എപ്ലോയ൪ ധരൻ [Jojo Jose Thiruvizha] 32

Views : 1184

എപ്ലോയ൪ ധരൻ

Author :Jojo Jose Thiruvizha

 

അയാൾ ഒരു ഇരുപത്തിരണ്ടുകാര൯ പയ്യനായിരുന്നു.കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞെങ്കിലും ഇതുവരെ ഒരു തൊഴിലും ശരിയായില്ല.അച്ഛൻെറ മരണശേഷം അമ്മ വീട്ടുജോലിക്ക് പോയാണ് അയാളെ വളർത്തിയതും പഠിപ്പിച്ചതും.അയാളെ കുറിച്ചു പറയു൩ോൾ അമ്മയ്ക്ക് നൂറ് നാവായിരുന്നു “തൻെറ മകൻ പഠിച്ച് വലിയ ആളാകും.അന്ന് തൻെറ കഷ്ടപ്പാട് എല്ലാം തീരും.”കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു തൊഴിലും കണ്ടെത്താൻ അയാൾക്ക് ആയില്ല.അല്ലേലും BSC ബോട്ടണിക്കൊക്കെ എന്ത് തൊഴിൽ സാധ്യതയാണ് ഉള്ളത്.തൊഴിൽ കിട്ടാൻ സാധ്യതയുള്ള സീറ്റുകൾക്കെല്ലാം മാതാപിതാക്കൾ നോട്ട് കെട്ടുമായി കടിപിടിയാണ്.തന്നെ പോലെയുള്ള പാവങ്ങൾക്ക് ഇതു തന്നെ കിട്ടിയത് മഹാഭാഗ്യം.

