാളെ ഏതാ ദിവസമെന്ന് അറിയോ .”
അവൻ എന്റോടെ ചോദിച്ചു.
“ഇല്ല എന്താടാ , എന്താ വിശേഷം . ”
“എടാ നാളെയാണ് വാലെന്റൈൻസ് ഡേ . ”
നന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്തിനാ എനിക്ക് അടുത്ത പണി തരാനുള്ള ഭാവമാണോ ?”
ഞാനവനോട് ചോദിച്ചു.
ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു
Satisfied reader once again
Thanks bro ?
For this wonderful
2nd part venam bro..
Ethinte 2nd part bro eazhuthanam
എന്താണ് എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല
Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..
Thanks
വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️
adipoli…super
Ith munb ezuthiyitt undallooo
❣️❣️❣️