Category: Short Stories

MalayalamEnglish Short stories

നവംബർ [Percy Jackson] 55

നവംബർ Author :Percy Jackson   ബസിന്റെ ഇരമ്പലുകൾക്കിടയിൽ പാട്ടുപ്പെട്ടി പാടികൊണ്ടിരുന്നു. ബസ്റ്റോപ്പിലെ ബഹളങ്ങൾ ഏറി വരുന്നുണ്ട്.സായാഹ്‌നകിരണങ്ങൾ എന്റെ മുഖം തലോടി. ബസിലെ ആളുകളുടെ തിരക്കും, ബഹളവും, ഒന്നും എന്നിലേക്കെത്തിയില്ല. എന്റെ ലോകം ആ സൈഡ് സീറ്റിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. അവളുടെ അത്തറിന്റെ ഗന്ധം എന്നെ ചുറ്റിപിണഞ്ഞു. ഓരോ നിമിഷവും ആ ഗന്ധം എന്നെ വാരി പുണരുന്ന പോലെ തോന്നി. അവളോടൊപ്പം ഉള്ള ഓരോ നിമിഷവും എന്റെ ഹൃദയം വീണ്ടും ഒരു യുഗത്തിനായി തുടിച്ചു. കുറച്ചു നേരത്തേക്ക് […]

മുഹൂർത്തം തെറ്റിയ വയറിളക്കം [Jojo Jose Thiruvizha] 57

മുഹൂർത്തം തെറ്റിയ വയറിളക്കം Author :Jojo Jose Thiruvizha   ഞാൻ എറണാകുളത്ത് ത്രാസിൻെറ ക൩നിയിൽ ജോലി ചെയ്യുന്ന കാലം.പതിവുപോലെ ഉച്ചയൂണും കഴിഞ്ഞ് അൻവർ ആശാനും ഞാനും കൂടി ഇരിക്കുകയായിരുന്നു.അന്ന് ഉച്ചയ്ക്ക് ഓൺലയിനിൽ ഓഡർ ചെയ്ത് വരുത്തിയ ചിക്കൻ കബ്സയും തട്ടിയിട്ടാണ് ഞങ്ങളുടെ ഇരിപ്പ്.ഞങ്ങളുടെ സംഭാഷണം ഉച്ചയ്ക്ക് കഴിച്ച കബ്സയിൽ നിന്ന് പരിണമിച്ച് വയറിളക്കത്തിൽ എത്തിചേർന്നു. അൻവർ ആശാൻ ചോദിച്ചു “ജീവിതത്തിൽ ഇന്നുവരെ വയറിളക്കം പിടിക്കാത്ത മനുഷ്യർ ആരെങ്കിലും കാണുമോ?” തുടർന്ന് ഒരു അനുഭവ കഥയും പറയാൻതുടങ്ങി. […]

ഹരിനന്ദനം.12 [Ibrahim] 229

ഹരിനന്ദനം.12 Author :Ibrahim       കിച്ചു പോയി നോക്കിയപ്പോൾ നന്ദൻ വീണ്ടും എഴുതുകയാണ്.. ഡാ.. നന്ദൻ ഞെട്ടി നീയെന്താ ഈ എഴുതി കൂട്ടുന്നത്. അത് ഞാൻ നമ്മൾ ഓരോരുത്തരും അടുക്കളയിൽ എപ്പോൾ കയറണം ആര് അടിക്കണം തുടക്കണം എന്നൊക്കെ ഒരു കണക്ക് ഉണ്ടാക്കാൻ. അവന്റെ ഒരു കണക്ക് ഇവിടെ ഗോതമ്പു പൊടി കണ്ടെത്താനായിട്ടില്ല അപ്പോള അവന്റെ ഒരു എണീറ്റ് വാടാ പന്നീ എന്നുo പറഞ്ഞു കൊണ്ടു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോയി.. […]

