? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

മിന്നലും ഇടിയും വന്ന പോലെ രംഗം വിട്ട് പോയി. എന്നാല്‍ നന്നഞ്ഞു കുളിച്ച അനഘയ്ക്കും ദേവിനും ആ നിമിഷം മറ്റൊരു ലോകത്തെത്തിയ പോലെയായിരുന്നു. ശരീരത്തിലേക്ക് ചൂട് വന്നു സുഖം നല്‍ക്കുന്ന പോലെ. അല്‍പനേരം അങ്ങനെ നിന്നപ്പോ അനഘയ്ക്ക് പതിയെ ബോധോദയമുണ്ടായി. അവള്‍ പതിയെ പിന്‍മാറാന്‍ നോക്കി. ദേവിന്‍റെ ശരീരത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും കണ്ണുകള്‍ വീണ്ടും പരസ്പരം ബന്ധപ്പെട്ടിരുന്നു. പുറത്ത് മഴ തകര്‍ത്തുപെയ്യുമ്പോഴും അതൊന്നും അവരിരുവരും അറിയുന്നുണ്ടായിരുന്നില്ല.

 

അധികനേരം ആ കണ്ണിലേക്ക് അങ്ങിനെ നോക്കി നില്‍ക്കാന്‍ ദേവിന് കഴിയുമായിരുന്നില്ല. അവന്‍ അവളുടെ ഇരു കവിളുകളിലും കൈപ്പത്തികൾ ചേര്‍ത്ത് പിടിച്ചു. തന്നെ നോക്കി നില്‍ക്കുന്ന അനഘയുടെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി. നെറ്റിയില്‍ ഒരു ചെറു ചൂട് വന്നപോലെ അനഘയ്ക്ക് തോന്നി. ആദ്യചുംബനത്തിന്‍റെ സുഖവും സാമീപ്യവും അനഘ മനസിലാക്കുകയായിരുന്നു. അവളുടെ നോട്ടം ഇപ്പോഴും ദേവിന്‍റെ മുഖത്ത് തന്നെയായിരുന്നു.

 

ചുംബനം കഴിഞ്ഞും എന്തിനോ വേണ്ടി ആഗ്രഹിക്കുന്ന പോലെ തന്നെ നോക്കി നില്‍ക്കുന്ന അനഘയെ കണ്ടു ദേവ് അതിശയപ്പെട്ടു പോയിരുന്നു. ഇത്രയും നാള്‍ ചുംബനത്തിനെ മുന്നെ അവളുടെ കണ്ണുകള്‍ അടയുമായിരുന്നു. ചുണ്ടുകള്‍ വിറയ്ക്കുമായിരുന്നു. എന്നാല്‍ ഇന്ന്, ഇപ്പോള്‍ ആ കണ്ണുകള്‍ തന്നിലേക്ക് തന്നെയാണ് നോക്കുന്നത്. എന്തിനോ കൊതിക്കും പോലെ…. ദേവ് പിന്നെ ആ നിമിഷം മുതലാക്കുകയായിരുന്നു. ഒന്നില്‍ നിര്‍ത്തിയ ആ ചുംബനം അവന്‍ തുടര്‍ന്നു. കവിളിലും മുക്കിന്‍ തുമ്പിലും കണ്ണുകളിലും ചുണ്ടിലുമായി അവ മാറി മാറിയിരുന്നു. ദേവിന്‍റെ ചുംബനങ്ങള്‍ സമ്മതമെന്നപ്പോലെ അനഘ നിന്നു കൊടുക്കുന്നുണ്ടായിരുന്നു. തന്നെക്കാള്‍ ഉയരം കുടിയ ദേവിന്‍റെ സൗകര്യത്തിനായി ദേവിന്‍റെ തോളില്‍ കൈ ചേര്‍ത്ത് വെച്ചു കാലില്‍ പൊങ്ങി നിന്നു.

 

നിമിഷങ്ങള്‍ നീണ്ടു നിന്ന ചുംബനഗാഥയ്ക്ക് ഒരു ഇടവേള നല്‍കി ദേവ് പിന്‍മാറിയപ്പോള്‍ അനഘ തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു. അവള്‍ തന്‍റെ മുഖത്ത് നിന്നു അകന്നുപോകുന്ന ദേവിന്‍റെ തലയെ തന്നിലേക്ക് വലിച്ചടുപ്പിച്ചു ദേവ് നിര്‍ത്തിയിടത്ത് നിന്ന് ആരംഭിച്ചു. ദേവ് നല്‍കിയതിന് പകരമെന്ന പോലെ അവന്‍റെ മുഖത്തെ ഓരോ ഭാഗങ്ങളിലും അവള്‍ ആവേശത്തോടെ ചുംബനം നല്‍കി. അവള്‍ മാറുകയായിരുന്നു. ദേവിന്‍റെ മാത്രമായ മറ്റൊരു സ്ത്രിയായി. അവന്‍റെ മാത്രം അമ്മുവായി…..

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.