? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

എപ്പോഴാ രണ്ടാളും പോയി കിടന്നത് എന്നും രണ്ടാള്‍ക്കും വ്യക്തതയില്ല. എന്തായാലും അര്‍ദ്ധരാത്രി കഴിഞ്ഞു പുലര്‍ച്ചയാവാറായിരുന്നു. കയറി ചെന്നപ്പോ കണ്ട കാഴ്ച മാളുട്ടി ഒരു വശത്തേക്ക് നിങ്ങി കിടന്നിട്ടുണ്ട്. ഇനി അവിടെ ആ തലയണയ്ക്കുള്ള സ്ഥാനം മാത്രമേ ഉള്ളു. ഉറക്കത്തിന്‍റെ പ്രാന്ത് കയറിയിരുന്ന അനഘ വെറേയൊന്നും ചിന്തിക്കാതെ മാളുട്ടിയ്ക്ക് ഇപ്പുറത്ത് കയറി കിടന്നു. പിന്നെ മാളുട്ടിടെ കെട്ടിപിടിച്ചു കിടന്നു. അതറിഞ്ഞിട്ടും പ്രതികരിക്കാതെ ദേവും അനഘയ്ക്ക് അപ്പുറത്തായി കിടന്നു. ഉറക്കം രണ്ടാളെയും പെട്ടെന്ന് കീഴടക്കിയിരുന്നു.

 

രാവിലെ എണിക്കാന്‍ ദേവും അനഘയും പതിവിലും നന്നായി വൈകിയിരുന്നു. അതിനാല്‍ ആദ്യം എഴുന്നേറ്റത് മാളുട്ടിയാണ്. അവള്‍ കണ്ണ് തിരുമ്മി നോക്കുമ്പോ കാണുന്ന കാഴ്ച പരസ്പരം കെട്ടിപിടിച്ചു കിടക്കുന്ന അച്ഛനെയും അമ്മയേയുമായി. എന്തോ മാളുട്ടിയ്ക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല. ചെറിയൊരു അസൂയ അവളില്‍ കയറി കൂടി. അവള്‍ എഴുന്നേറ്റ് അച്ഛന്‍റെയും അമ്മയുടെയും ഇടയിലേക്ക് നിരങ്ങി കയറി. താഴെ നിന്ന് കയറി വരുന്ന ഒരു ബലമാണ് അനഘയെയും ദേവിനെയും ഉണര്‍ത്തുന്നത്. ഒരേ സമയം രണ്ടാളുടെയും കണ്ണുകള്‍ പരസ്പരം കോര്‍ത്തു. ഒരു പുഞ്ചിരിയോടെ ദേവ് അനഘയെ നോക്കി. അറിയാതെ ആ പുഞ്ചിരി അനഘയിലേക്കും പടര്‍ന്നു. അനഘയുടെ മനസില്‍ കഴിഞ്ഞ രാത്രിയിലെ സംസാരങ്ങളെല്ലാം കടന്നു വന്നു. ഒരുപാട് നാള്‍ കാത്തിരുന്ന കാര്യം നടന്ന ഒരു പ്രതീതി ഉണ്ടായിരുന്നു അവള്‍ക്ക്… എങ്കിലും എങ്ങനെയൊക്കെ പറഞ്ഞിട്ടും പഠിക്കാന്‍ പോകുന്നത് ഒഴുവാക്കുന്നതില്‍ നിന്ന് ദേവേട്ടന്‍ പിന്നോട്ട് മാറിയില്ല. അതോടെ സന്തോഷനിമിഷത്തില്‍ തല്ലു വേണ്ട എന്ന് വെച്ച് അനഘ സംസാരം മറ്റു കാര്യങ്ങളിലേക്ക് കൊണ്ടു പോയി.

 

അപ്പോഴേക്കും രണ്ടാളുടെയും ശ്രദ്ധ തങ്ങളുടെ ഇടയിലേക്ക് ബുദ്ധിമുട്ടി കയറി വരുന്ന മാളുട്ടിയിലേക്ക് പോയി. അനഘ കുറച്ചു പിറകിലേക്ക് നിങ്ങി കിടന്നു മാളുട്ടിയ്ക്ക് പെട്ടെന്ന് പോരാനുള്ള അവസരം ഒരുക്കി. അതോടെ മാളുട്ടി സുഖമായി അവര്‍ക്കിടയില്‍ കയറി പറ്റി. ദേവും അനഘയും ഒരേ സമയം മാളുട്ടിയെ കെട്ടിപിടിച്ചു. അതോടെ മാളുട്ടി രണ്ടാളുടെയും കൈയില്‍ പിടിച്ചു കിടന്നു.

 

അല്‍പം കഴിഞ്ഞപ്പോ കിടത്തം മതിയാക്കി ദേവ് ബെഡില്‍ നിന്ന് എഴുന്നേറ്റു. അപ്പോള്‍ മാളുട്ടിയും അനഘയും സംശയത്തോടെ ദേവിനെ നോക്കി.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.