അനുരക്തി✨ PART-03 [ȒὋƝᾋƝ] 334

അനുരക്തി✨ PART-03 Author : ȒὋƝᾋƝ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്ന Hints – *****( for character change)              ……… (For narration change)   അമ്മയുടെ അടുത്ത് അവളെ കുറിച്ച് അന്നേഷിച്ച് ഞാൻ അമ്മയോട് ഒരു ഗുഡ് നൈറ്റ് പറഞ്ഞ് എൻ്റ റൂം ലക്ഷ്യമാക്കി ഞാൻ മുകളിലേക്ക് നടന്നു…   എൻ്റ ഉള്ളിന്റെ ഉള്ളിൽ അൽപം ഭയം തോന്നിത്തുടങ്ങി… ഇനി എന്തൊക്കെയാണാവോ നടക്കാൻ പോണെന്ന് വിജാരിച്ച് ഞാൻ […]

ഹരിനന്ദനം.11[Ibrahim] 201

ഹരിനന്ദനം 11 Author : Ibrahim ഇറങ്ങി പൊന്നോ മര്യാദക്ക് തിരിച്ചു പൊക്കോണം എന്നും പറഞ്ഞു കൊണ്ട് അവൾ ഹരി ക്ക് നേരെ കയ്യൊങ്ങി.. അത് പിന്നെ ഞാൻ വന്നത് മാത്രമല്ല പ്രശ്നം വേറെയും ഉണ്ട്. വേറെ എന്ത് എന്നും ചോദിച്ചു കൊണ്ട് മേഘ നെറ്റി ചുരുക്കി. അത് അവിടെ ഉള്ള ചേച്ചി യുടെ വീട്ടിൽ വിളിച്ചിട്ട് മോളെ വേണേൽ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു. എന്തോ വേണ്ടാത്തത് കേട്ടത് പോലെ മേഘ നിന്ന് പല്ല് കടിച്ചു.. നിനക്കെന്തിന്റെ […]

കാടിൻ്റെ സ്വാതന്ത്ര്യം 2 [മഷി] 43

കാടിൻ്റെ സ്വാതന്ത്ര്യം 2 Author : മഷി   ഇന്നത്തെ ഈ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൽ ശ്രദ്ധികേണ്ടതയുണ്ട് വാക്കിലും നോക്കിലും പ്രവർത്തിയിലും എല്ലാം.അങ്ങനെ വന്ന മറ്റൊരു thought ആണ് ഈ കഥ, കഥ ഡെവലപ്പ് ചെയ്തു വന്നപ്പോൾ ഞാൻ തന്നെ മുൻപ് എഴുതിയ കാടിൻ്റെ സ്വാതന്ത്ര്യം എന്ന കഥയുമായി ചേർത്ത് എഴുതാൻ പറ്റും എന്നു തോന്നി.എല്ലാവരും വായിച്ചു അഭിപ്രായങ്ങൾ പറയണം, വിമർശനങ്ങളും,എതിർപ്പുകളും എല്ലാം പറയാം, suggestions ഉണ്ടെങ്കില് അതും നിങ്ങൾക്ക് അറിയിക്കാം,അപ്പൊ എല്ലാവരുടെയും സപ്പോർട്ട് വേണം കഥ […]

The Stranger [**SNK**] 64

The Stranger Author :**SNK**   സൂര്യൻ വീട്ടിൽ പോയി, ചന്ദ്രേട്ടൻ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്, കൂട്ടിനു എണ്ണിയാൽ ഒടുങ്ങാത്ത സുഹൃത്തുക്കളുമായി. സൂര്യൻ എന്നും മുടങ്ങാതെ ഒറ്റക്ക് ജോലിക്കു വരുമ്പോൾ ചന്ദ്രേട്ടന് ആ പ്രശ്നങ്ങൾ ഒന്നും അത്ര ഇല്ല. മാസത്തിൽ ഒന്ന് രണ്ടു ദിവസം മാത്രം മുഴുവൻ ശ്രദ്ധയും കൊടുത്താൽ മതി ബാക്കി ഉള്ള ദിവസങ്ങളിൽ ആവിശ്യത്തിനനുസരിച്ചു എത്തിനോക്കിയാൽ മതി, പിന്നെ രണ്ടു ദിവസം അവധിയും; ഏറ്റവും പ്രധാനം ഒരിക്കലും തനിച്ചിരിക്കേണ്ടി വരില്ല. അതു കൊണ്ട് തന്നെ എനിക്കെന്നും […]

