? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

ദേവ് പറഞ്ഞു നിര്‍ത്തിയപ്പോഴും അനഘയുടെ മനസില്‍ ആരാണ് അവളെന്ന ചിന്തയായിരുന്നു. മനസില്‍ നാട്ടിലെ പല മുഖങ്ങളും കടന്നു വന്നു. ആരാവും എന്ന് ഉറപ്പിക്കാന്‍ വയ്യ…

 

““തനിക്കറിയോ ? എന്‍റെ അമ്മു, എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്….. എന്നെക്കാളെറെ അവള്‍ എന്‍റെ മകളെയും സ്നേഹിക്കുന്നുണ്ട്…. ഇതൊക്കെ മതിയെനിക്ക്…. എനിക്ക് വേണം അവളെ….”” ദേവ് അനഘ മിണ്ടാതെ നില്‍ക്കുന്നത് കണ്ടപ്പോ പറഞ്ഞു.

 

അമ്മുവോ…. എതു അമ്മു…. തനിത്രയും നാള്‍ അങ്ങനെയൊരു സാധനത്തെ കണ്ടിട്ടില്ലല്ലോ…. അനഘയുടെ മനസില്‍ ചിന്തകളുയര്‍ന്നു. പക്ഷേ അതിനെക്കാള്‍ ദേവേട്ടന്‍റെ വാക്കുകളില്‍ ആ ഒരാളോടുള്ള സ്നേഹം കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ദേവില്‍ നിന്ന് മുഖം മറച്ചതുകൊണ്ട് അവനത് കാണുന്നില്ല എന്ന ആശ്വാസത്തിലായിരുന്നു അനഘ.

 

““തനിക്കറിയണ്ടേ ആ അമ്മുവാരായെന്ന്….?”” ചിന്തിച്ചിരുന്ന അനഘയുടെ ഇടത് തോളില്‍ കൈയിട്ട് വലത് വശത്തിലുടെ അവളുടെ അടുത്തേക്ക് നിന്നു ദേവ് ചോദിച്ചു. അനഘ ഞെട്ടിതരിച്ചു തന്‍റെ ഇടത്തെ തോളിലെ കൈയിലേക്ക് നോക്കി. പിന്നെ അതേ വേഗത്തില്‍ വലതുവശത്ത് വന്ന ദേവിന് മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി. ദേവിന്‍റെ ചിരിയോടെയുള്ള നോട്ടം കണ്ടപ്പോ അവള്‍ക്ക് വിട്ടുമാറാന്‍ തോന്നിയില്ല. അവള്‍ തല കുനിച്ച് നിന്നു.

 

““തനിക്ക് എന്നോട് ദേഷ്യമാണോ….?”” ദേവ് ചോദിച്ചു. അതിന് അനഘ മറുപടിയൊന്നും പറഞ്ഞില്ല.

 

““എന്നെ ഇഷ്ടമാണോ….?”” ദേവ് അടുത്ത ചോദ്യം ചോദിച്ചു. അനഘ അതിനും മൗനം പാലിച്ചു. തല അപ്പോഴും കുനിഞ്ഞു തന്നെ നിന്നു.

 

““എന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ കുറച്ചു മുമ്പ് ഞാന്‍ വേറെ കല്യാണം കഴിക്കുകയാണെന്ന് പറഞ്ഞപ്പോ തന്‍റെ കണ്ണു നിറഞ്ഞത്….”” ദേവ് വീണ്ടും ചോദിച്ചു. അതോടെ ചുറ്റും ചിതറിയൊടിയിരുന്ന അനഘയുടെ നോട്ടം വീണ്ടും ദേവിലേക്കെത്തി.

 

““അത്…. അത്…. കണ്ണില്‍ പൊടി പോയതാണ്…..”” അനഘ പറഞ്ഞൊപ്പിച്ചു.

 

““രണ്ടു കണ്ണിലും ഓരേ സമയം പൊടി പോയോ….. അല്ല…. അതിന് കണ്ണില്‍ പോകാന്‍ മാത്രം ഇവിടെ പൊടിയൊന്നുമില്ലല്ലോ….”” ദേവ് അനഘയെ കളിയാക്കുന്ന രീതിയില്‍ ചോദിച്ചു.

 

““അതേ…. ഞാന്‍ കരഞ്ഞു…. എന്‍റെ മനസിന് വേദന തോന്നി. ഞാന്‍ കരഞ്ഞു. അതിനിപ്പോ എന്താ…. ഞാനും ഒരു മനുഷ്യനാണ്… എനിക്കും പലതും പ്രിയപ്പെട്ടതാണ്. അതിനെ കിട്ടില്ലെന്ന് അറിയുമ്പോ ചിലപ്പോ കരഞ്ഞു എന്നോക്കെ വരും…. ഞാന്‍ കരഞ്ഞാലും ഇല്ലെങ്കിലും ദേവേട്ടനെന്താ….?”” അത്രയും നേരം പിടിച്ചുവെച്ച അവളുടെ ദേഷ്യവും സങ്കടവുമെല്ലാം ഒരുനിമിഷം കൊണ്ട് ദേവിന് നേരെ കുതിച്ചുചാടി. ദേവ് അതെല്ലാം ഒരു ചിരിയോടെ കേട്ടുനിന്നു.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.