?കലിപ്പന്റെ കാന്താരി? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 263

” ആരോട് ?”

 

” ഗൗരിയോട് ”

“എന്തിനാടാ വെറുതേ അവളെ കണ്ടാൽ തന്നെ അറിയാം ഒരു പണച്ചാക്കിന്റെ മകളാണെന്ന് . എന്നെപ്പോലെ അന്നന്നുള്ള വകയ്ക്ക് അർദ്ധരാത്രി വരെ കഷ്ടപ്പെടുന്ന പാവങ്ങളെയൊന്നും പെണ്ണുങ്ങൾക്കൊന്നും ഇഷ്ടമാകില്ല. അത് വിട്. നിന്റെ പെണ്ണ് എന്തു പറയുന്നു. ”
ഞാൻ ആദിയോട് ചോദിച്ചു.

“ഓ അത് വേറെ പുകില് മുറപ്പെണ്ണാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നെ നിന്ന് തിരിയാൻ സമ്മതിക്കില്ല. ”
ആദി അതും പറഞ്ഞ് ചിരി തുടങ്ങി.

“എടാ അജയ് നിന്റെ ഹോട്ടല് മുതലാളി നൈറ്റ് തട്ടുകട തുടങ്ങിയിട്ട് എന്തായി. ”
ആദി എന്നോട് തിരക്കി.

“നല്ല ലാഭമുണ്ട് ഞാനിപ്പോൾ ആ തട്ടുകടയിലാ രാത്രി നിൽക്കുന്നത് അതുകൊണ്ട് എനിക്ക് ഇപ്പോൾ കൂലി കൂട്ടി തരുന്നുണ്ട് . ”
ഞാൻ അവനോട് പറഞ്ഞ് ചോറ് കഴിക്കൽ തുടർന്നു.

“എടാ നോക്ക് ഗൗരി ”

ആദി അത് പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ് നോക്കി അവളും കൂട്ടുകാരികളും കുറച്ച് അപ്പുറത്ത് കൂടെ നടന്നു പോകുകയാണ് ആദിയെ നോക്കി ചിരിച്ചെങ്കിലും എന്നെ കണ്ടപ്പോൾ ആ പഴയ ഭാവം മുഖത്ത് വന്നു.

എനിക്ക് ചിരിയാണ് വന്നത് . ഞങ്ങൾ കഴിച്ച് കഴിഞ്ഞ് ക്ലാസ്സിൽ കയറി . ആ ദിവസം അങ്ങനെ പോയി .രാത്രി ഉറങ്ങാൻ നേരം അവളുടെ മുഖം മനസ്സിൽ വന്നു . സത്യത്തിൽ അവളുടെ ചിരിക്കുന്ന മുഖത്തേക്കാൾ ദേഷ്യം ചുവക്കുന്ന മുഖമാണ് കാണാൻ കൂടുതൽ ചന്തം എന്ന് ഞാൻ മനസ്സിൽ ഓർത്തു.

പിറ്റേന്ന് പതിവു പോലെ ഞാനും ആദിയും കോളേജിൽ എത്തി. ഇന്റർവെല്ലിന് ഞാനും ആദിയും ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് ക്ലാസ്സിന് പുറത്ത് നിന്ന് നന്ദു ഞങ്ങളുടെ അടുത്ത് വന്നത്.

“എടാ ഒരു കുഴപ്പമുണ്ട്. ”
നന്ദു വന്നപാടെ എന്റോടെ പറഞ്ഞു.

“എന്താടാ എന്താ പ്രശ്നം ”
ഞാൻ കാര്യം തിരക്കി

“എടാ നമ്മുടെ ഫസ്റ്റ് ഇയറിലെ ഒരു പെൺകുട്ടിയെ വേറെ ഏതോ ക്ലാസ്സിലെ ഒരു പയ്യൻ തല്ലിയെന്ന് ആ കൊച്ച് അവിടെ ഇരുന്ന് കരയുകയാ . നമുടെ ഫസ്റ്റ് ഇയറിലെ ഒരു പയ്യനാണ് എന്റെ അടുത്ത് ഈ കാര്യം പറഞ്ഞത് . ”

നന്ദു അത്രയും പറഞ്ഞ് തീർന്നതും ഞാൻ എന്നീറ്റു .

“വാടാ”

എനിക്ക് ദേഷ്യം ഇരച്ചുകയറാൻ തുടങ്ങിയിരുന്നു. ഞാൻ വേഗം നടന്ന് ഫസ്റ്റ് ഇയർ ക്ലാസ്സിലെത്തി .പിന്നാലെ ആദിത്യനും നന്ദുവും വരുന്നുണ്ടായിരുന്നു.

9 Comments

  1. ഇത്രയും നല്ല കഥ ഇവിടെ ഉണ്ടായിട്ട് വായിക്കാൻ ആളില്ലേ ഒരുപാട് ചിന്തിപ്പിച്ചു ഗൗരി മനസ്സിൽ വിങ്ങൽ ആയപ്പോൾ ഗീതു കൂട്ടായ് നിന്നു ആദി ഉത്തമ സുഹൃത്ത് അത് കിടു

  2. Satisfied reader once again
    Thanks bro ?
    For this wonderful

  3. 2nd part venam bro..

    Ethinte 2nd part bro eazhuthanam

  4. അദൃശ്യ കാമുകന്‍

    എന്താണ്‌ എന്ന് അറിയില്ല… തന്റെ ബാക്കി കഥകൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ്‌.. ഇത് മാത്രം ഒരു മാതിരി cliche പോലെ ഒട്ടും ഇഷ്ടപ്പെട്ടില്ല

    1. Ithu pole oru cheru kadha veruthe onnu ezhuthan sramichu nokku suhrthe.. appol manasilakum oro kadhakrithum edukkunna effort enthu mathramanennu.. athine angeekarikkilla… Suggestion akam pakshe vimarshanangal akaruthu ennanu ente oru apeksha..

      Thanks

  5. വായിച്ചതാണ് ഇഷ്ടം ഒരുപാടിഷ്ടം ❣️❣️❣️❣️

  6. adipoli…super

  7. Ith munb ezuthiyitt undallooo

  8. ❣️❣️❣️

Comments are closed.