ഉണ്ണിമോൾ ഒരു ചെല്ലക്കുട്ടി — ഉണ്ണിക്കുട്ടനും – [Santhosh Nair] 906

എല്ലാ കഥകൾ-സ്വന്തങ്ങൾക്കും നന്ദി, നമസ്കാരം. സുഖമാണല്ലോ അല്ലെ? എന്റെ പഴയ ബ്ലോഗിൽ പണ്ട് പ്രസിദ്ധീകരിച്ച ഉണ്ണിമോൾ കഥകളുടെ പുനരാവിഷ്കാരമാണിത്. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചേക്കണേ. കുട്ടികൾ എപ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ടവർ ആണല്ലോ, വീട്ടിൽ / നാട്ടിൽ ഒക്കെ നടന്ന ചില രസകരങ്ങളായ സംഭവങ്ങളാണ് ഇതിനു ഉത്പ്രേരകമായത് (ഇതിലെ കേന്ദ്ര കഥാപാത്രമായ ഉണ്ണിമോൾ ഇപ്പോൾ പ്ലസ് ടു വിനു പഠിയ്ക്കുന്നു, ഉണ്ണിക്കുട്ടൻ ബി എസ്‌സി ചെയ്യുന്നു.) —- Time and tide wait for none തുടർന്നു വായിയ്ക്കുക — […]

അപ്പൂപ്പനും സർപ്പപത്തിയും [Jojo Jose Thiruvizha] 53

അപ്പൂപ്പനും സർപ്പപത്തിയും Author :Jojo Jose Thiruvizha   എൻെറ അപ്പുപ്പൻ വർഗ്ഗീസ് മാപ്പിളയെ ഞാൻ കണ്ടിട്ടില്ല.എൻെറ അപ്പനും അമ്മയും കല്യാണം കഴിക്കും മുൻപ് അങ്ങേര് മരിച്ചു പോയി.പിന്നെ അങ്ങേരെ കുറിച്ച് ഈ നാട്ടിലെ പഴമക്കാർ പറഞ്ഞ് കേട്ട അറിവേ എനിക്കുള്ളൂ.പുള്ളിക്കാര൯ ഒരു നല്ല കർഷകനായിരുന്നു.നെല്ലും പിന്നെ പാടത്തിൻെറ വര൩ിൽ ചേ൩്,ചേന,കപ്പ ഇത്യാദി കിഴങ്ങ് വർഗ്ഗങ്ങൾ ഒക്കെയാണ് അങ്ങേരുടെ കൃഷി.കൂടാതെ നാട്ടിലെ പറ൩ുകളിൽ തൂ൩ാപണിയും ഉണ്ടായിരുന്നു.തൂ൩ാപണിക്ക് പോകുന്നത് അങ്ങേരുടെ ബ്രദേഴ്സും ആയിട്ടാണ്.അതിൽ ഞാൻ ജനിച്ച് കഴിഞ്ഞ് ജീവിച്ചിരുന്ന […]

അപ്പൂപ്പനും പാതിരിയും [Jojo Jose Thiruvizha] 58

അപ്പൂപ്പനും പാതിരിയും Author :Jojo Jose Thiruvizha   എൻെറ അപ്പുപ്പൻ വർഗ്ഗീസ് മാപ്പിളയുടെയും അങ്ങേരുടെ ബ്രദേഴ്സിൻെറയും ഒരു കഥ ഞാൻ മുൻപ് പോസ്റ്റിയിട്ടുണ്ട്.ഇതും അവരുടെ തന്നെ ഒരു കഥയാണ്.തിരുവിഴയിലെ കല്യാണ വീടുകളിലും നാലാൾ കൂടുന്ന ഇടത്തും നാട്ടാര് പറഞ്ഞ് ചിരിക്കാറുള്ള കഥ.ഇങ്ങനെ ഒരു ആൾകൂട്ടത്തിൽ നിന്നാണ് ഞാൻ ഇത് കേൾക്കാനിടയായത്. എൻെറ അപ്പുപ്പൻെറ ചെറുപ്പത്തിലാണ് ഈ സംഭവം നടക്കുന്നത്.അങ്ങേർക്കന്ന് ഏകദേശം ഒരു 30 വയസ് പ്രായം കാണും.പണ്ടു കാലത്ത് നാട്ടിലെ ജന്മിമാരും പള്ളിയിലെ പാതിരിയും ഒക്കെ […]

