? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

““അല്ല…. ഇങ്ങനെ കിടന്ന മതിയോ…. നമ്മുക്ക് പോണ്ടേ….”” ദേവ് കണ്ണുചിമ്മി കാണിച്ചുകൊണ്ട് ചോദിച്ചു. അനഘ അതിന് ഒരു ചെറുപുഞ്ചിരി പകരമായി നല്‍കി.

 

അതോടെ ദേവ് ഫ്രഷാവാന്‍ പോയി. അവന്‍ എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും അനഘയും മാളുട്ടിയും കുളിക്കാന്‍ റെഡിയായി നില്‍ക്കുന്നുണ്ടായിരുന്നു. അനഘ കയറി മാളുട്ടിയുടെ കാര്യങ്ങളെല്ലാം കഴിച്ച ശേഷം അവളെ തോര്‍ത്തി അച്ഛന്‍റെ അടുത്തേക്ക് പറഞ്ഞയച്ചു. ദേവ് അവളെ ഒരുക്കുന്ന സമയം കൊണ്ട് അനഘ കുളി കഴിഞ്ഞിറങ്ങി.

 

ഭക്ഷണം കഴിച്ചു വിചാരിച്ചതിലും നേരത്തെതന്നെ തിരിച്ചു പുറപ്പെട്ടു. നാട്ടില്‍ ഒന്നാം ഓണമാണ്. മാളുട്ടിയുടെയും അനഘയുടെയും വൈദരത്തെ ആദ്യ ഓണം. പോകുന്ന വഴിയെല്ലാം അനഘയുടെ മനസില്‍ സന്തോഷം വന്നു നിറയുകയായിരുന്നു. എല്ലാം നഷ്ടമായി എന്ന് വിചാരിച്ചിടത്ത് നിന്ന് എല്ലാം തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു അതെല്ലാം. തലേന്ന് രാത്രിയിലെ സംസാരങ്ങള്‍ പലതും അവള്‍ ഓര്‍ത്തെടുത്തു. ചിന്തകള്‍ കൂടി വരുമ്പോള്‍ ഇടയ്ക്ക് അവള്‍ തിരിഞ്ഞു ദേവിനെ നോക്കും. അവിടെ ആ മുഖത്തും ഒരു സന്തോഷം തത്തികളിക്കുന്ന കാര്യം അനഘ മനസിലാക്കിയിരുന്നു. എങ്കിലും ദേവേട്ടന്‍ അല്‍പസമയം ചോദിച്ചത് അനഘയ്ക്ക് അല്‍പം വിഷമമുണ്ടാക്കി.

 

എന്നാലും ഒരു രാത്രി നടന്ന പരസ്പര തുറന്നു പറച്ചിലില്‍ എത്രമാത്രം പരസ്പരം മനസിലാക്കാന്‍ തങ്ങള്‍ക്കാവുന്നു എന്നത് അനഘയ്ക്ക് അത്ഭുതമായിരുന്നു. വെറുതെ മറ്റെയാളുടെ ഇഷ്ടകേട് എന്ന തെറ്റിധാരണ വെച്ചു ഇത്രയും ദിവസം മാറി നിന്നതില്‍ അവള്‍ക്ക് നഷ്ടബോധം തോന്നി. ഒന്നു തുറന്നു സംസാരിച്ചിരുന്നേങ്കില്‍ എന്നേ പരസ്പരം മനസിലാക്കാമായിരുന്നു.

 

എന്നിരുന്നാലും അനഘേ എന്ന വിളിയില്‍ നിന്നും അമ്മു എന്ന വിളിയിലേക്ക് എത്ര പെട്ടെന്നാണ് ദേവേട്ടന്‍ മാറിയത്. പക്ഷേ തനിക്ക് ഇതൊന്നും വിശ്വസിക്കാന്‍ തന്നെ പറ്റുന്നില്ല. ദേവേട്ടന്‍റെ നല്ലൊരു ഭാര്യയായി മാറാന്‍ തനിക്ക് കഴിയുമോ….. ചിന്തകളില്‍ ഇടയ്ക്ക് ദേവ് കടന്നു വരുമ്പോള്‍ അവള്‍ മുഖം തിരിച്ചു ദേവിന് നോക്കും. ഇടയ്ക്ക് അസാധാരണമായി ദേവും അനഘയും കണ്ണുകള്‍ കോര്‍ത്തു. അനഘയ്ക്ക് എന്തോ വല്ലാത്തൊരു ഫിലിംഗ്സ് ആ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ വരുന്നുണ്ടായിരുന്നു.

 

ഉച്ചയ്ക്ക് മുമ്പേ മൂന്നാളും വൈദരത്ത് എത്തി. മാളുട്ടി വണ്ടിയില്‍ നിന്നും ഇറങ്ങിയതും വൈദരത്തിനുള്ളിലേക്ക് മുത്തശ്ശീന്ന് വിളിച്ചു ഓടി കയറി. എന്നാല്‍ മുത്തശ്ശിയ്ക്ക് മുമ്പേ അവള്‍ മായമ്മയുടെ കൈയിലേക്ക് എത്തിപ്പെട്ടിരുന്നു. ഹാളിലേക്ക് ഓടി പോയ മാളുട്ടിയെ എടുത്തുകൊണ്ട് മായ പൂമുഖത്തേക്ക് വന്നു. ജീപ്പ് പാര്‍ക്ക് ചെയ്ത് ബാഗുകളുമെടുത്ത് പരസ്പരം നോക്കി ഒന്നു പുഞ്ചിരിച്ചു രണ്ടാളും പൂമുഖത്തേക്ക് കയറി.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.