? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

““കണ്ണ് വെയ്ക്കല്ലേ ദേവേട്ടാ…. നമ്മുടെ മോളല്ലേ….”” അനഘ ദേവിന്‍റെ കണ്ണിലേക്ക് നോക്കി പറഞ്ഞു. ദേവും അവളുടെ കണ്ണിലേക്ക് നോക്കി നിന്നു. അവന്‍റെ നോട്ടം തന്നെ കീഴ്പെടുത്തുന്നു എന്നറിഞ്ഞപ്പോഴാണ് അവള്‍ക്ക് സ്വന്തം പ്രവൃത്തിയുടെ കാര്യം മനസിലായത്. അവള്‍ പതിയെ ദേവിന്‍റെ വായയുടെ മുകളിലുള്ള കൈ പിന്‍വലിച്ചു. അവന്‍റെ നോട്ടം താങ്ങാനാവാതെ അവളുടെ തല കുനിഞ്ഞു.

 

““ഒരു കാര്യം ചോദിച്ചോട്ടെ….?”” അല്‍പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അനഘ ചോദിച്ചു.

 

““മ്…. എന്താ….?””

 

““അത്…. മാളുട്ടിയ്ക്ക് വേണ്ടിയാണോ എന്നോട് പോകണ്ട എന്ന പറഞ്ഞത്….?””

 

““അല്ല…. എനിക്ക് വേണ്ടി….. നമ്മുക്ക് വേണ്ടി….”” ഇത്രയും പറഞ്ഞു ദേവ് അനഘയെ ഇടുപ്പിലുടെ കൈയിട്ട് തന്‍റെ അടുത്തേക്ക് വലിച്ചു…. അപ്രതീക്ഷിതമായി നടന്ന ആ ചലനത്തില്‍ അനഘ ദേവിന്‍റെ നെഞ്ചിലേക്ക് വന്നു ചേര്‍ന്നു. അനഘയുടെ അരഞ്ഞാണം ആ പ്രവൃത്തിയില്‍ ഒന്ന് കിലുങ്ങി. ഒരു നിമിഷം അനഘ അനങ്ങാതെ അവിടെ നിന്നു. പിന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്ന അവള്‍ ദേവിന്‍റെ നെഞ്ചില്‍ പിടിച്ചുന്തി നേരെ നിന്നു. പിന്നെ കണ്ണുമിഴിച്ചു ദേവിനെ നോക്കി. ആ സമയം ദേവിന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അനഘയുടെ മുഖം അറിയാതെ താഴ്ന്നു. ദേവ് വീണ്ടും കൈവരിയിലേക്ക് രണ്ടുകൈയും വെച്ച് സിറ്റിയിലേക്ക് നോക്കി.

 

““എന്നാലും താന്‍ ഇത്രയ്ക്ക് പാവാമായിരുന്നോ…. താന്‍ ഇങ്ങനെ ചെറിയ കാര്യത്തിനൊക്കെ കരയുമെന്ന് എനിക്ക് അറിയില്ലായിരുന്നു….”” ദേവ് അനഘയുടെ കണ്ണുകളിലേക്ക് നോക്കി കുറച്ചു മുന്‍പത്തെ അവളുടെ അവസ്ഥയെ പറ്റി ചോദിച്ചു.

 

““എനിക്ക് തന്നെ എന്‍റെ ഇപ്പോഴത്തെ മനസികവസ്ഥ മനസിലാവാറില്ല…. കരയരുതെന്ന് മനസ് പറയും എന്നാല്‍ അറിയാതെ ചിലത് കേള്‍ക്കുമ്പോഴോ അറിയുമ്പോഴോ കരച്ചില്‍ വരും…. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത പോലെ…..””

 

““അതു സ്നേഹം കാരണമാണോ…?”” ദേവ് അനഘയോട് ചോദിച്ചു….

 

““അറിയില്ല…. ചിലപ്പോള്‍ ആയിരിക്കും…..””

 

““എനിക്ക് തന്നോട് ഒരു കാര്യം കുടെ പറയാനുണ്ട്….”” ദേവ് എന്തോ ചിന്തിച്ച ശേഷം പറഞ്ഞു. അനഘ എന്താ എന്ന ഭാവത്തില്‍ ദേവിനെ നോക്കി.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.