അപരാജിതന്‍ 28 [Harshan] 9801

എല്ലാരേയും അമ്പരപ്പിച്ചു കൊണ്ട്  അവരും താളംചവിട്ടി ദണ്ഡിയാ കോലുകൾ മുട്ടിച്ചു

അതോടെ എല്ലാവരും ആവേശത്തിലായി. എല്ലാരും ഒരുമിച്ചു നൃത്ത൦ ചെയ്തു

താളം മുറുകുമ്പോൾ ജോഡികൾ പരസ്പരം കൈ പിടിച്ചു വട്ടം കറങ്ങി താളം ചവിട്ടി കൊണ്ടിരുന്നു

ഏതാണ്ടു മുക്കാൽ മണിക്കൂറോളം നൃത്തവും നീണ്ടു നിന്നു

ആദി ഇടയ്ക്കിടെ മാളികയുടെ പുറത്ത് പോയി നോക്കുമായിരുന്നു

എന്തെങ്കിലും തരത്തിൽ പ്രശനമുണ്ടാക്കാൻ ജഗന്നാഥനോ കൂട്ടരോ വരുന്നുണ്ടോ എന്നറിയുവാനായി ,ഭാഗ്യവശാൽ ആരുമുണ്ടായില്ല

നൃത്തമൊക്കെ കഴിഞ്ഞു എല്ലാവരും ഭക്ഷണം ഒക്കെ കഴിഞ്ഞു

ആദിയുടെ നേതൃത്വത്തിൽ തന്നെ അവരെ അവരുടെ താമസസ്ഥലത്തേക്ക് കൊണ്ട് ചെന്നാക്കി.അവിടെ അവർക്കു സുരക്ഷക്കായി ആയുധം ഒക്കെ കരുതിയ കുറച്ചു പേരെ പുറത്തു നിർത്തിയിട്ടുണ്ടായിരുന്നു .

തിരികെ പോകാൻ നേരം റെഡ്ഢി മുത്തശ്ശനും നന്ദുമാമനും ആദിയുടെ അടുത്തേക്ക് ചെന്നു

“അപ്പൂ ,,,നമുക്കിറങ്ങിയാലോ ,,നാളെ എട്ടുമണി മുതൽ ചടങ്ങുകൾ തുടങ്ങണം ,, അറിയാമല്ലോ ” നന്ദുമാമൻ അവനോടു പറഞ്ഞു

“നിങ്ങൾ പൊക്കോളൂ ,,ഞാനെന്തായാലും ഇന്ന് ഇവിടെ നിൽക്കണം ,,ഇവിടെ നമ്മൾ ആരെങ്കിലു൦ വേണ്ടേ ”

ആദി പറഞ്ഞു

“മോനെ ,, അതിനിവരൊക്കെയില്ലേ ,,മോൻ വാ ,, ഒരുപാട് ക്ഷീണം കാണില്ലേ മോന് ” അവന്‍റെ ചുമലിൽ പിടിച്ചു മുത്തശ്ശൻ ഉപദേശിച്ചു

അവനതു കേട്ട് ചിരിച്ചു

“മുത്തശ്ശാ ,,,,,,ഇനിയീ കല്യാണം കഴിയുന്നത് വരെ ,,ക്ഷീണമൊക്കെ ഞാൻ അങ്ങ് മറന്നു ,, അവിടെ നിങ്ങൾ നോക്കിയാൽ മതി ,, ജഗന്നാഥനെ വിശ്വസിക്കാൻ പറ്റില്ല ,, അതാ ഞാൻ ഇവിടെ വേണമെന്ന് പറഞ്ഞത് ,, ഇവരുടെ സുരക്ഷക്ക് ഈ കാവൽക്കാർ മാത്രമുണ്ടായാൽ പോരാ ,,,,,നിങ്ങൾ ധൈര്യമായി പൊയ്ക്കോ ,, പിന്നെ എന്ത് പ്രശ്നമുണ്ടെങ്കിലും എന്നെ വിളിക്കണം ,, ചിലപ്പോ അവൻ രണ്ടിടത്തും ആക്രമിക്കാനുള്ള സാധ്യത തള്ളികളയാൻ പറ്റില്ല ,,, ”

ഒടുവില്‍ മുത്തശ്ശൻ ആദി പറഞ്ഞത് അനുസരിച്ചു കൊണ്ട് നന്ദുമാമനെയും കൂട്ടി അവിടെ നിന്നും തിരിച്ചു

<<<<<O>>>>>

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.