? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് നെന്മണിക്കരയില്‍ നേരം വെളുത്തത് നല്ല തെളിച്ചത്തോടെയാണ്. രാവിലെ മുതല്‍ ആകാശത്ത് സൂര്യനെ കണ്ടു തുടങ്ങി. മൂന്ന് ദിവസമായി ചളിയായിരുന്ന പല നാട്ടുവഴികളിലെയും വെള്ളം പതിയെ ബാഷ്പമായി പോയി തുടങ്ങി. മൂന്ന് ദിവസത്തിന് ശേഷം അന്ന് പാടത്ത് പണിക്കാര്‍ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞപ്പോള്‍ രാവിലെ തൊട്ട് ഉള്ള കളിയുടെ ക്ഷീണത്തിൽ മാളുട്ടി മായയുടെ കുടെ ഉറങ്ങി പോയി. മാളുട്ടിയെ കെട്ടിപിടിച്ചു മായയും ഉച്ച മയക്കത്തിലേക്ക് മറഞ്ഞിരുന്നു. ഏകദേശം മൂന്ന് മണിയോടെ ദേവ് പാടത്തെ പണിക്കാര്‍ വൈകീട്ടത്തെ ചായ കൊടുക്കാന്‍ പുറപ്പെട്ടു. അപ്പോഴാണ് ഹാളില്‍ ടിവി കണ്ടിരിക്കുന്ന അനഘയെ കാണുന്നത്. ദേവ് അവളോട് പോരുന്നോ എന്ന് ചോദിച്ചു. മറ്റു പണിയില്ലാതെ ബോറടിച്ചു നിന്നിരുന്ന അനഘയ്ക്ക് അതിനെ എതിര്‍ക്കാന്‍ തോന്നിയില്ല. അവള്‍ ഭദ്രമ്മയോട് കാര്യം പറഞ്ഞു ദേവിനൊപ്പം ഇറങ്ങി.

 

രണ്ടാളും മിണ്ടിയും പറഞ്ഞും പാടം ലക്ഷ്യമാക്കി നടന്നു. അപ്പോഴേക്കും വെയിലെല്ലാം പോയി ആകാശം കറുത്തു തുടങ്ങിയിരുന്നു. വേളി കഴിഞ്ഞ ശേഷം ആദ്യമായിട്ടായിരുന്നു അനഘ ദേവിനൊപ്പം ഇങ്ങനെ നാടു കാണാന്‍ പോകുന്നത്. പാടത്തെത്തിയപ്പോ ദേവ് പണിക്കാരെയെല്ലാം അനഘയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. പിന്നെ തങ്ങളുടെ സ്ഥലങ്ങളെല്ലാം അനഘയ്ക്ക് കാണിച്ചു കൊടുത്തു. നെല്‍വയലുകളായും വാഴതോട്ടങ്ങളായും തെങ്ങിന്‍തോപ്പുകളായും ആ പ്രദേശത്തെ പകുതിയിലേറെ സ്ഥലങ്ങള്‍ വൈദരത്ത് മനയുടെ അവകാശത്തിലായിരുന്നു. തമാശകള്‍ പറഞ്ഞും പണിക്കാരെ പരിചയപ്പെടുത്തിയും അവരോട് കുശലം പറഞ്ഞും നില്‍ക്കമ്പോളാണ് ആകാശത്ത് നിന്ന് നീർധാര ആരംഭിക്കുന്നത്.

 

പണിക്കാരെല്ലാം കൂടി അവര്‍ക്കായി നിര്‍മ്മിച്ച ഷെഡില്‍ കയറി നിന്നപ്പോ നില്‍ക്കാന്‍ സ്ഥലമില്ലെന്ന് മനസിലാക്കിയ ദേവും അനഘയും ഇല്ലത്തേക്ക് ഓടി. എന്നാല്‍ നിമിഷങ്ങള്‍ക്കകം അതൊരു തുള്ളിക്കൊരുകുടം പെമാരിയായി മാറുകയായിരുന്നു. ആ മഴയുടെ കുടെ ഇടിയും മിന്നലും കാറ്റും വന്നതോടെ രംഗം അശാന്തിപൂര്‍ണ്ണമായി. ഈ മഴയ്ക്ക് വൈദരത്തേക്ക് എത്തുമെന്ന് ഉറപ്പില്ലാത്തത് കൊണ്ട് അനഘയും ദേവും ഓടി കയറിയത് അവരുടെ പുതുതായി നിര്‍മ്മിച്ച കുളപ്പുരയിലായിരുന്നു. 

നാലു ഭാഗവും ഒന്നൊന്നര ആള്‍ പൊക്കത്തില്‍ കെട്ടിപ്പടുത്ത മതിലിനുള്ളിലായിരുന്നു ആ കുളം. കുളത്തില്‍ നല്ല തെളിനീര്…. കുളത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ ഒരുപാട്‌ കരിങ്കല്‍ കല്‍പ്പടവുകള്‍. താഴേയ്ക്കുള്ള ഒമ്പതോ പത്തോ കല്‍പ്പടവിന് മുകള്‍ വരെ കുളപ്പുരയുടെ മേൽക്കൂരയ്ക്ക് ചരിവുണ്ട്. എന്നാല്‍ അതിന്റെ താഴെയുള്ള രണ്ടോ മുന്നോ കല്‍പ്പടവ് വരെ കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയ്ക്ക് വെള്ളം കയറിയിരുന്നു. എന്നാലും ഇത്തരം അത്യാവശ്യ സമയങ്ങളില്‍ മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ആ കുളപ്പുരയുടെ മേൽക്കുര തന്നെ ധാരാളമായിരുന്നു.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.