അപരാജിതന്‍ 28 [Harshan] 9801

അപ്പോളേക്കും റെഡ്ഢി മുത്തശ്ശനും നന്ദുമാമനും കാര്യക്കാരും വേഗം അവിടേക്കു പാഞ്ഞെത്തിയിരുന്നു,

അവർ നോക്കുമ്പോൾ

മാളികയുടെ പോർട്ടിക്കോയിൽ സകലരും നീണ്ടു നിവർന്നു കിടക്കുന്നു

“ഞാൻ പറഞ്ഞതല്ലായിരുന്നോ നിങ്ങളിങ്ങോട്ട് വരണ്ട എന്ന് ,,, ” ആദി അവരോടു ചോദിച്ചു

അനിരുദ്ധനും വീട്ടുകാരും ആകെ ഭയന്നിരിക്കുകയായിരുന്നു.

‘നിങ്ങൾ ഒന്ന് കൊണ്ട് പേടിക്കണ്ട ,,ഇവിടെ ഒരുത്തനുണ്ട് ,, വലിയൊരു ശല്യക്കാരനാ,, അവന്‍റെ ആളുകളാ .. അതൊക്കെ ഞങ്ങൾ തന്നെ ശരിയാക്കിയിട്ടുണ്ട് ,, നിങ്ങള് ധൈര്യമായി പോയി കിടന്നോ ,,ഇനി ഒരു പ്രശ്നവുമുണ്ടാകില്ല ,, ” എന്നുപറഞ്ഞു ആദി പുറത്തു കൂട്ടം കൂടി നിന്ന അവരെ പറഞ്ഞയച്ചു

അവിടെ ബോധം പോകാതെ കിടന്ന ഒരാളുടെ ഫോൺ എടുത്ത് അതിൽ ജഗന്നാഥന്‍റെ നമ്പർ എടുത്ത് ആദി ജഗന്നാഥനെ വിളിച്ചു . ജഗന്നാഥൻ ഫോണിനായി കാത്തിരിക്കുകയായിരുന്നു

അയാൾ വേഗം ഫോൺ എടുത്തു.

“എന്തായി ,,അവരെ പറഞ്ഞയച്ചോ ?” ജഗന്നാഥൻ തന്‍റെ ആൾ ആണെന്ന് കരുതി ആദിയോട് ചോദിച്ചു.

“എടാ പന്നി …. ഞാൻ നിന്നോട് പറഞ്ഞതല്ലേ ,, നീ എന്തൊക്കെ ചെയ്താലും നീരുവിന്‍റെ കല്യാണം നടത്തുമെന്ന് ,,”

ഒരു നടുക്കത്തോടെ ജഗന്നാഥൻ നമ്പറിൽ ഒന്ന് നോക്കി ഉറപ്പ് വരുത്തി

“നീ ,,,നീ ,,,,,” എന്ന് ചോദിച്ചു

“അതേടാ ,,ഞാൻ തന്നെ ,, നീ പറഞ്ഞു വിട്ടവരെയൊക്കെ ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്‌ ,, വേണമെങ്കിൽ ആരെയെങ്കിലും വിട്ട് എടുത്തോണ്ട് പൊക്കോ ,, വേഗം പറഞ്ഞു വിട്ടേക്കണം ,, ”

ജഗന്നാഥൻ അത് കേട്ട് കോപത്തോടെയലറി

“നിക്ക് ,,നിക്ക്,,,അലറലോക്കെ നിർത്ത് ,,, ഇതോടെ നിർത്തണം,,,നിർത്തിയേക്കണം ,, ഞാനിവിടെയുള്ളപ്പോ നിന്‍റെ ഒരു ഉദ്ദേശവും നടക്കാൻ പോകുന്നില്ല ”

“അതിനു നീയുണ്ടായിട്ടു വേണ്ടേ ,,,?,,,” ജഗന്നാഥൻ കോപത്തോടെ പറഞ്ഞു

അതുകേട്ടു ചിരിച്ചു കൊണ്ട് ആദി ഫോണിൽ പറഞ്ഞു

“മോനെ ,,ജഗന്നാഥാ ,,, ഞാനുണ്ടാകണോ വേണ്ടയോ എന്നത് നീയല്ല തീരുമാനിക്കേണ്ടത് ,,അത് മഹാദേവൻ തന്നെ തീരുമാനിക്കണം ..പക്ഷെ നീ ഉണ്ടാകണോ വേണ്ടയോ എന്നത് ഞാൻ മാത്രം തീരുമാനിച്ചാൽ മതി ,, നിന്നെ ഇല്ലാണ്ടാക്കണമെന്നു ഞാൻ തീരുമാനിച്ചാൽ നീ ഏതു കാലിന്‍റെ എടേലു പോയി ഒളിച്ചാലും അവിടെ ഞാൻ വന്നിരിക്കും ,,വെച്ചിട്ടു പോടാ ,,,,,”

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.