ശ്രീ നാഗരുദ്ര ? ???? എട്ടാം ഭാഗം – [Santhosh Nair] 1058

“ദി ബുക്കിംഗ് ഈസ് ഡൺ. വി വിൽ ബി തെയ്ർ അറ്റ് ട്വൽവ് ഓ ക്ലോക്ക്. ദി തീം ഈസ് വെജിറ്റേറിയൻ. എ സെപറേറ്റ് ഹാൾ ഈസ് അറേൻജ്‌ഡ്‌ ഫോർ ഔർ മീറ്റിംഗ്. വി ക്യാൻ യൂസ് ദി ഹാൾ ഫ്രം ട്വൽവ് ടു ത്രീ പിഎം. ആസ് വി ബീയിങ് റെഗുലർ ക്ലയൻട്സ്, ദേ വോന്റ്റ് ചാർജ് അസ് ഫോർ ദി റൂം.”

“ദാറ്റ്സ് ഇന്റെരെസ്റ്റിംഗ് സ്നേഹ. സൊ നൈസ് ഓഫ് യു. ഹ ഹ. ട്രസ്ട് തേർ ആർ നോ ചലഞ്ചേസ്. ടേക്ക് കെയർ, സി യൂ ഓൾ ടോമോറോ. ഹാവ് എ ഗ്രേറ്റ് സൺഡേ”

“യു ടൂ ശ്രീകുമാർ. ഹാവ് എ ഗ്രേറ്റ് ടൈം. സി യൂ ടോമോറോ” ഫോൺ കട് ആയി.

ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടു കിടന്ന രുദ്ര ചോദിച്ചു “ആരാ ലയിനിൽ?”

“എന്റെ കലീഗ് ആണ്, നാളെ ഒരു ബിസിനസ് മീറ്റിംഗ് ഉണ്ട്. അതേപ്പറ്റി പറയാൻ വിളിച്ചതാണ്.”

“വിളിച്ചതാരാ, പെണ്ണോ ആണോ?” അവളുടെ മുഖഭാവം മാറുന്നത് അവൻ കണ്ടു.

“പെണ്ണ്, സ്നേഹ എന്നു പേര്. എന്റെ പിഎ ആണ്. നല്ല സുന്ദരി, ഒരു ഇരുപത്തഞ്ചു വയസ്സ് കാണും. കന്നഡക്കാരിയാണെങ്കിലും തമിഴും മലയാളവും ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും മറാട്ടിയും ഒക്കെ അറിയാം. നല്ല സ്മാർട്ട് ആണ് കേട്ടോ.”

“കല്യാണമായതാണോ?” വീണ്ടും അടുത്ത ചോദ്യം.

“മൂത്ത മോന് രണ്ടു വയസ്സുണ്ട്. ഭർത്താവും നമ്മുടെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നു, എന്തേ?”

“മ്മ്ഹൂം ഒന്നുമില്ല, ചുമ്മാ ചോദിച്ചതാ.” അവളുടെ മുഖത്ത് ഒരു പുഞ്ചിരി പടരുന്നത് അവൻ കണ്ടു.

യക്ഷിയായാലും പക്ഷിയായാലും പെണ്ണ് പെണ്ണു തന്നെ. ഹഹ അവൻ മനസ്സിലോർത്തു.

“പോ ഏട്ടാ, അങ്ങനൊന്നുമില്ല. ഞാൻ അറിയാൻ ചോദിച്ചുവെന്നേയുള്ളൂ.” അവൾ ഒരു കുറുക്കത്തോടെ പറഞ്ഞു.

അവൻ മുൻപോട്ടു ചെന്നു അവളെ തൂക്കിയെടുത്തു നെഞ്ചോടു ചേർത്തു ഗാഢമായി ചുംബിച്ചു. അവൾ തന്നെ വിട്ടു പോകും എന്നു കേട്ടതിൽപ്പിന്നെ മനസ്സിൽ ഒരു വലിയ കല്ലു കയറ്റി വെച്ച പ്രതീതിയാണ് തോന്നുന്നത്. ആ നെഞ്ചിന്റെ ഏക്കം മനസ്സിലായിട്ടെന്നോണം അവൾ അവന്റെ മാറിൽ തല ചായ്ച്ചു നിന്നു.

