അപരാജിതന്‍ 28 [Harshan] 9801

മുന്നിൽ കൊട്ടും കുരവയും മേളവുമായി വാദ്യക്കാർ നടക്കും ഏതാണ്ട് ഇരുപത്തിനടുത്തു വാദ്യക്കാർ , അതിനു പിന്നിലായി ഏറ്റവും മുന്നിൽ സിവെല്ലൂരി ഗോവിന്ദ റെഡ്ഡിയും ഭാര്യ ജാനകി ദേവിയും.

അവർക്കു പിന്നിൽ മക്കളും മരുമക്കളും

അതിനു പിന്നിലായി കുടുംബക്കാരും സുഹൃത്തുക്കളും അവർക്കു പിന്നിലായി ഗ്രാമക്കാരും

പോകും വഴി വഴിയിൽ കാണുന്നവർക്കൊക്കെ മധുരം നൽകും

ഒരുകിലോമീറ്റർ അകലെയുള്ള വേമാവരം ശ്രീകൊണ്ടാലമ്മ അമ്മാവരി ക്ഷേത്ര മൈതാനത്തു വരനും കുടുംബക്കാരും എത്തിചേരും

അതിനു മുന്നേ വധുവിന്‍റെ വീട്ടുകാർ അവിടെയെത്തി അവരെ കാത്തു നിൽക്കും.

ഒരുപാട് അകലെയുള്ള കൃഷ്ണജമ്മപുരം ഗ്രാമത്തിൽ നിന്നുമാണ് നിരുപമയുടെ വരനെ കണ്ടെത്തിയത്.വരന്‍റെ പേര് അനിരുദ്ധൻ, ഒരു കോളേജ് അദ്ധ്യാപകനാണ്.

ആദിക്ക് എല്ലാം പുതിയ അനുഭവങ്ങളായിരുന്നു.

ഓരോ നാടും നാട്ടുകാരും അവിടത്തെ ആചാരങ്ങളും അങ്ങനെയെല്ലാം. അത്യാവശ്യം തെലുഗ് അറിയാവുന്നത് ഈ സമയത്തു ഒരുപാട് ഉപകാരപ്പെടുകയും ചെയ്തതിനാൽ അവൻ മനസ് കൊണ്ട് അവൻ തന്‍റെ തെലുങ്ക൯ കൂട്ടുകാരന്മാരോട് മനസ് കൊണ്ട് നന്ദി പറയുകയും ചെയ്തു.

മേളവും നൃത്തവും ഡപ്പാം കുത്തുമൊക്കെയായി സകലരും ആടിപ്പാടിയാണ് പോകുന്നത്.ഓരോ വഴികളിലും മധുരം വിതരണം ചെയ്തു ആകാശത്തേക്ക് പടക്കങ്ങൾ ഉയർത്തി പൊട്ടിച്ചു കൊണ്ടാണ് അവർ നടന്നു കൊണ്ടിരുന്നത്.

ഒടുവിൽ അവർ ആഘോഷപൂർവ്വം ക്ഷേത്ര മൈദാനിയിൽ എത്തി.

കാൽ മണിക്കൂർ ആയപോളെക്കും വരനും അച്ഛനമ്മമാരും സഞ്ചരിച്ച കാറും അതിനു പിന്നിലായി രണ്ടു ടൂറിസ്റ്റു ബസുകളിൽ അവരുടെ ആളുകളും എത്തി.

വരൻ കാറിൽ നിന്നും ഇറങ്ങി.പുറകെ ബസിൽ നിന്നും ബന്ധുക്കളും

പ്രദീക്നെ കൊണ്ട് പയ്യന്‍റെ കാൽ കഴുകിച്ചു.

സിവെല്ലൂരി ഗോവിന്ദ റെഡ്ഢി പയ്യന്‍റെ കയ്യിൽ ആചാര മര്യാദകളോടെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു

ഗോവിന്ദ റെഡ്ഢിയുടെ മൂത്ത മകൻ പയ്യന്‍റെ കഴുത്തിൽ ഒരു ലക്ഷത്തി ഒരു രൂപയുടെ മൂല്യമുള്ള അഞ്ഞൂറു രൂപയുടെ നോട്ടുകൾ കൊണ്ട് ഒരുക്കിയ മാല അണിയിച്ചു .

അപ്പോളേക്കും ആകാശത്തേക്ക് നിരനിരയായി വർണ പടക്കങ്ങൾ ഉയർന്നു വലിയൊരു വെടിക്കെട്ട് തന്നെ നടത്തി.

പയ്യൻ ഗോവിന്ദ റെഡ്ഢിയുടെ കാലിൽ തൊട്ടു തൊഴുതു

അദ്ദേഹം അയാളെ അനുഗ്രഹിച്ചു

അവിടെ നിന്നും എല്ലാവരും ആദ്യം കൊണ്ടാലമ്മ അമ്മാവരി ക്ഷേത്രത്തിനു മുന്നിൽ പോയി തൊഴുതു.

അവിടെ നിന്നും എല്ലാവരും കാൽനടയായി തന്നെ നൂറു മീറ്റർ അകലെ അവർക്കു താമസിക്കാൻ ഏർപ്പാടാക്കിയ മൂന്ന് വലിയ മാളികകളിലേക്ക് നടന്നു.

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.