?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

 

“നിങ്ങൾ ബ്രദേഴ്സ് ആണെന്നാണ് ഞാൻ കരുതിയത് . ക്ലാസ്സിലുള്ളവരാണ് നിങ്ങൾ ഫ്രണ്ട്സ് ആണ് ബ്രദേഴ്സ് അല്ല എന്നു പറഞ്ഞത്.”

ഗൗരി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

 

“ഞങ്ങൾ ‘ ഫ്രണ്ട്സ് വിത്ത് ബ്രദേഴ്സ് ‘ ആണ് . ”

ആദി അപ്പോൾ തന്നെ മറുപടി പറഞ്ഞു.
ചോറ് കഴിച്ച് ഞങ്ങൾ കൈകഴുകി.

 

“ഇനി ഞാൻ ഇവിടെ നിന്നാൽ സ്വർഗത്തിലെ കട്ടുറുമ്പാകും , ഞാൻ ക്ലാസ്സിലുണ്ടാകും.”

ആദി അതും പറഞ്ഞ് അവിടെ നിന്ന് പോയി.

ഞാനും ഗൗരിയും നടന്ന് ഗൗണ്ടിന് അടുത്തുള്ള പടിയിൽ സ്ഥാനം പിടിച്ചു.

 

“എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നേ ഒന്നും സംസാരിക്കാനില്ലേ .”

നോക്കത്താ ദൂരത്തേ കാഴ്ചകളിൽ മുഴുകിയിരുന്ന എന്നോട് ഗൗരി ചോദിച്ചു.

 

“ഞാൻ ആലോചിക്കുകയായിരുന്നു നമ്മൾ ആദ്യം കണ്ട ദിവസം . ഞാൻ കരുതി തനിക്ക് എന്നെ ഇഷ്ടമായില്ല എന്ന് .”

 

ഞാൻ ഒരു പുഞ്ചിരിയോടെ ഗൗരിയോട് പറഞ്ഞു.

 

” എന്നോട് ഒരുപാട് പേർ ഇഷ്ടമാണെന്ന് സ്കൂളിൽ വച്ചൊക്കെ പറഞ്ഞിട്ടുണ്ട് പക്ഷെ എനിക്ക് ഇഷ്ടപ്പെടാൻ ഉള്ള ഒരു ക്യാരക്ടറും അവരിൽ ഞാൻ കണ്ടില്ല. അതുകൊണ്ട് തന്നെ ഞാൻ ആരോടും ഇഷ്ടമാണെന്ന് തിരിച്ച് പറഞ്ഞിട്ടുമില്ല. ”

 

“പിന്നെ എന്താ എന്നെ ഇഷ്ടപ്പെടാൻ കാരണം. ”

ഞാൻ ആകാംഷയോടെ തിരക്കി..

 

“ആരുമല്ലാത്ത ഒരു പെൺകുട്ടിയെ ഒരാൾ അടിച്ചപ്പോൾ ഒരു ഏട്ടന്റെ സ്ഥാനത്ത് നിന്ന് ചോദിക്കാൻ പോയ ആ മനസ്സും ചങ്കൂറ്റവും ആണ് എനിക്ക് ഇഷ്ടമായത്. ”

അവൾ ഒരു പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ആ നിമഷം ദൈവം എനിക്കായി ഒരുക്കിയതാണെന്ന് ഓർത്തു പോയി.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.