അല്പം കഴിഞ്ഞപ്പോൾ ആളുകളുടെ ബഹളം കേട്ട് കുടുംബത്തിലുള്ളവരൊക്കെ പുറത്തേക്കിറങ്ങി.
അവർ ജഗന്നാഥമന്ദിരത്തിനു മുന്നിലേക്ക് ഓടിയടുത്തു.
അവിടെ നോക്കുമ്പോൾ ആദി ഉയരമുള്ള മന്ദിരത്തിനു മുകളിൽ മണിയിൽ പിടിച്ചു നിൽക്കുന്നു.
“അപ്പൂ ,,,,,,,,” ഭയത്തോടെ നന്ദുമാമൻ വിളിച്ചു.
“അവരുടെ കല്യാണം നടത്തുമോ ഇല്ലയോ ” അവൻ മുത്തശ്ശനോട് ചോദിച്ചു
“ഇല്ലാ ,,,” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു
“എന്നാ ഞാനിവിടെ നിന്ന് ചാടി ചാകും മൂന്നു തരം ”
അവൻ ആത്മഹത്യാഭീഷണി മുഴക്കി
“ശങ്കരാ ,,താഴെയിറങ്ങെടാ ” ജഗന്നാഥൻ ഉറക്കെ വിളിച്ചപേക്ഷിച്ചു
“നീ നിന്റെ പണി നോക്കി പോടാ ,, നിനക്ക് വേണ്ടിയാ ഞാനീ ജഗന്നാഥ നാരായണ സ്വാമിയുടെ മണ്ടയിൽ കയറിയിരിക്കുന്നത് , ഞാൻ സത്യമായും ചാകും ,,ചാടി ചാകും , ഭാർഗ്ഗവഇല്ലത്തെ സന്തതി ആദിശങ്കരനാരായണനാ ഈ പറയുന്നത് ”
എല്ലാവരും ഭയത്തോടെ അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു
മറ്റുള്ളവർ സിവെല്ലൂരി റെഡ്ഢിയെയും
സിവെല്ലൂരി റെഡ്ഢി ആദിയെ നോക്കി.
“എന്നെയിങ്ങനെ നോക്കണ്ട ,, ഞാൻ പറഞ്ഞാ പറഞ്ഞതാ ,,വെറുതെ എന്റെ ആത്മാവിനെ ഒരു ബ്രഹ്മരക്ഷസ് ആക്കാൻ നിൽക്കരുത് , തീരുമാനം ഇപ്പോ അറിയണം ,,ഇല്ലേ ഞാനിപ്പോ ചാടും
എല്ലാവരും അതിശയത്തോടെ എന്താ സംഭവിക്കുന്നത് എന്ന് മനസിലാകാതെ നില്ക്കുകയാണ്.
“വാക്ക് പറഞ്ഞാ വാക്കാകണം ,, നീരൂന് ജഗന്നാഥനെ ഇഷ്ടമാണെങ്കില് ആലോചിക്കാമെന്ന് മുത്തശ്ശന് തന്നെയല്ലേ പറഞ്ഞത്, ഇപ്പോ എന്തിനാ വാക്ക് മാറ്റുന്നത് , ഇനി ഈ പിള്ളേരുടെ കല്യാണം നടത്താതെ ഞാന് ഇറങ്ങില്ല ,സ്വാമി ജഗന്നാഥനാണ് സത്യം”
ആദി സകലരെയും നോക്കി പറഞ്ഞു
അത് കേട്ടു എല്ലാവരും അത്ഭുതത്തോടെ റെഡ്ഡിയെയും ആദിയെയും നോക്കി
“ഒരു വികാരവും ഇല്ലാതെ നിന്ന റെഡ്ഢിയുടെ മുഖത്തു മെല്ലെയൊരു പുഞ്ചിരി തെളിഞ്ഞുവന്നു, ആ പുഞ്ചിരി ഒരു പൊട്ടിചിരിയായി മാറി ,,,,,,,”
ആർക്കും ഒന്നും മനസ്സിലാകുന്നില്ല
മക്കളും മരുമക്കളും ഭാര്യയും വരെ അദ്ദേഹത്തെ നോക്കി.
അദ്ദേഹം തന്റെ ഭാര്യ ജാനകിയെ നോക്കി.
“ഇവരുടെ വിവാഹമങ്ങു നടത്താല്ലേ ,,,ജാനകി ,,,,,,,ഇല്ലേ ഈ ചെറുക്കന് ചാടി ചത്താലോ ,”
അവരത് കേട്ട് നിറയുന്ന കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് തലകുലുക്കി
“താഴേ ഇറങ്ങടാ “ അദ്ദേഹം ഉറക്കെ വിളിച്ച് പറഞ്ഞു
ആദി തല ഇടം വലം ഇളക്കി ,, “ഞാനിറങ്ങൂല്ല , കല്യാണം നടത്താതെ ഞാനിറങ്ങൂല്ല , ഞാന് ചാടി ചാകും,,എനിക്കു ചാകണം “
ഗോവിന്ദ റെഡ്ഡി ഉടനെ നിരൂപമയെയും ജഗന്നാഥനെയും അരികിൽ നിർത്തി
“അപ്പൊ നിനക്ക് കല്യാണം കൂടണ്ടേ ,, ഞാൻ ഇവരെ കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു ”
“സത്യമായും ???”
“ഉവ്വ് ,,,ഈ ജഗന്നാഥ നാരായണ സ്വാമിയാണ് സത്യം ”
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????