? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

ഇതിനിടെ വിവാഹത്തിന്‍റെ കാര്യങ്ങളും നടന്നുപോകുന്നുണ്ടായിരുന്നു. കല്യാണ വസ്ത്രമെടുക്കാന്‍ രണ്ടുകുടുംബക്കാരും ഒരു ദിവസം ഒത്തുകുടിയിരുന്നു. അതല്ലാതെ രണ്ടുമൂന്ന് തവണ ദേവ് തനിച്ചു അനഘയുടെ ഇല്ലത്തേക്ക് പോയി. വിവാഹത്തിന്‍റെ കാര്യങ്ങള്‍ക്കായി ഓടി പായുന്നതില്‍ സുബ്രഹ്മണ്യന് ദേവിന്‍റെ വരവ് ഒരു ആശ്വാസമായിരുന്നു.

 

അനഘയും ദേവുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് അതിനിടയില്‍ മായ മനസിലാക്കിയിരുന്നു. അതിനായി രണ്ടുപേരുടെയും നോട്ടങ്ങളും സംസാരവും മാത്രം മതിയായിരുന്നു. പിന്നെ രണ്ടു മുന്ന് തവണയായി അനഘയെന്ന വിളിയില്‍ നിന്ന് മാറി അമ്മുവെന്ന വിളി കേട്ടതും അതിന് അനു പ്രതികരണം ചെയ്യുകയും ചെയ്തപ്പോ മായ ആ കാര്യം ഉറപ്പിച്ചു. എന്നാല്‍ മായ അത് മനസില്‍ സുക്ഷിക്കുക മാത്രമാണ് ചെയ്തത്. അവരോട് ചോദിക്കാനൊന്നും നിന്നില്ല. അവര്‍ സന്തോഷത്തോടെ ജീവിക്കുന്നത് മാത്രമായിരുന്നു മായയുടെ മനസില്‍.

 

വിവാഹത്തിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മൂന്ന് ദിവസമായി നല്ല മഴയായിരുന്നു കേരളത്തിലാകെ. തുലാവര്‍ഷത്തിനു പുറമെ അടുത്തിടെ ബംഗ്ലാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവുമാണ് കാരണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഈ കഴിഞ്ഞ മൂന്ന് ദിവസം മുഴുവന്‍ മഴ മാത്രമായിരുന്നു. നാട്ടിലെ പുഴയും തോടും പാടങ്ങളുമെല്ലാം വെള്ളം നിറഞ്ഞു. വൈദരത്ത് ഏറ്റവും സങ്കടം മാളുട്ടിയ്ക്കായിരുന്നു. മൂന്ന് ദിവസമായി അവള്‍ക്ക് പുന്തോട്ടത്തിലോ പറമ്പിലോ ഒന്നും പോകാന്‍ പറ്റിയിട്ടില്ല. മഴയും ഇടിയും കാറ്റും എല്ലാം കൊണ്ടും അവള്‍ വൈദരത്ത് തളയ്ക്കപ്പെട്ടു. മറ്റേത് ആഴ്ചയില്‍ ഒരിക്കല്‍ അവള്‍ അച്ഛന്‍റെ കുടെ കുളത്തിലേക്ക് കുളിയ്ക്കാന്‍ പോകുമായിരുന്നു. പെണ്ണ് ഇപ്പോ അത്യാവശ്യം നിന്തുമെന്നാണ് ദേവ് അറിയിച്ചത്. അതിനാല്‍ തന്നെ അച്ഛന്‍റെ കുടെ കുളത്തില്‍ നീന്തി കളിയ്ക്കാന്‍ പോകുന്നത് അവളുടെ ഹോബിയായിട്ടുണ്ട്. എന്നാല്‍ മഴ കാരണം ഈ ആഴ്ച കുളത്തിലേക്ക് പോകാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ആ സങ്കടവും അവള്‍ക്ക് ഈ ദിനങ്ങളില്‍ ഉണ്ടായിരുന്നു.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.