? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

““എക്സാം എങ്ങനെയുണ്ടായിരുന്നു അനുവേ….?”” മായ അനഘയോട് ചോദിച്ചു.

 

““നന്നായിരുന്നു മായേട്ത്ത്യേ….”” അനഘ ചിരിയോടെ മറുപടി നല്‍കി.

 

““അതിന്‍റെ സന്തോഷം മുഖത്ത് കാണുന്നുണ്ട്…. ഇവ്ട്ന്ന് പോയ ആളല്ലലോ തിരിച്ചു വരുന്നേ….”” മായ അനഘയുടെ മുഖത്തെ തെളിച്ചം കണ്ട് പറഞ്ഞു. അതുകേട്ട് ദേവും അനഘയും ഒന്ന് പരസ്പരം നോക്കി. പയ്യെ അതൊരു പുഞ്ചിരിയിലേക്ക് വഴിമാറി.

 

““മായമ്മേ…. പായസം….”” മായയുടെ കൈയിലിരുന്ന മാളുട്ടി വിളിച്ചു പറഞ്ഞു.

 

““തരാം പെണ്ണെ…. അതൊന്ന് ചൂടാറികൊട്ടെ…. ഇങ്ങനെയൊരു പായസകൊതിച്ചി….”” മായ മാളുട്ടിയോട് പറഞ്ഞു തിരികെ നടന്നു. പിറകെ സന്തോഷത്തോടെ അനഘയും ദേവും. രണ്ടാളും തങ്ങളുടെ റൂമിലേക്ക് നടന്നു.

 

റൂമിലെത്തിയ അനഘയ്ക്ക് വല്ലാത്തൊരു വിമ്മിഷ്ടമായിരുന്നു. മുഖംമുടികള്‍ അഴിഞ്ഞതിന് ശേഷം ദേവിന്‍റെ ഓരോ നോട്ടവും തന്നെ കീഴ്പെടുത്തുന്നത് പോലെ അവള്‍ക്ക് തോന്നി. ബാത്ത്റൂമില്‍ കയറിയ അനഘ യാത്ര മൂലം ക്ഷീണിതമായ മുഖവുമെല്ലാം കഴുകി ഒന്നുടെ റെഡിയായി. തിരിച്ചു പുറത്തിറങ്ങുമ്പോള്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രികരിച്ചു ദേവ് ബെഡില്‍ ഇരിക്കുന്നുണ്ടായിരുന്നു. ദേവിനോട് സംസാരിക്കാന്‍ എന്തോ നാണമോ ചമ്മലോ ഉള്ളത് കൊണ്ട് അങ്ങോട്ട് ഒന്നും മിണ്ടാന്‍ പോയില്ല. അവള്‍ കണ്ണാടിയ്ക്ക് മുന്നില്‍ പോയി ഒന്ന് ചെറുതായി മുഖത്തിന്‍റെ ഭംഗി കുട്ടാന്‍ നിന്നു.

 

ഒന്ന് ഒരുങ്ങിയ ശേഷം കണ്ണാടിയിലുടെ ബെഡിലേക്ക് നോക്കിയപ്പോ അവിടെം ശൂന്യമായിരുന്നു. ആള് പോയിട്ടുണ്ടാവും എന്ന് വെച്ചു ഒന്ന് തിരിഞ്ഞതും അപ്രതീക്ഷതമായി തൊട്ട് മുന്നില്‍ ദേവ് നില്‍ക്കുന്നു. ഒരു നിമിഷം കൊണ്ട് ഞെട്ടിയതും രണ്ടടി പിറകോട്ട് വെയ്ക്കാന്‍ തുനിഞ്ഞു. എന്നാല്‍ ഒരടി പിന്നിലേക്ക് വെച്ചപ്പോഴേക്കും ദേവ് അവളുടെ അരയിലുടെ കൈയിട്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു. ദേവിന്‍റെ അരയിലുടെയുള്ള പിടുത്തം അനഘയില്‍ ഒരു തരിപ്പ് ഉളവാക്കി. അവള്‍ ദേവിന്‍റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.

 

““ങേ…. എന്തേ…. പേടിച്ചു പോയോ….?”” അനഘയുടെ പരുങ്ങല്‍ കണ്ട് ദേവ് ചോദിച്ചു. അനഘ മറുപടി പറയാതെ തല കുനിച്ചു.

 

““നീയെന്തിനാ എന്നെ പേടിക്കുന്നത് അമ്മു….?”” ദേവ് ചോദിച്ചു. അവന്‍റെ അമ്മു എന്ന വിളി അനഘയില്‍ സന്തോഷം ഉളവാക്കി. അവള്‍ മുഖം വീണ്ടും ദേവിന് നേരെ ഉയര്‍ത്തി.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.