ചിന്ന സംഭവം ??[SND] 56

ചിന്ന സംഭവം ?? Author :SND   BASED ON A TRUE  SYORY ആളുകളുടെ  പേര് ഒന്ന് മാറിയിട്ടുണ്ട്   നിങ്ങൾക്ക്  ഇഷ്ട്ടപെട്ടോളണം   എന്നില്ല .  ഞാൻ അറിഞ്ഞ   ഒരു  സംഭവം നിങ്ങളിലേക്ക്  എത്തിക്കുന്നു .  ചെക്കനെ   എനിക്ക്  അറിയും .  ഞാൻ   ഇവിടേക്ക്  എത്തിയതിനു ശേഷം നടന്ന  ഒരു  സംഭവം ആണ്   . so  അറിഞ്ഞ രീതിയിൽ  ഒന്ന് എഴുതാം

പെരുന്നാൾ സമ്മാനം [നൗഫു] 3636

പെരുന്നാൾ സമ്മാനം Perunnal Sammanam Author : നൗഫു… “ഉപ്പിച്ചി…..ഉപ്പിച്ചി…”   ഹ്മ്മ്…   “ഉപ്പിച്ചി…”   “ഹ്മ്മ്…”   ഞാൻ കിടക്കുന്ന സ്ഥലത് വന്നു എന്നെ തോണ്ടി കൊണ്ട്  നാലു വയസുകാരി സൈന വിളിച്ചു..   ഞാൻ ആണേൽ പണിയൊന്നും ഇല്ലാത്തതിന്റെ ക്ഷീണത്തിൽ ഒന്ന് മയങ്ങിയും പോയി…   “ഉപ്പിച്ചി…”   “എന്താ വാവേ…”   കിടക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റിരുന്നു അവളെ മടിയിലേക് വെച്ച് കൊണ്ട് ഞാൻ ചോദിച്ചു…   “ഉപ്പിച്ചി എനിക്കും… പിന്നെ…ഉമ്മച്ചിക്കും.. […]

വൈകി എത്തിയ തിരിച്ചറിവ് [അസുരൻ] 98

വൈകി എത്തിയ തിരിച്ചറിവ് Author : അസുരൻ   നീണ്ട കാലങ്ങൾ കഴിഞ്ഞു ആണ് അവൾക്കു അവനെ കാണാൻ തോന്നിയത് തന്നെ. ഒരുപാട് കാലം അവന്റെ തണലിൽ ആയിരുന്നു. അവന്റെ കൈ ചേർത്തു മാറോട് ചേർന്നു കിടക്കാൻ അവൾക്കെന്നും ഇഷ്ടം ആയിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്തു എല്ലാം ഇട്ടേറിഞ്ഞു അവൾ അകന്നപ്പോൾ അവൻ പോയത് നാട്ടിലേയ്ക്ക് ആയിരുന്നു. അവൾക്കു വേണ്ടി അവൾ സ്വപ്നം കണ്ട ചെറിയ സ്വർഗ്ഗo പടുത്തയർത്താൻ… എന്നെങ്കിലും അവൾ വരുമെന്ന കാത്തിരിപ്പിൽ അവൻ അവൾക്കായി […]

