? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

““എന്താ….. എന്താണെങ്കിലും പെട്ടെന്ന് പറഞ്ഞാ നന്നായിരുന്നു.”” അനഘയ്ക്ക് ആ നില്‍പ്പില്‍ താല്‍പര്യമില്ലാത്ത പോലെ പറഞ്ഞു.

 

““അത്…. നമ്മള്‍…. പിരിയാന്‍ തിരുമാനിച്ചിരുന്നില്ലേ….”” ദേവ് ചോദിച്ചു. അത് കേട്ടപ്പോ അനഘയുടെ മുഖഭാവത്തിലേക്ക് അല്‍പം സങ്കടം വന്നു കയറി. അവള്‍ ദേവിന്‍റെ മുഖത്തേക്ക് നോക്കുന്നത് നിര്‍ത്തി. ശ്രദ്ധ മറ്റൊരിടത്തിലേക്ക് മാറ്റി. ശേഷം പറഞ്ഞു.

 

““ഉവ്വ്….. ദേവേട്ടന്‍ എന്താണെന്ന് വെച്ചാ തീരുമാനിച്ചൊളു…. എന്തായാലും എനിക്ക് സമ്മതമാ….”” അനഘ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു.

 

““ഹാ… ഞാനിങ്ങനെ ആലോചിക്കായിരുന്നു… മാളുട്ടി വളരുമ്പോ അവള്‍ക്ക് ഒരമ്മയുടെ ആവശ്യം വരില്ലേ…?”” ദേവ് പറഞ്ഞു തുടങ്ങി.

 

““അറിയില്ല…. ചിലപ്പോ വേണ്ടിവരും…..”” അനഘ വലിയ താല്‍പര്യമില്ലാത്ത രീതിയില്‍ മറുപടി പറഞ്ഞു.

 

““ഹാ… അപ്പോ താന്‍ പോയാല്‍ അപ്പോ അതിന് വേറെയാളെ നോക്കണ്ടേ….”” അനഘ പറഞ്ഞു നിര്‍ത്തിയതും ദേവ് പറഞ്ഞു. അതുകേട്ടതും അനഘ ദേവിനെ വല്ലാത്തൊരു നോട്ടം നോക്കി. അവള്‍ക്ക് സങ്കടവും ദേഷ്യവുമെല്ലാം കയറി വരുന്നുണ്ടായിരുന്നു. എന്നാലും എല്ലാം അടക്കിപിടിച്ചവള് ദേവിനെ നോക്കി നിന്നു. അവളുടെ ആ നോട്ടവും നില്‍പ്പും കണ്ടു ദേവിന് ചിരി വരുന്നുണ്ടായിരുന്നു. എന്നാലും അവളുടെ മുന്നില്‍ അത് വിദഗ്ദമായി അതു ഒളിപ്പിച്ചു.

 

““താന്‍ ഒന്നും പറഞ്ഞില്ല….”” അല്‍പം നേരം തുടര്‍ന്ന നിശബ്ദതയെ മാറ്റി കൊണ്ടു ദേവ് ചോദിച്ചു.

 

““ഞാ… ഞാനെന്തു പറയാനാണ്…. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തോളു….”” അനഘ തിരിഞ്ഞുനിന്നുകൊണ്ടു പറഞ്ഞു. നിറഞ്ഞു വരുന്ന കണ്ണുനീര്‍ ദേവ് കാണാതിരിക്കാനായിരുന്നു അവളത് ചെയ്തത്….

 

““അല്ലാ…. തന്‍റെ അഭിപ്രായം എന്താ….? അങ്ങിനെ ഞാന്‍ മറ്റൊരു വേളി കഴിച്ചാ മാളുട്ടിയെ ആ വരുന്നവള്‍ക്ക് ഇഷ്ടമാവുമോ….?”” ദേവ് ചോദിച്ചു.

 

““അതെങ്ങനെ എനിക്കറിയാനാ…. അവളോട് പോയി ചോദിച്ചു നോക്ക്….”” അനഘ അല്‍പം ദേഷ്യത്തോടെ പറഞ്ഞു.

 

““ഹാ… എന്നാല്‍ അങ്ങനെയൊരാളെ ഞാന്‍ കണ്ടെത്തി കഴിഞ്ഞു.”” ദേവ് പറഞ്ഞു. അനഘയ്ക്ക് കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. ആരാണ് അത് എന്ന സംശയം അവളില്‍ ജനിച്ചു. ദേവ് തുടര്‍ന്നു.

 

““എനിക്കറിയില്ലായിരുന്നു അവള്‍ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടേന്ന്…. അവളും പറഞ്ഞില്ല…. അവളുടെ കുട്ടുകാരിയാണ് അവളുടെ ഇഷ്ടത്തെ പറ്റി എന്നൊട് പറഞ്ഞത്. തനിക്കറിയാലോ അനു, അവള് എന്‍റെ മനസിലിങ്ങനെയുള്ളത് കൊണ്ട് ബാക്കിയൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല… ഇപ്പോ ആ കുട്ടുകാരി അങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാനും അവളെ സ്നേഹിക്കുന്നുണ്ടോ എന്ന്…””. ദേവ് മുഴുവനാക്കാതെ പറഞ്ഞു നിര്‍ത്തി.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.