? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

““ഡോ…. നമ്മളിങ്ങനെ ഒരു മാസം കഴിയുന്ന രാത്രി പെട്ടെന്ന് എല്ലാം ശരിയാവും എന്ന് പറഞ്ഞു നിന്നാല്‍ ഒരു മാസം അല്ല പത്ത് കൊല്ലം കഴിഞ്ഞാലും നമ്മുക്കിടയില്‍ ഒരു മാറ്റാവും വരാന്‍ പോകുന്നില്ല. താനിങ്ങനെ പേടിച്ചു നിന്നാല്‍ തന്‍റെ അടുത്ത് വരാന്‍ പോലും എനിക്ക് തോന്നുകയും ഇല്ല….”” ദേവ് പറഞ്ഞു തുടങ്ങി. അനഘയെല്ലാം കേട്ടുകൊണ്ട് നിന്നു.

 

““അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത്. നമ്മള്‍ പുതിയൊരു ജീവിതം തുടങ്ങുകയാണ്. അതില്‍ രണ്ടാള്‍ക്കും അവരുടെതായ ബുദ്ധിമുട്ടും കുഴപ്പങ്ങളുമുണ്ടാവും… അത് പരസ്പരം സംസാരിച്ചു പരിഹരിക്കാന്‍ നോക്കണം. ഇല്ലെങ്കില്‍ ഇതൊന്നുമാവാതെ ഇരിക്കുകയെ ഉള്ളു…””. ദേവ് പറഞ്ഞു നിര്‍ത്തി. അനഘ കുറച്ചു നേരം ദേവിനെ നോക്കി നിന്നതിന് ശേഷം തലയാട്ടി സമ്മതിച്ചു.

 

““താന്‍ കണ്ണെഴുതി കാണാന്‍ നല്ല ഭംഗിയാണ്…. പിന്നെ കാച്ചിയ എണ്ണ തേച്ച തന്‍റെ മുടിയും….”” ദേവ് അവളോടായി പറഞ്ഞു പുറത്തിറങ്ങി. അനഘയ്ക്ക് അവന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസിലാവാന്‍ കുറച്ചു സമയം എടുത്തെങ്കിലും അത് മനസിലായാപ്പോ അവളുടെ മുഖം സന്തോഷത്തോടെ വിടര്‍ന്നു. അവള്‍ തിരിഞ്ഞു നിന്ന് തന്‍റെ കണ്‍മഷി എടുത്ത് കണ്ണെഴുതി. പിന്നെ ഒരു ചിരിയോടെ താഴേയ്ക്ക് ഇറങ്ങി.

 

കണ്ണെഴുതി വരുന്ന അനഘയെ കണ്ടതും ദേവിനും സന്തോഷമായി. അപ്പോളെയ്ക്കും ഒരു ബൗളില്‍ സേമിയ പായസം കഴിക്കുന്ന തിരക്കിലായിരുന്നു മാളുട്ടി. വെള്ളപായസം കിട്ടിയ സന്തോഷം ആ മുഖത്ത് പ്രകടമായി കാണുന്നുണ്ട്. അന്നത്തെ ദിവസം മുഴുവന്‍ ഇടയ്ക്കിടെ ദേവിന്‍റെ നോട്ടം തന്നേ തേടി വരുന്നത് അനഘ അറിയുന്നുണ്ടായിരുന്നു. അതില്‍ അനഘയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സംതൃപ്തിയും വരുന്നുണ്ടായിരുന്നു. അന്ന് ഉച്ചയ്ക്ക് ഓണസദ്യയെല്ലാം കഴിഞ്ഞു അനഘ നന്ദുവിനെ വിളിച്ചു. ഇപ്പോ നടക്കുന്നതിന് എല്ലാം കാരണക്കാരി അവളാണ്. എല്ലാം അറിഞ്ഞിട്ട് ഒന്നു വിളിച്ചു പറഞ്ഞില്ലേ മോശമല്ലേ….

 

നന്ദുവിനോട് സംസാരിച്ചപ്പോഴാണ് അവര്‍ ആ റിസപ്ഷന്‍ ഹാളില്‍ വെച്ചു എന്‍റെ ഇഷ്ടത്തെ പറ്റിയും എന്‍റെ ചിന്തകളെ പറ്റിയും പറയുമ്പോള്‍ ദേവേട്ടന്‍റെ മുഖത്ത് വന്ന ഭാവങ്ങളും പറഞ്ഞു തന്നു. ആ പറച്ചിലില്‍ അവള്‍ക്ക് മനസിലായ കാര്യം അവള്‍ പറഞ്ഞപ്പോ അനഘയ്ക്ക് അവിടെ തന്നെ തുള്ളിചാടാന്‍ തോന്നി. പിന്നെ നന്ദുവിന് വല്ലതും നടന്നോ എന്നറിയാനായിരുന്നു തിടുക്കം. എല്ലാരും തന്‍റെ കെട്ടിയോനെ പോലെയല്ല എന്ന് ഒന്നുടെ അവളെ ഓര്‍മിച്ചപ്പോ അതോടെ തീര്‍ന്നു അതറിയാനുള്ള അവളുടെ ത്വര. ഓണവിശേഷങ്ങളും മറ്റു കുടുംബവിശേഷങ്ങളും പറഞ്ഞു കുറച്ചു നേരം കുടെ സംസാരം നീണ്ടു. പിന്നെ എല്ലാത്തിനും കുടെ ഒരു നന്ദിയും പറഞ്ഞു ഫോണ്‍കോള്‍ അവസാനിച്ചു.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.