അപരാജിതന്‍ 28 [Harshan] 9801

“പിന്നെ നീയെന്തിനാ സിവെല്ലൂരി കുടുംബത്തോട് എന്നും ഒരു മത്സര൦ കാണിച്ചിരുന്നത് ,,നീയെന്തിനാ മറ്റുളവരെ ഭയപ്പെടുത്തി കൊണ്ടിരുന്നത് ?”ആദി ചോദിച്ചു

“വാശി കൊണ്ട് ,, അവർ കൈ വെച്ച സകല മേഖലകളും ഞാൻ വെട്ടിപിടിച്ചു , അവരെക്കാൾ കൂടുതൽ പണമുണ്ടാക്കി ,, പക്ഷെ അവരെക്കാൾ കൂടുതൽ പേരുണ്ടാക്കാൻ എനിക്ക് സാധിച്ചില്ല,, അവർക്കു നാട്ടുകാരിൽ നിന്നും കിട്ടുന്ന ബഹുമാനവും ആദരവും ഒന്നും എനിക്ക് നേടാൻ കഴിഞ്ഞില്ല ,, അത് കിട്ടാതെ വന്നപ്പോ എല്ലാം വെട്ടി പിടിച്ചവന്‍റെ വാശി കൂടി ,,എല്ലാവരു൦ എന്നെ ബഹുമാനിക്കണം ,,അത് പേടി കൊണ്ടാണെങ്കിലും എന്ന് എന്‍റെ ഉള്ളിൽ തോന്നി ,, അതാണ് ഞാൻ എനിക്കിവിടെ ഒരു റൗഡിയുടെ പരിവേഷം അണിഞ്ഞതും ,പക്ഷെ അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചുകൊണ്ടിരുന്നു ,,ഈ നാട്ടുകാര്‍ക്കൊക്കെ  എന്നെ ഭയങ്കര പേടിയാണെന്നുള്ള സത്യം ”

“നിനക്ക് നീരുവിനോട് ഇഷ്ടം ഉണ്ടെങ്കിൽ അതവളോട് പറയല്ലേ വേണ്ടത് ,,ഞാൻ അറിഞ്ഞിടത്തോളം നീയവളേ കാണുന്നടത്തൊക്കെ വെച്ച് ഭീഷണിപെടുത്തുകയായിരുന്നില്ലേ …?”

“അല്ലാതെ പിന്നെ ഞാനെന്താ ചെയ്യേണ്ടത് ,, ആദ്യം അവളോട് എല്ലാം പറഞ്ഞിരുന്നു , ഞാൻ ജഗന്നാഥനാണ് , ചൈതന്യ മാമിയുടെ മകനാണ് ,,,എങ്കിലും അവൾ അതൊന്നും കേട്ട ഭാവം നടിക്കാതെ പോയപ്പോ ആകെ വിഷമമായി ,, അതാ അവളെ ഭയപ്പെടുത്തി ഇഷ്ടമുണ്ടാക്കാൻ നോക്കിയത് ,, എനിക്ക് ഇതൊക്കെ എങ്ങനെയാ എന്നൊന്നു൦ അറിയില്ല ,, കാശുണ്ടാക്കണമെന്നും നീരുവിനെ സ്വന്തമാക്കണമെന്നും മാത്രമായിരുന്നു ലക്‌ഷ്യം ,,നീരു എന്‍റെ ആയാൽ പിന്നീടാണെങ്കിലും എന്നെ അടിച്ചിറക്കിയിടത്തു ആരതി തന്നു സ്വീകരിക്കില്ലേ”,, ”

ജഗന്നാഥൻ വിഷമത്തോടെ ചിരിച്ചുകൊണ്ട് കണ്ണുകൾ ഒപ്പി

എന്നിട്ടു വാച്ചിൽ സമയം നോക്കി

,ഞാൻ എന്തൊക്കെയോ പറഞ്ഞു നിങ്ങടെ സമയം കളഞ്ഞു ,, നിങ്ങൾക്ക് പോകണ്ടേ ,, അവിടെ ഇനി അടുത്ത ചടങ്ങുകളൊക്കെ ഉള്ളതല്ലേ ,, ” എന്നുപറഞ്ഞു ജഗന്നാഥൻ അടുത്തിരുന്ന തോക്ക് കൈയിൽ എടുത്തു

എന്നിട്ടു ആദിക്ക് നേരെ നീട്ടി

“ഇനി കൊന്നോളൂ ,,,ജീവനോടെ വെച്ചേക്കണ്ട ,,, ഇപ്പോ ആരുമില്ല ,, ”

എന്നുപറഞ്ഞു കൊണ്ട് ജഗന്നാഥൻ കണ്ണ് അമർത്തി തുടച്ചു

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.