? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

““എന്നാലും ദേവേട്ടന്‍ വരുമ്പോ എല്ലാം എനിക്ക് ദേവേട്ടനെ കെട്ടിപിടിക്കണമെന്നുണ്ട്. പക്ഷേ എന്നെകൊണ്ട് കഴിയുന്നില്ല…. ദേവേട്ടന് അതില്‍ എന്നോട് ദേഷ്യമില്ലേ…. ഞാനിങ്ങനെ…..”” അനഘ പറഞ്ഞു തുടങ്ങി,

 

““ആരു പറഞ്ഞു എനിക്കെന്‍റെ അമ്മുനോട് ദേഷ്യമുണ്ടെന്ന്….. അമ്മുന് ഇഷ്ടമില്ലാതെ അമ്മുനെ എനിക്ക് സ്വന്തമാക്കണ്ട…. മനസ് കൊണ്ടും ശരീരം കൊണ്ടും എന്‍റെയാണെന്ന് എന്‍റെ അമ്മു പറയാതെ പറയുന്ന അന്നെ ഞാന്‍ അമ്മുനെ സ്വന്തമാക്കു…. അതിന് എത്ര നാള്‍ വേണേലും ഞാന്‍ കാത്തിരിക്കും….”” ദേവ് പറഞ്ഞു. ആ വാക്കുകള്‍ അനഘയ്ക്ക് ആശ്വാസത്തേക്കാള്‍ അഭിമാനമായിരുന്നു തോന്നിയത്. തന്‍റെ ഇഷ്ടത്തിനു ദേവേട്ടന്‍ കൊടുക്കുന്ന പ്രധാന്യമായിരുന്നു അവളെ അതിലേക്ക് നയിച്ചത്….

 

രണ്ടു ദിവസത്തിനുള്ളില്‍ എക്സാം റിസള്‍ട്ട് വന്നു. അനഘയ്ക്ക് സെലക്ഷന്‍ കിട്ടിയിരുന്നു. അതറിഞ്ഞപ്പോ സന്തോഷിക്കണ്ട സമയത്തും അനഘയുടെ മുഖം ദുഃഖത്തിലേക്കാണ് നയിച്ചത്. എല്ലാ പ്രശ്നങ്ങള്‍ക്കും ശേഷം താനും ദേവും ഒന്ന് സന്തോഷിച്ചു തുടങ്ങിയെ ഉണ്ടായിരുന്നുള്ളു. പരിപൂര്‍ണ്ണമായി ഒരു ഭാര്യയാവാന്‍ തനിക്കായിട്ടില്ല. എല്ലാം ഒരു വിങ്ങല്‍ പോലെ അവളില്‍ വന്നു നിന്നു. എന്നാല്‍ എക്സാം പാസായ കാര്യം വൈദരത്തും നെല്ലിയത്ത് മനയിലും സന്തോഷം നല്‍ക്കുന്ന വാര്‍ത്തയായിരുന്നു. അവരെല്ലാം അത് കാര്യമായി ആഘോഷിക്കുകയും ചെയ്തു.

 

ദിനങ്ങള്‍ കഴിയും തോറും ആഘോഷവും ആശങ്കയും അനഘയുടെ മനസില്‍ കൂടി കൊണ്ടിരുന്നു. മനസിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ എല്ലാ അര്‍ത്ഥത്തിലും ദേവേട്ടന്‍റെയാവാന്‍ തുടിക്കുന്നത് അനഘയറിയുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോ അങ്ങനെയൊന്നും ദേവേട്ടന്‍  കുരുത്തക്കേട് കാണിക്കാൻ വരാതെയായിരുന്നു. അനഘ അങ്ങനെയൊരു നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു.

 

അതിനിടയില്‍ മറ്റൊരു സന്തോഷ വാര്‍ത്ത അവരെ തേടി വന്നു മൈസൂര് നിന്നു. മാലു ഒരാണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയിരിക്കുന്നു. ആകെ തിരക്കില്‍ ആയിരുന്നതിനാല്‍ ദേവ് മാത്രമേ അങ്ങോട്ട് പോയുള്ളു. ഒന്ന് പോയി  അവരെയെല്ലാം കണ്ടു തിരിച്ചുപോന്നു. അതിനാല്‍ തന്നെ അമ്മുനെയോ മാളുട്ടിയെയോന്നും കൊണ്ടു പോകാന്‍ നിന്നില്ല.

 

അങ്ങനെ അത്തുവിന്റെ വിവാഹദിനം അടുത്തു വന്നുകൊണ്ടിരുന്നു. വിവാഹവും വിരുന്നും കഴിഞ്ഞ രണ്ടുദിവസം കൊണ്ട് ഹൈദരബാദില്‍ പോണം. അവിടെ നിന്ന് അഡ്മിഷന്‍റെ കാര്യം ചോദിച്ചു കോള്‍ വന്നിരുന്നു. വരുമെന്ന് പറഞ്ഞത് കൊണ്ടും ഇത്രയും ദൂരമുള്ളതുകൊണ്ടും അവസാന ദിവസം വന്ന് അഡ്മിഷന്‍ എടുക്കാമെന്ന് തിരുമാനത്തിലെത്തിയിരുന്നു. ആ ദിവസത്തിന് ശേഷം രണ്ടുദിവസം കുടെ കഴിഞ്ഞാല്‍ ക്ലാസ് തുടങ്ങും. അപ്പോ പിന്നെ അഡ്മിഷന്‍ എടുക്കാന്‍ പോയാല്‍ പിന്നെ ക്ലാസിന് മുമ്പ് നാട്ടിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.