“ഏട്ടാ ഒന്നും ഓർത്തു വിഷമിയ്ക്കേണ്ട, എല്ലാം നന്നായി വരും. നാളെ രാവിലെ നാലരയ്ക്കു ഇവിടെനിന്നും പോയാൽ മതി. ഞാൻ കൂടെ വരണോ?”

അവൻ അവളുടെ കണ്ണിലേക്കു നോക്കി, എന്നിട്ടു ആ മൂക്കിൽ ഒരു കടി കൊടുത്തു. അവൾ ഇളകിച്ചാടി.

അവൾ അവനെ ചെറുതായി തള്ളിവിട്ടു ഓടി. അവൻ പിറകെയും. വാതിൽ തുറന്നു പുറത്തേയ്ക്കു ഓടാൻ തുടങ്ങിയ അവളെ അവൻ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു ചേർത്തു നിർത്തി.
“കുളിയ്ക്കാതെ എവിടെ പോകുന്നെടീ?” അവൻ ചോദിച്ചു.

അവൻ അവളെയും തൂക്കി എടുത്തുകൊണ്ടു കുളിമുറിയിലേക്ക് ചെന്ന് അവളെ ഉള്ളിലേയ്ക്ക് തള്ളി വിട്ട ശേഷം വാതിൽ അടച്ചു. “എന്റെ പൊന്നു സുന്ദരി യക്ഷിക്കുട്ടി കുളിച്ചിട്ടു വന്നാൽ മതി. നമുക്കൊത്തിരി പണി ഇനിയുമുണ്ട്.”

പത്തു മിനിറ്റിനുള്ളിൽ തന്നെ അവൾ കുളിച്ചു ഒരു വലിയ തോർത്തും കെട്ടിക്കൊണ്ടു വെളിയിൽ വന്നു. അവൻ കുളിക്കാൻ അകത്തു കയറി.

കുളിച്ച ശേഷം അവൻ വെളിയിൽ വന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല. അവനു ധരിയ്ക്കാനുള്ള വെള്ള വേഷ്ടി കസേരയിൽ വെച്ചിരുന്നു.

Cotton Dhoti (Cotton Cleaning Cloth) ( Set of 12 Pack ) – Technotrade Associates

അവൻ വസ്ത്രം മാറിയശേഷം വാതിൽ അടച്ചു വെളിയിൽ വന്നു ഹാളിലേക്കു പോയി. എന്തോ വീണ്ടും വിശക്കുന്നുണ്ട്. അവൻ അടുക്കളയിലേയ്ക്ക് ചെന്നു.

25 Comments

  1. Please wait for a week

    Happy independence day ❤️
    Mother India ?

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

    1. Thx ☺️ dear

  3. സമയക്കുറവ് കൊണ്ടാകും ഇ ഭാഗം കഥയിൽ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഉള്ളു അല്ലേ.. എങ്കിലും സദ്യ ഗംഭീരമായി. ❤❤????

    1. Thanks Reghu kuttee ?

      1. അടിപൊളിയായിട്ടുണ്ട്അ….. ടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുവാ

        1. Thanks Vishnu ☺️
          Theerchayaayum

  4. ❤️❤️❤️

    1. Thanks a lot 🙂

  5. സൂര്യൻ

    അഭിപ്രായങ്ങൾ, പൂച്ചെണ്ടുകൾ, പൂമാലകൾ, ബൊക്കെകൾ ഒക്കെ അയച്ചു തന്നോളൂ – കമന്റ് ബോക്സിൽ — പറ്റില്ല. Adress വേണ൦

    1. ,,,???
      Thathkaalam comment boxil mathi…

      Address thannaal valiya haarangal ayachaalo?

      1. സൂര്യൻ

        ??

        1. 😀

  6. Vallatha cheythayi poyi. Ending part ?.
    Nice story .

    1. End aayittilla
      Iniyum adutha part varum ???

  7. ♥️❤️?

