അപരാജിതന്‍ 28 [Harshan] 9801

എന്നുപറഞ്ഞു കൊണ്ട് ആദി താഴെ കിടക്കുന്ന ആളുടെ വായക്കു സമീപം ഫോൺ വെച്ചു കൊണ്ട് അയാളുടെ മീശയിൽ പിടിച്ചു വലിച്ചു

കൊടും വേദനയിൽ അയാൾ ഉറക്കെയലറി

ആദി ആ ശബ്ദം ഫോണിലൂടെ കേൾപ്പിച്ചു കൊടുത്തുകൊണ്ട് ഫോൺ വെച്ചു

“നിങ്ങൾ വേഗം വീട്ടിലേക്ക് പോ ” അവൻ മുത്തശ്ശനോടു പറഞ്ഞു

അദ്ദേഹം ഒരുപാട് സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു

“നീയില്ലായിരുന്നെങ്കിൽ മോനെ ,,,,,” ആ വൃദ്ധൻ ഉള്ളിലെ ആശങ്ക പങ്കു വച്ചു.

“ഞാനുണ്ടല്ലോ ,,മുത്തശ്ശാ,,, നിങ്ങള് ചെല്ല് ..നാളെ രാവിലെ ഞാൻ ഇവരെയും കൂട്ടി അവിടെ എത്തിയേക്കാം ,, കേട്ടോ ,,പേടിക്കണ്ട ,, ഞാനുണ്ട് ,,, ”

എന്ന് ആശ്വസിപ്പിച്ചു കൊണ്ട് അവരെ പറഞ്ഞയച്ചു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ മൂന്നു നാല് ടെമ്പോ ട്രെവലറുകൾ അവിടെത്തി

അതിൽ നിന്നും ആളുകൾ ഇറങ്ങി പരിക്കേറ്റവരെ അവിടെ നിന്നും എടുത്തുകൊണ്ടു പോകുകയും ചെയ്തു

<<<<O>>>>

പിറ്റേന്ന് രാവിലെ വരന്‍റെ വീട്ടുകാരുമായി ആദി സിവെല്ലൂരി കുടുംബത്തിൽ എത്തി.

രാവിലെ മുതൽ വിവിധങ്ങളായ ചടങ്ങുകളും പൂജകളും നടന്നുകൊണ്ടിരുന്നു.അവിടത്തെ കുടുംബാഗത്തെ പോലെ തന്നെ ആദിയും ഗോവിന്ദ റെഡ്ഢി മുത്തശ്ശനോടൊപ്പം എല്ലാ കാര്യങ്ങളിലും ശ്രദ്ധ കൊടുത്ത് നടന്നു.

ഉച്ചക്ക് രണ്ടു മണിയോടെ ഭക്ഷണം കഴിഞ്ഞതിന് ശേഷം വരനെയും കുടുംബത്തെയും അവർ താമസിക്കുന്നയിടത്തു കൊണ്ട് ചെന്നാക്കി.

മൂന്നു മണിക്ക്

സിവെല്ലൂരി കുടുംബത്തിൽ നിന്നും ഒരു ആചാരം പൂർത്തീകരിക്കാനായി സകലരും ശ്രീ കൊണ്ടാലമ്മ അമ്മാവരി ക്ഷേത്രത്തിലേക്ക് പുറപ്പെടും.

ആ കുടുംബത്തിൽ ഏത് പെണ്കുട്ടിയുടെയും വിവാഹം നടക്കുന്നത് ആ കുടുംബത്തിൽ നൂറ്റാണ്ടുകൾ മുൻപേ പണികഴിപ്പിച്ച പരമ്പരാഗതമായ ആഭരണങ്ങൾ അണിഞ്ഞാണ്.

അത് നൂറ്റി എട്ടു തോല സ്വർണ്ണം ആണ്

ഒരു തോല എന്നത് പത്തു ഗ്രാ൦

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.