ട്രൂ കോളർ [Rajtam] 55

ട്രൂ കോളർ Author :Rajtam     ഈ ട്രൂ കൊളറും മനുഷ്യനെ അപകടത്തിൽ ചാടിക്കുമല്ലോ ഭഗവാനെ…… കഷ്ടിച്ചാണ് ഒരു അടിപിടിയിൽ നിന്നും രക്ഷപെട്ടത്. ഉച്ചയൂണും കഴിഞ്ഞു ഒന്ന് വിശ്രമിക്കാൻ ഇരുന്നപ്പോഴാണ് സതീശൻ മേശിരി വന്ന് ഫോൺ ചോദിച്ചത്. “ഡാ ഷിബു ഫോൺ ഒന്ന് താടാ… എന്റെ ഫോണിന്റെ ചാർജ് പോയി. എനിക്കൊന്നു അവളെ വിളിക്കണം “. ഞാൻ ഫോൺ ലോക്ക് ഇളക്കി മേശിരിക്ക് നൽകി. “മേശിരി നമ്പർ ഡിലീറ്റ് ചെയ്തിട്ടേ ഇവന് തിരിച്ചു കൊടുക്കാവൂ.. ഇവനെ […]

അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

അനുരക്തി✨ PART-01 Author : ȒὋƝᾋƝ     അനുരക്തി എന്നൽവികാരാധീനമായ സ്നേഹം എന്നാണ്…വികാരാധീനമായ സ്നേഹത്തിൽ നിന്നുള്ള തീവ്രത അത് രഹസ്യ പ്രണയമാണ് അതുകൊണ്ട് തന്നെ അങ്ങനെയുള്ള ഒരു ചെറിയ കഥയാണ് നിങ്ങളുമായി പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത്   അനുരക്തി✨ PART – 01 [ȒὋƝAƝ]       ഇന്നെൻറെ വിവാഹമായിരുന്നു. സാധാരണ എല്ലാ കല്യാണം പോലെ ആയിരുന്നില്ല എൻറെ കല്യാണം. കാരണമെന്തെന്നാൽ അമ്മയുടെ ഫ്രണ്ടിൻറെ മകളുടെ കല്യാണം കൂടാനും അത് മുടകനും നാട്ടിലേക്ക് വന്ന എനിക്ക് […]

വല്യേട്ടത്തി… [ ??????? ????????] 140

                  വല്യേട്ടത്തി…       Author : [ ??????? ????????]   വല്യേട്ടത്തി… : ഒരു തട്ടിക്കൂട്ട് ചെറുകഥ…   “നിന്റെ വല്യേട്ടത്തിക്ക് മുഴുത്ത ഭ്രാന്താണ്… അതല്ലേ കെട്ടിയോൻ അവളെ കളഞ്ഞിട്ട് പോയത്..” “അവള്ടെ കെട്ട് കഴിഞ്ഞതിനു ശേഷമാ ഭ്രാന്ത് കൂടിയത്…” വീടിനു ചുറ്റുമുള്ളവർ എന്നെ കാണുമ്പോൾ പറയുന്ന കാര്യങ്ങളാണിവ. ശെരിയാണ്.. വല്യേട്ടത്തിയെ കാണുന്നവരൊക്കെ അവൾക്ക് ഭ്രാന്താണെന്നേ പറയൂ. ജാതകദോഷത്തിന്റെ പേരിൽ വരുന്ന […]

പറയാതെ പോയത് [Ibrahim] 72

പറയാതെ പോയത് Author : Ibrahim     വൃന്ദ….. അയാൾ നീട്ടി വിളിച്ചു.. ഒരു കയ്യിൽ അയാൾക്കുള്ള ചായയും മറു കയ്യിൽ മകളുടെ വാട്ടർ ബോട്ടിലുമായി അവൾ ഓടി എത്തി. ചായ അയാൾക്ക് നേരെ നീട്ടി ബോട്ടിൽ മകളുടെ ബാഗിൽ വെച്ചു കൊടുത്തു… നിക്ക് മോളെ അമ്മ കറി പാത്രം എടുത്തിട്ടില്ല… ഈ അമ്മ ഇതൊക്കെ ഒന്ന് നേരത്തിനു എടുത്തു വെച്ചൂടെ അത് പറഞ്ഞ കേൾക്കില്ല.. മകൾ ഈർഷ്യയോടെ പറഞ്ഞു. ദിവസവും ഉള്ളത് ആയത് കൊണ്ട് […]

