The Stranger [**SNK**] 62

Views : 2020

അച്ഛൻ പുലിയാണ്, അധികം വിദ്യാഭ്യാസമില്ലെങ്കിലും വളരെ അധികം വിവരമുള്ള കൂട്ടത്തിലാണ്. വിവരം വിദ്യാഭ്യാസവും തമ്മിൽ അത്ര വലിയ ബന്ധം ഒന്നും ഇല്ല എന്ന് പണ്ടാരോ പറഞ്ഞത് പോലെ. അതിൽ എന്തായാലും എന്റെ വക ചെറിയ ഒരു തിരുത്തുണ്ട് എന്തെന്നാൽ വിദ്യാഭ്യാസം സ്ഥാപനങ്ങളിൽ നിന്നും കിട്ടുന്നത് മാത്രമല്ല എന്നാണ് എന്റെ കാഴ്ചപ്പാട്, കാരണം അച്ഛൻ തന്നെ. അച്ഛന്റെ പല കഴിവുകളും കണ്ടു ഞാൻ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്, പല സമയങ്ങളിലും നമ്മൾ സാധാരണ ശ്രദ്ധിക്കാത്ത ചില ചില minute കാര്യങ്ങൾ പോലും പുള്ളിയുടെ ശ്രെദ്ധയിൽ പെടും. എന്റെ ഹീറോ എന്റെ അച്ഛൻ തന്നെ ആണ്. കൂടാതെ എന്റെ ഏറ്റവും വലിയ പോസിറ്റീവും നെഗറ്റീവും അച്ഛൻ തന്നെ ആണ്. ഇത്രയും നല്ല ഒരു മനുഷ്യന്റെ മകനായതാണ് എന്റെ ഏറ്റവും വലിയ പോസിറ്റീവ് എങ്കിൽ ഓർമ വെച്ച കാലം മുതൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ എനിക്ക് അച്ഛന്റെ ഒപ്പം കിട്ടിയിട്ടുള്ളു. ഒരു വിധം എല്ലാ പ്രവാസി മക്കളുടെയും അവസ്ഥ. അച്ഛന്റെ കാര്യങ്ങൾ പറഞ്ഞാൽ ഇപ്പോഴൊന്നും തീരില്ല, അതുകൊണ്ടു തൽകാലം നിർത്താം.

അടുത്ത പ്രശ്‌നമാണ് ജാതിയും ജാതകവും. എന്റെ കല്യാണത്തിന്റെ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴാണ് ഞാൻ അറിഞ്ഞത്, ഞാൻ ഒരു നായരാണ് എന്ന്; അതും എന്തോ കിരിയത്തിൽ നായരോ മറ്റോ. പണ്ട് രാജ്യഭരണ കാലത്തു ഞങ്ങളുടെ സമൂഹത്തിൽ നിന്നുമാണത്രെ പട തലവന്മാർ തിരഞ്ഞെടുക്ക പെടുന്നത്. എന്തക്കെയോ എന്തോ. പോരാത്തതിന് ശുദ്ധ ജാതകമാണത്രേ എന്റേത്. ശുദ്ധത്തിനു ശുദ്ധം മാത്രമേ ചേരുകയുള്ളു എന്നൊക്കെ പറയുന്നു. എന്റെ ഒരു കസിന് ശുദ്ധജാതകമാണ്, അവനു മൂന്ന് നാല് വർഷമായിട്ടു നോക്കുകയാണ് പോലും, ഇതുവരെ ശരിയായിട്ടില്ല. ഒന്നും പഠിക്കാതെ, കാര്യമായ ജോലിക്കും പോകാതെ തെണ്ടി തിരിഞ്ഞു നടക്കുന്നവന് പെണ്ണ് കിട്ടാത്തതിൽ ഞാൻ എന്ത് പിഴച്ചു.

കഴിഞ്ഞ മാസം നാട്ടിൽ പോയപ്പോൾ അമ്മയുടെ നിർബന്ധം സഹിക്ക വയ്യാതെ രണ്ടു കുട്ടികളെ പോയി കണ്ടു. രണ്ടു പേരുടെ മുഖത്തും കാര്യമായ ഭാവങ്ങൾ ഒന്നും കാണാത്തതു കൊണ്ട് ഞാൻ കാര്യമായി ഒന്നും നോക്കാനും പോയില്ല, ഒന്നും സംസാരിച്ചുമില്ല. അവർക്കൊട്ടു സംസാരിക്കണം എന്നും പറഞ്ഞില്ല. ആ സമാധാനത്തിലും അമ്മയെ വിഷമിപ്പിക്കേണ്ടി വന്നില്ല എന്ന സന്തോഷത്തിലും ഞാൻ തിരിച്ചു കൊച്ചിയിലോട്ടു വണ്ടി കയറി.

