വൈകി എത്തിയ തിരിച്ചറിവ് [അസുരൻ] 97

Views : 3644

ചെറുതായി ചാറ്റൽ മഴ മുഖത്തേയ്ക് തെറിച്ചപ്പോൾ അവൾ ഓർമ്മയിൽ നിന്നും ഉണർന്നു.. ഇറങ്ങേണ്ട സ്ഥലത്തു നിന്നും നടന്നു തുടങ്ങുമ്പോൾ അവളുടെ കയ്യിൽ അവൻ അയച്ചിരുന്ന മെയിലുകളിലെ ഫോട്ടോസും വർണ്ണനയും മാത്രം മതി ആയിരുന്നു എങ്ങോട്ട് ആണ് പോകേണ്ടത് എന്നു തീരുമാനിക്കാൻ. ദൂരെ നിന്നും അവൾ കണ്ടു അവൾക്കായി അവൻ തീർത്ത കുടിൽ. അടുക്കുന്തോറും അവൾക്കുള്ളിൽ സങ്കടങ്ങൾ കൂടി. എന്തുവന്നാലും എന്നെ നെഞ്ചോട് ചേർത്തു പിടിക്കും എന്ന ഒരു ദൈര്യം മാത്രം ആയിരുന്നു അവളുടെ മുതൽകൂട്ടു.

ദൂരെ നിന്നുള്ള കാഴ്ചയേക്കാൾ മനോഹരമായിരുന്നു ആ കുടിൽ. അല്ല വീടെന്നു തന്നെ പറയണം. അങ്ങനെ അവൾ ആ വീടിന്റെ പടിവാതിൽക്കലിൽ എത്തി… ചുറ്റിനും നോക്കി എങ്കിലും ആരെയും കണ്ടില്ല. കുറച്ചകലെ ഒരു മരത്തിനു കീഴിലായി സിമന്റ് ബഞ്ച് പോലെ കണ്ടത് കൊണ്ട് അവൾ അങ്ങോട്ട് നടന്നു തുടങ്ങി. അടുക്കുന്തോറും അതും ഒരു കല്ലറയാണ് എന്നു തിരിച്ചറിഞ്ഞു. ഒരു വേള മടിച്ചു എങ്കിലും ആരോ അവളെ അങ്ങോട്ട് വിളിക്കുന്നത് പോലെ തോന്നി. അവൾ കല്ലറയ്കരികിൽ ചെന്നു നിന്നു അതിൽ എഴുതിയ പേര് വായിച്ചപ്പോൾ ഒരുനിമിഷം എല്ലാം തകർന്നത് പോലെ തോന്നി..

അതേ അവളുടെ പ്രാണൻ. നഷ്ടപ്പെട്ട ജീവൻ. അവൾ എത്താൻ വൈകി പോയി. അവസാനമായി അവളെ കാണുവാൻ പോലും നിൽക്കാതെ അവൻ പോയിരിക്കുന്നു. കല്ലറയിൽ മുഖം ചേർത്തു കരയുമ്പോഴും അവൾ അവനെ ഒഴിവാക്കിയത് ഓർത്തു നീറി. എത്ര നേരം അവൾ അവിടെ ഇരുന്നു എന്നറിയില്ല. എപ്പോഴോ അവൾ തിരിച്ചു നടക്കാൻ തുടങ്ങി. ആ വീടിന്റെ മുന്നിലെ ഇരിപ്പിടത്തിൽ ഇരുന്നപ്പോൾ ഫോണിൽ നോട്ടിഫിക്കേഷൻ വന്നത് കൊണ്ട് എടുത്തു നോക്കി. ലോക്ക് തുറന്നപ്പോൾ അവന്റെ മെയിൽ ആയിരുന്നു കണ്ടത്. അതിൽ അവസാനം അയച്ച മെയിൽ അവൾ എടുത്തു നോക്കി. അതിൽ അവൾ ശ്രദ്ധിക്കാതെ പോയ ഒരു അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു…

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ വായിച്ചു തുടങ്ങി

“നീ എന്നെങ്കിലും എന്നെ തേടി വരികയാണെങ്കിൽ വീടിന്റെ  വാതിൽ നിനക്കായി തുറന്നു തന്നെ ഇരിക്കും. നീ എനിക്കായി തന്ന നല്ല ഓർമ്മകളിൽ ഞാൻ ജീവിക്കും. വർഷങ്ങൾ മാസങ്ങൾ ദിവസങ്ങൾ മണിക്കൂറുകൾ നിമിഷങ്ങൾ സെക്കന്റുകൾ പോകുന്നത് അറിയാതെ ഞാൻ കാത്തിരിക്കും. ഒരുപക്ഷേ നീ എത്തുന്ന വേളയിൽ ഞാൻ ജീവനോടെ ഇല്ല എങ്കിൽ നീ തിരിച്ചു പോകരുത്. നിനക്കായി ഞാൻ തീർത്ത ഈ വീട്ടിൽ നീ കഴിയണം. എന്റെ ജീവന്റെ ഓരോ തുടിപ്പും ആ വീട്ടിലുണ്ട്. നിനക്കുവേണ്ടി ഞാൻ നട്ടു വളർത്തിയ റോസാ ചെടിയിൽ നിന്നും ഓരോ പൂവ് വീതം എന്നും എന്റെ കല്ലറയിൽ വെയ്ക്കണം. എന്നോടൊപ്പം കുറച്ചു സമയം ആ കല്ലറയ്ക്കരികിൽ നീ വന്നിരിക്കണം. ഇനി ഒരിക്കലും നിന്റെ കണ്ണു നിറയരുത്. ആ കണ്ണുനീർ തുടയ്ക്കാൻ എന്റെ കൈകൾ വരില്ല. നിന്നെ തലോടി പോകുന്ന കാറ്റ് ഞാൻ ആണെന്നു കരുതുക.. ”

 

അവൾ അത് വായിച്ചു തീർന്നു പയ്യെ വീടിനുള്ളിലേയ്ക്ക് കയറി ഇനിയുള്ള ജീവിതം അവന്റെ ഓർമ്മയിൽ ആകട്ടെ എന്നു തീരുമാനത്തിൽ…………

 

 

അവസാനിച്ചു

അസുരൻ

Recent Stories

The Author

അസുരൻ

13 Comments

  1. 6 ദിവസം ആയി സൈറ്റിൽ കഥകൾ വന്നിട്ട്, എന്ത് പറ്റിയാവോ?🤔

    1. Aarelum ezhuthi post cheythal alle varu

  2. ❤️Vipin❤️

    2ദിവസമായല്ലോ കഥകൾ വന്നിട്ട്

  3. Suicide? Or sick? Either way death for recognition is really matters….

  4. പിന്ന ഒരു കാരിയം നിലയുട കഥകൾ ഒന്നും കാണുന്നില്ലല്ലോ ആർക്കെങ്കിലും അറിയാമോ

    1. Sorry നിള

  5. കൊള്ളാം നന്നായിട്ടുണ്ട്,

    1. നന്ദി സഹോ

  6. ❤️❤️❤️❤️

  7. അശ്വിനി കുമാരൻ

    ❤️

    1. ❤️❤️❤️❤️

  8. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com