ബലി [Divz] 39

ബലി Author :Divz പുതുനാമ്പിട്ട്  ബലികറുകകൾ ഉയിർത്തു നിന്നു ..തെക്കേ തൊടിയിൽ വള്ളോൻ കാക്കകളുടെ കരച്ചിലും അത്യുച്ചത്തിലായി .. അവറ്റകൾക്ക് വിശക്കുന്നുണ്ടത്രേ .ബലി  ചോറുണ്ണാൻ ! നേരത്തോടു നേരാവുന്നു ഉണ്ണിയേ , ന്റെ സേതുനെ ഇനിയും ഇങ്ങിനെ കിടത്തണ്ട ,ഓൾക്കത് ഇഷ്ടവില്ല . വെറുതെ ഇരുന്നു ശീലമില്ലാത്തോളാ , മലക്കിടപ്പ് തുടങ്ങീട്ട് മണിക്കൂറെത്രയിന്ന് വല്ല നിശ്ചയം ഉണ്ടോ ? ആരോടാ ? എന്താ ? എല്ലാം ഈ വയസൻ കാർന്നോരുടെ ജല്പനങ്ങൾ മാത്രം …. ഉണ്ണിയേ …സേതുന്റെ […]

ഹരിനന്ദനം.4 [Ibrahim] 123

ഹരിനന്ദനം 4 Author : Ibrahim     “””അതിരിക്കട്ടെ അവൻ കാണാൻ എങ്ങനെ ഉണ്ട് ഫ്രീക്കനാണോ ”’     അവളുടെ ഓഞ്ഞ ഒരു സംശയം. കാണാത്ത ഒരാൾ എങ്ങനെ ഉണ്ടെന്ന് പറയാൻ എനിക്കെന്താ വല്ല ദിവ്യ ദൃഷ്ടിയും ഉണ്ടോ. പിന്നെ നമ്പർ ഒക്കെ ചോദിച്ച കിട്ടും പക്ഷെ തോന്നിയില്ല എന്ന് പറയുന്നതാവും ശരി..     “””നീ മറുപടി ഒന്നും പറഞ്ഞില്ല “”എന്നവൾ പറഞ്ഞപ്പോൾ ഹരി പറയാൻ തുടങ്ങിയാതായിരുന്നു പക്ഷെ ഒരുക്കങ്ങൾ കഴിഞ്ഞില്ലേ ചോദിച്ചു […]

ഒരു കുഞ്ഞിക്കിളിയുടെ കഥ [Divz] 61

ഒരു കുഞ്ഞിക്കിളിയുടെ കഥ Author :Divz   അപരിചിതമായ ആ മുറിക്കുള്ളിൽ  ഇരുന്നുകൊണ്ടവൾ തനിക്ക്  മുന്നിലുള്ള അനന്ത  വിഹായസ്സിലേക്ക് നോക്കി…..തൊട്ടടുത്ത മുൻപ് വരെ തന്റെ കൂടെ ആയിരുന്ന ലോകം  എത്ര  പെട്ടെന്നാണ് തനിക്ക് അന്യമായിരിക്കുന്നത്.. എന്തുകൊണ്ടോ അവളുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞുതുളുമ്പി…… അടച്ചിട്ട ജനൽ ചില്ലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ടവൾ ആലോചിച്ചു ചില്ലിലിട്ട്  കുറെ കൊത്തി  നോക്കി…. ചിറകിട്ട്  അടിച്ചു നോക്കി..മുന്നിൽകാണുന്ന വിശാലമായ ലോകത്തേക്ക് അവൾ പറന്നു നോക്കി….തനിക്ക് മനസിലാകാത്ത ഏതോ ഒന്ന് തന്നെയും  തനിക്ക് മുന്നിലുള്ള ലോകത്തെയും തമ്മിൽ വേർതിരിക്കുന്നു ….. […]

