? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

““ഞാനൊരിക്കലും ഒരു നല്ല ഭര്‍ത്താവായിരുന്നില്ല…. ഇനി പെട്ടെന്ന് ആവാന്‍ കഴിയുമോ എന്നും എനിക്ക് ഉറപ്പുമില്ല. അതിനാല്‍ താന്‍ അതെല്ലാം സഹിക്കുക തന്നെ വേണം…. അനു ഇപ്പോഴും എന്‍റെ മനസില്‍ എവിടെയോ ഉണ്ട്…. തനിക്ക് അതു സഹിക്കാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല. അതിനായി താനൊരിക്കലും അനുവിനെപോലെയാവാന്‍ നോക്കുകയൊന്നും വേണ്ട. താന്‍ താനായി ഇരുന്ന മതി… അതാ എനിക്കിഷ്ടം…. 

 

എനിക്ക് എന്‍റെ അമ്മുവിനെയും എന്‍റെ അമ്മുവിന് എന്നെയും മനസിലാക്കാന്‍ നമ്മുക്ക് രണ്ടാള്‍ക്കും കുറച്ചു സമയം വേണം… അതുകൊണ്ടു കുറച്ചു കാലം കുടെ നമ്മുക്ക് ഇങ്ങനെ  കാത്തിരിക്കാം…. അതിന് താനും സമ്മതിക്കണം….”” ദേവ് അനഘയുടെ വലതു കൈ പിടിച്ചു കൊണ്ടു പറഞ്ഞു. അതിന് സമ്മതമെന്ന പോലെ അനഘ തന്‍റെ മറ്റെ കൈയും ദേവിന്‍റെ കൈയ്ക്ക് മേലെ വെച്ചു ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ ഉണ്ടായിരുന്നു അവളുടെ മറുപടിയെല്ലാം….

 

““ഇപ്പോ പറഞ്ഞതെല്ലാം നാട്ടില്‍ വെച്ചു പറഞ്ഞൂടായിരുന്നോ…?”” അനഘ ചോദിച്ചു.

 

““അങ്ങിനെ പറഞ്ഞാല്‍ താന്‍ ഇത്ര നന്നായി എക്സാം എഴുതുമായിരുന്നോ….?”” ദേവ് ചോദിച്ചു.

 

““അപ്പോ ഞാന്‍ ഇനി പഠിക്കാന്‍ പോണോ..?”” അനഘ ചോദിച്ചു.

 

““പിന്നെ…. തന്‍റെ ആഗ്രഹങ്ങള്‍ക്കൊന്നും ഞാനും മാളുട്ടീം ഒരിക്കലും എതിര് നില്‍ക്കില്ല…”” ദേവ് പറഞ്ഞു.

 

““മാളുട്ടീയെ എന്ത് പറഞ്ഞാ സമ്മതിപ്പിച്ചത്…..?”” അനഘ ചോദിച്ചു.

 

““അത്…. അത് അറിയണോ….?”” ദേവ് ചോദിച്ചു.

 

““ഒളിച്ചു വെയ്ക്കാന്‍ മാത്രം എന്തോ ഉണ്ടല്ലോ….!!!””

 

““അത്…. അത് പിന്നെ…. അമ്മ പോയി പഠിപ്പ് കഴിഞ്ഞ് വന്നാല്‍ അവളുടെ കുടെ കളിക്കാന്‍  അവൾക്ക് ഒരു കുഞ്ഞാവയെ തരാമെന്ന് പറഞ്ഞു.””

 

““ങേ…. !!! എന്തുറപ്പിലാ അങ്ങനെയൊക്കെ പറഞ്ഞേ….?””

 

““ആ….”” ദേവ് കൈമലര്‍ത്തി കാണിച്ചു. അനഘ അത് കണ്ട് ചിരിച്ചു.

 

അന്നത്തെ രാത്രി ആ ബാല്‍ക്കണിയില്‍ വെച്ചു എത്രനേരം അവരങ്ങനെ സംസാരിച്ചു നിന്നു എന്ന് അവര്‍ക്ക് പോലും അറിയുമായിരുന്നില്ല. മണിക്കുര്‍ സൂചി അതിനിടയില്‍ പല വട്ടം ക്ലോക്കില്‍ കിടന്നു കറങ്ങി. സംസാരിക്കാന്‍ അവര്‍ക്കിടയില്‍ കുറെയുണ്ടായിരുന്നു. സംസാരിക്കാന്‍ ബാക്കി വെച്ചതും…

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.