അപരാജിതന്‍ 28 [Harshan] 9801

അയാൾ എന്നിട്ടു എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ആദി കോപം അടക്കാനാകാതെ വീണ്ടും അയാളുടെ സമീപത്തേക്ക് നടന്നു

അയാളുടെ തുടയിൽ ശക്തിയിൽ തോക്കിന്‍റെ പാത്തി കൊണ്ട് അടിച്ചു

“അമ്മെ ,,,” എന്ന് വിളിച്ചു കൊണ്ട് ജഗന്നാഥൻ തെറിച്ചു നീങ്ങി താഴെയുള്ള ഇറക്കത്തിലേക്ക് വീണു

ഇറക്കമായതിനാൽ അയാൾ ഉരുണ്ടു വീണു കൊണ്ടിരുന്നു.

അയാൾക്ക് പുറകെ ആദിയും ഓടി.

ഉരുണ്ടു കുറെ പരിക്കുകളോടെ ജഗന്നാഥൻ താഴെയുള്ള ഒരു മരത്തിൽ ഇടിച്ചു ദേഹം ഉരഞ്ഞ് ഒരു ചെറിയ കോവിലിന്‍റെ സമീപം വന്നു കിടന്നു.

അയാൾ എങ്ങനെയൊക്കെയോ വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചു

ദേഹമാകെ ചോരയായിരുന്നു

“എവിടെ ചെന്നാലും ഞാൻ ഹീറോയാ ,, ഒരാളും എന്‍റെ എതിരെ വന്നിട്ടില്ല ,,വന്നാൽ ഞാൻ ബാക്കി വെച്ചേക്കുകയുമില്ല ,, പക്ഷെ നീ വന്നു ,, ” എന്നുപറഞ്ഞു കൊണ്ട് നിർദാക്ഷിണ്യം വീണ്ടും ജഗന്നാഥന്‍റെ കൈ നോക്കി പാത്തി കൊണ്ട് ശക്തിയിൽ അടിച്ചു

വേദന കൊണ്ടയാള്‍ പുളഞ്ഞു.

“ആ പാവം കുട്ടിയുടെ വിവാഹമാണ് ,, ആ കുടുംബത്തിന്‍റെ സന്തോഷം ,, അതാ നീ മുടക്കാൻ നോക്കിയത് ,, എന്നുപറഞ്ഞു അവനെ പിടിചെഴുന്നേല്പിച്ചു”

ആദി നോക്കിയപ്പോൾ അത് ജഗന്നാഥ സ്വാമിയുടെ പ്രതിഷ്ഠയുള്ള കോവിലായിരുന്നു.

അവൻ ബഹുമാനത്തോടെ ആ പ്രതിഷ്ഠയെ നോക്കി.

അവന്‍റെ മുഖത്ത് പിടിച്ചു തിരിച്ചു കാണിച്ചു

“കണ്ടോ ,,,,, ഞാനിവിടെ വന്നത് ഇതേ ജഗന്നാഥന്‍റെ തീരുമാനം കൊണ്ട് തന്നെയാ ,, നീരുവിന്‍റെ കല്യാണം നടത്താൻ ,, ”

എന്നുപറഞ്ഞു കൊണ്ട് അയാളെ ശക്തിയിൽ പിടിച്ചു തള്ളി.

അയാൾ പിന്നിലേക്ക് മറിഞ്ഞു കോവിലിന്‍റെ നടയിൽ പുറമിടിച്ചു കിടന്നു.

അയാൾ വേദന കൊണ്ട് പുളയുകയായിരുന്നു.

ആദി അയാൾക്ക് നേരെ നടന്നു വന്നു അയാളുടെ മുന്നിലായി നിന്ന് തോക്ക് ഒന്ന് തുറന്നു അതിൽ ബുള്ളറ്റ് ഉറപ്പു വരുത്തി അടച്ചു കൊണ്ട് ജഗന്നാഥന്‍റെ പ്രതിഷ്ഠയുടെ മുന്നിൽ ജഗന്നാഥന്‍റെ നെഞ്ചില്‍ കാലമര്‍ത്തി

“ഇനി ,,,,നീരുവിന്‍റെയോ ആ കുടുംബത്തിന്റെയോ നേരെ നിന്‍റെ കണ്ണൊന്നുയർന്നാൽ ”

എന്നുപറഞ്ഞു കൊണ്ട് ആദി ജഗന്നാഥന്‍റെ നെറ്റിയിൽ പുരികങ്ങൾക്കിടയിൽ തോക്കിന്‍ കുഴല്‍ ചൂണ്ടി നിന്നു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.