ഹരിനന്ദനം.3 [Ibrahim] 123

ഹരിനന്ദനം 3 Author : Ibrahim     ഹരി ഒരു കസേര വലിച്ചു കൊണ്ട് അവരുടെ അടുത്തായി ഇരിക്കാൻ ഒരുങ്ങിയതും യാത്ര പോലും പറയാതെ അവർ അങ്ങ് ഇറങ്ങി പോയി…   ശോ കഷ്ടായി എന്നും പറഞ്ഞു കൊണ്ട് അവൾ പലഹാരങ്ങൾ കഴിക്കാൻ തുടങ്ങി… “”എന്ത് പണിയാ മോളെ കാണിച്ചതെന്ന് “” അച്ഛൻ ചോദിച്ചപ്പോഴേക്കും കയ്യിലൊരു വടിയുമായിട്ട് “”നിങ്ങൾ അങ്ങോട്ട് മാറി നില്ക്കു മനുഷ്യ ഇങ്ങനെ ഒന്നും അല്ല അവളോട്‌ ചോദിക്കേണ്ടതെന്നും”” പറഞ്ഞു കൊണ്ട് ഗംഗ […]

മായാത്ത ഓർമകൾ [? FAAMIN ?] 47

? മായാത്ത ഓർമകൾ ? Author : ? FAAMIN ?   മനസ്സിന്റെ താളം തെറ്റി കിടക്കുമ്പോഴാണ് മുറിയിലെ തുറന്നിട്ട ജനലിലൂടെ ഒരു കുളിർതെന്നൽ എന്നെ തഴുകി തലോടിക്കൊണ്ടിരുന്നു . പുറത്ത് നല്ല ശക്തിയിൽ മഴ പെയ്യുന്നുണ്ട് . വീട്ടിൽ ഉള്ളവരുടെ ശബ്ദം ഒന്നും കേൾക്കാനില്ല . വീട്ടിലെങ്ങും നിശബ്ദത നിറഞ്ഞ് നിൽക്കുന്നു . ഞാൻ പതിയെ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റ് ആ കുളിർതെന്നൽ വീശിയടിക്കുന്ന ജനൽ വാതിലിന്റടുത്തേക്ക് നടന്നു നീങ്ങി . സമയം വൈകുന്നേരം […]

നൽകുവാൻ കഴിയാത്ത പ്രണയം [Jojo Jose Thiruvizha] 47

നൽകുവാൻ കഴിയാത്ത പ്രണയം Author : Jojo Jose Thiruvizha   അവർ തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നാണ് എന്ന് കൃത്യമായി അയാൾ ഓർക്കുന്നില്ല.തിരകളും തീരവും തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നായിരുന്നോ അന്നു മുതലായിരിക്കാം അവർ തമ്മിലുള്ള പ്രണയവും തുടങ്ങിയത്. അയാളുടെ ചെറുപ്പത്തിൽ തന്നെ അവൾ അയാളെ കാണാൻ എത്തുമായിരുന്നു.അയാളുടെ നെറുകയിൽ തലോടി കവിളിൽ ചുബിച്ച് അവൾ പറയുമായിരുന്നു “നീയൊരു സുന്തരകുട്ടൻ തന്നെ”. അയാളുടെ അച്ഛനും അമ്മയ്ക്കും അവളെ വലിയ കാര്യമായിരുന്നു.അവർ തമ്മിലുള്ള പ്രണയ സല്ലാപങ്ങൾക്ക് അയാളുടെയും […]

?അഭിമന്യു 2?[ [Teetotaller] ] 219

?അഭിമന്യു 2? Author : Teetotaller   സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ കഥ കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം…. ഈ ഭാഗം ഒരു introduction  പോലെ എടുക്കുക …കഥയുടെ ബാക്ക്ഗ്രൗണ്ട് അറിയാൻ ഈ ഭാഗം വളരെ  അത്യവിശ്യമാണ് …. ഈ ഭാഗവും slow paceഇൽ തന്നെയാണ് ? അതു കൊണ്ടു  സമയമെടുത്തു വായിക്കുക…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ ഒരുപാട് പോരായ്മകൾ ഉണ്ടാവുമെന്നും അതുകൊണ്ടു ഒരുപാട് expectation ഇല്ലാതെ വായിക്കുക ??❤️❤️ […]