മുഹൂർത്തം തെറ്റിയ വയറിളക്കം [Jojo Jose Thiruvizha] 57

Views : 1778

ഡ്രൈവർ:”വേണ്ടടാ,അത് ഞാൻ എന്തെങ്കിലും ചെയ്തോളാം.നീ വേഗം പൊയ്ക്കോ.”
നായകൻ അവിടെ നിന്ന് അധിവേഗം പലായനം ചെയ്ത് ഒരു വീട് കണ്ട് പിടിച്ചു.വീട്ടുകാരോട് ആവശ്യം അറിയിച്ചപ്പോൾ അവർ നീല നിറത്തിലെ പ്ലാസ്റ്റീക്ക് കൊണ്ട് മറച്ച ഒരു ശൗചാലയം കാണിച്ചു കൊടുത്തു.അതിലേക്ക് നമ്മുടെ നായകൻ ഓടി കേറി.
ഈ ശൗചാലയത്തിന് ചുറ്റും കുറെ മഹിളാ രത്നങ്ങൾ ചകിരി പിരിനടത്തുന്നുണ്ടായിരുന്നു.പെട്ടന്നാണ്  നീല ഷീറ്റ് പതിച്ച സ്വപ്ന ഗ്രഹത്തിൽ നിന്നും അതി മനോഹരമായ ഒരു റിംഗ്ടൂൺ കേട്ട് അവർ ഞെട്ടി തരിച്ചത്.പെ൩റന്നോത്തികളെല്ലാം അട്ടഹസിച്ചു കോണ്ട് ചകിരി നിലത്തിട്ട് ഓടി കളഞ്ഞു.പാവം നമ്മുടെ നായകൻ മാത്രം സ്വപ്ന ഗ്രഹത്തിൽ എകനായി.എന്ത് ശോകം.

അൽപ സമയത്തെ യത്നത്തിനു ശേഷം ഉരുൾ പൊട്ടൽ അവസാനിച്ചു.അപ്പോഴാണ് നായകന് വീണ്ടു വിചാരമുണ്ടായത്.നീല ഷീറ്റിൻെറ നാല് ചുവരുകൾ ഭേദിച്ചു എങ്ങനെ പുറത്തു കടക്കും.നേരെ ഫോണെടുത്ത് ക്യാമറമാൻ ചേട്ടനെ വിളിച്ചു അവസ്ഥ പറഞ്ഞു.

 

പുള്ളിക്കാരൻ നമ്മുടെ നായകനെ കാണാത്തതു കാരണം ലൈറ്റ് പിടിക്കാൻ ആളില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.
ക്യാമറക്കാര൯ ചേട്ടൻ പറഞ്ഞു:”നീ തൽക്കാലം അതിനകത്ത് ഇരിക്ക്.വർക്ക് കഴിഞ്ഞ് ഞാൻ മുണ്ടും ഷർട്ടും വാങ്ങി വരാം.”
ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞ് ക്യാമറാമാൻ ഒരു കാവി മുണ്ടും ഷർട്ടും വാങ്ങി നമ്മുടെ സ്വപ്ന ഗ്രഹത്തിൽ എത്തി.കിട്ടിയ പാടെ മുണ്ടും ഷർട്ടു ധരിച്ച് നമ്മുടെ നായകൻ സ്വപ്ന ഗ്രഹം വിട്ട് പുറത്തു കടന്നു.പണിയെടുത്ത് കാശ് മേടിക്കാൻ വന്ന നമ്മുടെ നായകൻ 500 രൂപ കടക്കാരനായണ് തിരിച്ച് പോയത്.ഓസിന് കിട്ടിയാൽ ആസിഡും തട്ടുന്നവർ ജാഗ്രതെ.
“വയറിന് പണികിട്ടിയ എല്ലാവർക്കുമായി ഈ അനുഭവം സമർപ്പിക്കുന്നു.”

Recent Stories

The Author

Jojo Jose Thiruvizha

4 Comments

  1. നിധീഷ്

    😂😂😂😂

    1. Jojo Jose.Thiruvizha

      😜🤣😂

  2. ente ponno🤣🤣🤣 avastha

    1. Jojo Jose Thiruvizha

      🤣😭🤣

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com