അപരാജിതന്‍ 28 [Harshan] 9801

ആളുകളുടെ ചുമലിൽ ഇരുന്നുകൊണ്ട് ആദി അവനു നേരെ ചൂണ്ടു വിരൽ നീട്ടിയനക്കി. നാവു കടിച്ചു കൊണ്ട് കഴുത്തു അറത്തു കളയുമെന്ന് ആംഗ്യം കാണിച്ചു.മുഖത്ത് അടി കൊണ്ട പോലെ ജഗന്നാഥൻ മുഖമൊന്നു വെട്ടിച്ചു.

ആളുകൾ ആദിയെയും റെഡ്ഢിയെയും ചുമലിലിരുത്തി അവരുടെ സന്തോഷം ആഘോഷിച്ചു കൊണ്ടിരുന്നപ്പോൾ ജഗന്നാഥൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി മുണ്ടും മടക്കി കുത്തി ആൾക്കൂട്ടത്തിനുള്ളിലേക്ക് വേഗം നടന്നു വന്നു ആദിയുടെ സമീപമുള്ള ആളുടെ തോളിൽ കൈവെച്ചു ഉയർന്നു ആദിയുടെ പുറം നോക്കി ആഞ്ഞു തൊഴിച്ചു.

ചവിട്ട് കൊണ്ട ആയത്തിൽ ആദി നിലത്തേക്ക് വീണു , വീണയിടത്തു കിടന്നു കൊണ്ടവൻ തിരിഞ്ഞ നോക്കിയ സമയം തന്നെ വീണ്ടും കാലു മടക്കി അവനെ ആഞ്ഞു തൊഴിക്കാനായി ജഗന്നാഥൻ പാഞ്ഞടുത്തു.

ആളുകൾ അവർ തമ്മിലുളള സംഘട്ടനത്തിൽ വേഗം മാറി നിന്നു. ആദി വേഗം തിരിഞ്ഞു കൊണ്ട് ജഗന്നാഥന്‍റെ കാലിൽ മുറുകെ പിടിച്ചു.

ആദി അത്രയും സംയമനം പാലിച്ചിരുന്നു.അവനെ സംബന്ധിച്ചു ജഗന്നാഥനെ വലിച്ചു കീറാൻ ആവതില്ലാഞ്ഞിട്ടല്ല

താനായി ഒരു പ്രശ്നത്തിന് നിൽക്കേണ്ട എന്നവന്‍റെ മനസ് അന്നേരം പറയുന്ന പോലെ അവനു തോന്നി

അവൻ ജഗന്നാഥന്‍റെ കാലു പിടിച്ചു പിന്നിലേക്ക് തള്ളി.ജഗന്നാഥ൯ പിന്നിലേക്ക് മലർന്നടിച്ചു വീണു

അയാൾ വേഗം ചാടി എഴുന്നേറ്റു. അതിനു മുന്നേ ആദിയും എഴുന്നേറ്റിരുന്നു. കാലുമടക്കി ജഗന്നാഥന്‍റെ നെഞ്ച് നോക്കി ചവിട്ടി.

ചവിട്ടിന്‍റെ ശക്തിയിൽ ജഗന്നാഥൻ പിന്നിലേക്ക് തെറിച്ചു അയാളുടെ തന്നെ കാളവണ്ടിയിൽ കെട്ടിയ കറുത്ത കാളകളുടെ മുന്നിൽ ചെന്ന് വീണു.

“എഴുന്നേറ്റു പോടാ,,,,നായെ ,,,:” ആദി അയാളെ നോക്കിയലറി

ദേഷ്യം കൊണ്ട് ജഗന്നാഥൻ വീണ്ടും എഴുന്നേറ്റു

“എന്‍റെ നാട്ടിൽ വന്നു എന്നെ കൈവെക്കാറായോ,,നായെ ,,,,നീയിനി ഉയിരോടെയുണ്ടാകില്ലെടാ ,,നീ ഏതു ബ്രാഹ്മണനായാലും ,,,,,: കോപത്തോടെ ജഗന്നാഥൻ അവനോട് പറഞ്ഞു കൊണ്ട് വീണ്ടും ആക്രമിക്കാൻ നോക്കിയെങ്കിലും അയാളുടെ ഓടിവന്ന സംഘാടകർ അയാളെ പിടിച്ചു നിർത്തി

“വിടടോ ,,,,,,വിടടോ എന്നെ ” എന്ന് ജഗന്നാഥൻ പറഞ്ഞുവെങ്കിലും

“നിങ്ങൾ തമ്മിൽ തർക്കം വല്ലതുമുണ്ടെങ്കിൽ വയൽകളത്തിനു പുറത്തു വെച്ച് തീർത്താൽ മതി ,, ഇത് വിത്ത് വിതക്കേണ്ട മണ്ണാ ,,,ഇതിൽ ചോര വീഴാൻ ഞങ്ങൾ സമ്മതിക്കില്ല ” എന്നുപറഞ്ഞുകൊണ്ടു അവർ അയാളെ മാറ്റിനിർത്തി

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.