പതിവുള്ള പത്രവിതരണത്തിന് ശേഷം പത്രകെട്ടിനുള്ളിൽ നിന്ന് ഓരോന്നായി പത്രങ്ങൾ കൊഴിഞ്ഞ് പോയി ആവസാനം ഒന്നു മാത്രം അവശേഷിക്കു൩ോൾ അയാൾ വായനശാലയിൽ എത്തും.അവശേഷിക്കുന്ന ആ ഒന്ന് ആയാൾക്ക് വായിക്കാനുള്ളതാണ്.ആ പത്രത്തിൽ നിന്ന് വാർത്താവിവരങ്ങൾ എല്ലാം ഊറ്റി തൻെറ തലച്ചോറിൽ സംഭരിച്ചശേഷം ചണ്ടിയായി മാറിയ പത്രകടലാസ് വായനശാലയുടെ ഡെസ്കിൽ ഉപേക്ഷിച്ച് അയാൾ യാത്രയാവും.
അങ്ങനെ അന്നത്തെ പത്രവായനയിലേക്ക് കടന്നപ്പോഴാണ് നടുവിലെ പേജിൽ അയാളുടെ കണ്ണ് ഉടക്കിയത്.
           “*തൊഴിൽ അവസരങ്ങൾ*
10,+2,Degree ഏതുമാകാം,salary8000 to 15000.ph:9600*****76,.ഗ്ലോറിയാ സർവീസ്.”
പെട്ടന്ന് അയാളുടെ തലയിൽ ഒരു കൊള്ളിയാൻ മിന്നി.എന്തുകൊണ്ട് തനിക്ക് ഒരു തൊഴിൽ നേടിക്കൂടാ?.തൻെറ അമ്മയുടെ കഷ്ടപ്പാടിന് ഒരു അറുതി വരുത്തികൂടെ?.
അയാൾ തൻെറ പോകറ്റിൽ നിന്ന് നോക്കിയയുടെ ഒരു കീപ്പാഡ് ഫോൺ വെളിയിൽ എടുത്തു.കവറുകൾ അടന്നു വിട്ട അത് ഒരു റബ്ബർബാൻറ് ചുറ്റി ബലപ്പെടുത്തിയിരുന്നു.കഴിഞ്ഞ മാസത്തെ പത്രവിതരണത്തിന് കിട്ടിയ 650 രൂപാ കൊടുത്തിട്ടാണ് ഇതുപൊലെ സെക്കൻഡ് ഹാൻഡ് ഫോൺ ഒന്ന് കിട്ടിയത്.കോളേജിൽ ആൺപിള്ളാരും പെൺപിള്ളേരും സ്മാർട്ട് ഫോണുകളുമായി വരു൩ോൾ തൻെറ കൈയ്യിൽ മാത്രം ഒരു ഫോൺ ഇല്ലായിരുന്നു.അവരെല്ലാം തന്നെ ആദിവാസി എന്നാണ് കളിയാക്കി വിളിക്കുന്നത്.ഈ സെക്കൻഹാൻഡ് ഫോൺ വാങ്ങിയതിന് തന്നെ അമ്മ കുറെ ചീത്ത പറഞ്ഞു.അമ്മയുടെ അഭിപ്രായം അനുസരിച്ച് ഇതൊക്കെ ആർഭാടമാണ്.
പത്രത്തിലുണ്ടായിരുന്ന ന൩ർ അയാൾ ഫോണിൻെറ കീപ്പാടിൽ കുത്തി.ചെറിയ ഒരു ഞരക്കത്തോടെയാണെങ്കിലും ന൩ർ ഡിസ്പ്ലേയിൽ തെളിഞ്ഞു.അയാൾ കോൾ ബട്ടൺ അമർത്തി.രണ്ടു മൂന്ന് മിനിറ്റ് നേരത്തെ റിംഗ് ടൂൺ ആലാപനത്തിനു ശേഷം.അങ്ങേ തലയ്ക്കൽ നിന്ന് ഒരു സ്ത്രീ ശബ്ദം.”ഹലോ,ഗ്ലോറിയ സർവീസ്”.പത്തുമിനുട്ട് നേരത്തെ ആശയ സംവാദങ്ങൾക്ക് ശേഷം തങ്ങളുടെ സ്ഥാപനം നിൽക്കുന്ന സ്ഥലവും അവിടെ നാളെ രാവിലെ പത്തു മണിക്ക് എത്താനും അയാളെ ആ പെൺകുട്ടി ധരിപ്പിച്ചു.”
അയാൾ പലതവണ ആലോചിച്ച് ഉറപ്പിച്ചു.നാളെ രാവിലെ പത്തുമണിക്ക് ചെല്ലണം.അതുമാത്രം പോര രജിസ്ട്രേഷൻ ഫീസ് 500 രൂപയും വേണം.ഈ 500 രൂപയ്ക്ക് എന്തു ചെയ്യും.അവസാനം അയാൾ ഒരു തീരുമാനത്തിൽ എത്തി ഈ മാസത്തെ പൈസ പത്രം എജൻ്റിൻെറ കൈയ്യിൽ നിന്ന് നേരത്തേ വാങ്ങാം.അമ്മയ്ക്ക് ഒരു സാരിവാങ്ങണം എന്ന് നേരത്തേ കരുതിയിരുന്നതാണ്.അമ്മയ്ക്ക് ആകെ ഒരു സാരിയെ ഉള്ളൂ.കീറലുകൾ തുന്നിക്കൂട്ടി അതിൻെറ തന്നെ ഒരു ഡിസൈനായി അത് മാറിയിരിക്കുന്നു.

Recent Stories

The Author

Jojo Jose Thiruvizha

6 Comments

  1. Jojo Jose Thiruvizha

    അത് അതല്ലണ്ണാ,ഭൂമി ഭൂമി😂😂😂.

  2. 🦋 നിതീഷേട്ടൻ 🦋

    Pattichalle

    1. Jojo Jose Thiruvizha

      🥺😭😂😜

  3. നിധീഷ്

    എന്തോന്നടെ ഇത്.. 🤔🤔🤔

  4. സൂര്യൻ

    ലാസ്റ്റ് എന്തുവ ഉദ്ദേശിച്ചത്

    1. Jojo Jose Thiruvizha

      മനുഷ്യാ ഇങ്ങള് ഉപദേശിച്ച ചാതനമല്ല ഞമ്മള് ഉദ്ദേശിച്ചത്.😂😜.ധരണി,ധരിത്രി-ഭൂമി,അയാളുടെ ചുറ്റിലും ഉള്ള ഭൂമി കുലുങ്ങി എന്നേ ഉദ്ദേശിച്ചുള്ളു.തെറ്റി ധാരണ പാടില്ല.👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com