? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

““അപ്പോ എന്നെ ഇഷ്ടമാണ്…. എന്നിട്ടാണോ എന്നെ വിട്ടുപോകാന്‍ നീ ചിന്തിച്ചത്….?”” അനഘ പറഞ്ഞു നിര്‍ത്തിയതും ദേവ് ചോദിച്ചു. അനഘ മറുപടിയൊന്നും പറയാതെ കുറച്ചു നേരം താഴെ നോക്കി നിന്നു.

 

““പറയടോ…. താന്‍ എന്തിനാ എല്ലാം മനസിലൊതുക്കി ഒഴിഞ്ഞു മാറുന്നത്…..”” ദേവ് അവളുടെ തൊളില്‍ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു. അനഘ തലപൊക്കി ദേവിനെ നോക്കി. അപ്പോഴേക്കും അവളുടെ കണ്ണുകളില്‍ ഒരു നീരരുവി രൂപപ്പെട്ടിരുന്നു.

 

““എനി….. എനിക്ക് ദേവേട്ടന്‍റെ അനുനെപോലെയാകാനൊന്നും പറ്റില്ല…. ചിലപ്പോള്‍ മാളുട്ടിയ്ക്ക് നല്ലൊരു അമ്മയാകാനും പറ്റില്ല…. പിന്നെ ഞാന്‍ എന്തിനാ….””. പറഞ്ഞു മുഴുവിപ്പിക്കനാകതെ അനഘ നിര്‍ത്തി.

 

““അതിന് ഞാനെപ്പോഴെങ്കിലും നിന്നോട് അനുവിനെപ്പോലെയാകാണമെന്ന് പറഞ്ഞിട്ടുണ്ടോ…..? നീ ചെയ്തതിന് എന്തിനെങ്കിലും എതിരു പറഞ്ഞിട്ടുണ്ടോ….?”” ദേവ് ചോദിച്ചു. അനഘ കുറച്ചാലോചിച്ച ശേഷം ഇല്ലയെന്നര്‍ത്ഥത്തില്‍ തലയാട്ടി.

 

““പിന്നെന്താ…. എനിക്ക് തന്നോട് ഒരു വിരോധവുമില്ലടോ…. പിന്നെ ഞാൻ ഇത്രയും നാള്‍ കാണിച്ച ഈ അകള്‍ച്ച, അത് തനിക്കുകുടെ വേണ്ടിയാണ്…. ഇങ്ങനെ എന്‍റെ മോളെ തന്‍റെ മുന്നില്‍ ഒരു ദിവസം കൊണ്ടു വന്നു നിര്‍ത്തേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അന്ന് എന്‍റെ എല്ലാം കഥയും താന്‍ അറിയുമ്പോ ഞാന്‍ ഇത്രയും നാള്‍ തന്നേ ചതിക്കുകയാണേന്ന് തനിക്ക് തോന്നാതിരിക്കാന്‍ വേണ്ടി മാത്രമാണ്…”” ദേവ് ഒന്നു നിര്‍ത്തി. അനഘ ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നുകൊണ്ടു എല്ലാം കേട്ടിരുന്നു. ഒന്നു ശ്വാസം വിട്ടു ദേവ് പിന്നെയും പറഞ്ഞു തുടങ്ങി.

 

““പക്ഷേ തനിക്ക് എന്നോട് സ്നേഹമുണ്ടെന്ന് അറിയാന്‍ തന്‍റെ കുട്ടുകാരി വേണ്ടി വന്നു. അതറിഞ്ഞത് മുതല്‍ ഞാന്‍ എത്ര സന്തോഷത്തിലാണേന്ന് അറിയുമോ തനിക്ക്…. എന്നാലും ഉള്ളിലെ സ്നേഹം മറച്ചുപിടിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിയല്ലേ….”” ദേവ് ചോദിച്ചു.

 

““അപ്പോ…. അപ്പോ അമ്മു….?”” അനഘ ദേവിന്‍റെ മുഖത്ത് നോക്കി ചോദിച്ചു.

 

““അതുശരി… ഇത്രനേരമായിട്ടും എന്‍റെ അമ്മു ആരാ എന്ന് തനിക്ക് മനസിലായില്ലേ…. എന്‍റെ മോളെ താനല്ലാതെ ആരാ എന്നെയും എന്റെ മോളെയും ഇത്രയധികം സ്നേഹിക്കുന്നേ…. എന്നോടൊപ്പം ഒളിച്ച് കളിക്കുമ്പോഴും എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അവളെ സ്നേഹിക്കുമ്പോള്‍ എനിക്ക്….”” ദേവ് എന്തോ പറയാന്‍ തുനിഞ്ഞതും അനഘ അവന്‍റെ വായ പൊത്തി.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.