    1. Thank you

  8. ഒരു comment ഞാൻ പോസ്റ്റ് ചെയ്തതാണ്. പക്ഷേ എന്തുകൊണ്ടോ അത് trash il പോയി. നിങ്ങള്‍ക്ക് അതിനെ restore ചെയ്യാൻ കഴിയും. അതൊന്ന് നോക്കണേ.

    1. Theerchayaayum

    2. Evening cheyyaam
      I’m outside ?

    3. Done

  9. എട്ടാം ഭാഗം എന്നതിന്‌ പകരം ഏഴാം ഭാഗം എന്നു കിടക്കുന്നു bro..

    എല്ലാവരുടെയും തിരക്കുപിടിച്ച ജീവിതത്തിൽ സമയക്കുറവ് ഒരു main പ്രശ്നം തന്നെയാണ്. എന്തായാലും തിരക്കുകൾ ഒഴിഞ്ഞ് ഒരുപാട്‌ എഴുതാന്‍ കഴിയട്ടെ.

    ഈ പാര്‍ട്ടിൽ കഥ അധികം മുന്നോട്ട് നീങ്ങാത്തത് കൊണ്ട്‌ കൂടുതലൊന്നും പറയാൻ കഴിയുന്നില്ല.

    എന്തായാലും ഉള്ളത് അത്രയും വളരെ നന്നായി തന്നെ നിങ്ങൾ അവതരിപ്പിച്ചു.

    പിന്നേ എന്റെ personal അഭിപ്രായം ആണിത്: കഥയില്‍ ഇംഗ്ലീഷ് കടന്നു വരുന്നതിൽ കുഴപ്പമില്ല, അങ്ങിങ്ങായി ഒരു ചെറിയ sentence ഒക്കെ വായിക്കാൻ രസമുണ്ടാവും.. പക്ഷേ ഒരു malayalam കഥയില്‍ ഒന്നോ രണ്ടോ പാരഗ്രാഫ് ഫുൾ ആയിട്ട് ഇംഗ്ലീഷ് വരുന്നത് അതൃപ്തി ആയിട്ട് തോന്നി.

    അത് മാത്രം മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളത് നന്നായിട്ടുണ്ട്.

    വളരെ നല്ല എഴുത്താണ് നിങ്ങളുടേത്. ഭക്ഷണത്തിന്റെ ഭാഗം എന്നെ ശെരിക്കും കൊതിപ്പിച്ചു.

    ഇനി അടുത്ത part വേഗം എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട്‌ സ്നേഹത്തോടെ ഒരു വായനക്കാരൻ❤️

    1. വളരെ നന്ദി സഹോ. ഭാഗം മാറ്റി – 8
      ഭാഷയെപ്പറ്റി പറഞ്ഞത് തീർച്ചയായും ശ്രദ്ധിയ്ക്കാം. അതൊരു ഫ്ളോവിൽ വന്നതാണ്.

      ഈ സുദീർഘ വിശകലനത്തിനും നന്ദി പറയുന്നു.

      ജോലിത്തിരക്ക് കൂടുതൽ ആണ്. പിന്നെ മൂന്നാമത്തെ ആഴ്ച മുതൽ ഞാൻ ലീവിൽ പോകണം. അതുകൊണ്ടു ജോലി എല്ലാം അടിച്ചു പിടിച്ചു തീർക്കണം. ഈ മാസം നാല് അവധി ദിവസങ്ങൾ വേറെ.

      ഇന്നലെ കഥ എഴുതുന്നതിനു ഇടയിൽ പിള്ളാര് ഹോംവർക് നു ഹെല്പ് വേണമെന്ന് പറഞ്ഞു. പിന്നെ വൈഫ് ചപ്പാത്തി ഉണ്ടാക്കി കൊടുക്കണം എന്ന് വേറെ ഡിമാൻഡ്. എല്ലാം ചെയ്യാൻ പാവംഞാൻ.

      കഥ ധിം തക
      Take care n thanks a lot

  10. ❤❤

    1. Thanks Rudra

Comments are closed.