രണ്ടാഴ്ച ആവാറായി, പുതിയ പെണ്ണ് കാണലിലെ കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല. രണ്ടാഴ്‌ച കൂടുമ്പോൾ രണ്ടു ദിവസത്തേക്ക് നാട്ടിൽ പോകാറുണ്ട്. ഈ പ്രാവിശ്യം ടെൻഷൻ ഇല്ലാതെ പോയിട്ടുവരാം എന്ന സന്തോഷത്തിൽ വെള്ളിയാഴ്ച ഓഫീസിൽ നിന്നുമിറങ്ങി റൂമിലേക്ക് പോകുമ്പോൾ ആണ് അമ്മ വിളിച്ചു ആ ബോംബ് പൊട്ടിക്കുന്നത്.

കഴിഞ്ഞ പ്രാവിശ്യം പോയി കണ്ടതിൽ ഏതോ കുട്ടിയുടെ ജാതകം ചേർന്നു എന്നും, അവർ നമ്മുടെ വീട് വന്നു കണ്ടു എന്നും, അവർക്കു പ്രൊപോസൽ സമ്മതമാണ് എന്നും. അത് കൊണ്ട് തന്നെ അമ്മാവന്മാരെയും കൂടി ഞായറാഴ്ച പെൺകുട്ടിയുടെ വീട്ടിൽ പോയി ഉറപ്പിക്കാം എന്നും പറഞ്ഞു. അച്ഛൻ വന്നിട്ട് നിഴ്ചയം നടത്തി കല്യാണ തിയതി തീരുമാനിക്കാം എന്നും. പത്തിൽ അഞ്ചര ജാതകപ്പൊരുത്തം ഉണ്ടത്രേ.

ജാതകപ്പൊരുത്തം മാത്രം നോക്കാനാണെകിൽ പത്തിൽ പത്തും ഉള്ളത് പോരെ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. അമ്മയായതു കൊണ്ടും വീട്ടിൽ ചെന്നാൽ കിട്ടാവുന്ന റിയാക്ഷന് നല്ല പോലെ അറിയാവുന്നതു കൊണ്ട് മാത്രം ഒന്നും പറഞ്ഞില്ല.

ഫോൺ കട്ട് ആക്കി റൂമിലേക്ക് പോകുന്നതിനു പകരം നേരെ മറൈൻ ഡ്രൈവിൽ പോയി ഇരുന്നു. സൂര്യൻ പോയി ചന്ദ്രേട്ടൻ വന്നതൊന്നും ഞാൻ അറിഞ്ഞില്ല. കൂട്ടിനാരുമില്ലാതെ വിദൂരതയിലേക്ക് നോക്കി കായൽ കാറ്റുമേറ്റിരുന്നു. സാധരണ എത്തുന്ന സമയമായിട്ടും എന്നെ കാണാത്തതു കൊണ്ട് അമ്മയുടെ ഫോൺ വീണ്ടും വന്നു. നല്ല കലിപ്പിലായിരുന്നു കക്ഷി, അവസാനം ഒരു ഡയലോഗ്; “പെണ്ണൊറപ്പിക്കാൻ ചെറുക്കൻ വരണം എന്നൊന്നുമില്ല, കാരണവന്മാർ മാത്രം മതി”. തിരിച്ചൊന്നും പറയാൻ സമ്മതിക്കാതെ ആ സംഭാഷണം അവിടെ തീർന്നു.

ചന്ദ്രേട്ടനും കൂട്ടുകാരും വിട വാങ്ങാറായി. സൂര്യൻ എത്തിയിട്ടില്ല, പ്രാധ്യമിക കാര്യങ്ങൾ കഴിഞ്ഞിട്ടില്ല എന്ന് തോനുന്നു.

നാളെ എന്റെ വിവാഹം ഉറപ്പിക്കുകയാണ് !!!!!!

എന്താണ് പ്രശ്‌നം? ഞാൻ എന്നോട് തന്നെ ചോദിച്ചു. അപ്പോഴാണ് വീണ്ടും ഫോൺ അടിക്കുന്നത്, നോക്കുമ്പോൾ അച്ഛനാണ്. ഫോൺ എടുത്തു സംസാരിച്ചു. കുറച്ചു ഉപദേശങ്ങളും പരിഭവങ്ങളും. അതിനു ശേഷം അതെ ചോദ്യം അച്ഛനും ചോദിച്ചു ആദ്യമായി …..

Recent Stories

The Author

**SNK**

4 Comments

  1. You are absolutely correct.

  2. Ꮆяɘץ`𝕆§₱гє𝕐

    👍✌️👌🏻😍

    1. Interesting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com