അഗ്നി [മാലാഖയുടെ കാമുകൻ] 2206

കൂട്ടുകാരെ/ കൂട്ടുകാരികളെ… കുറച്ചു വലിയ കഥ ആണ്. നന്ദിത എന്ന വായനക്കാരി അവരുടെ സഹോദരന് ഉണ്ടായ അനുഭവങ്ങൾ ഒരു കഥ ആക്കി എഴുതാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എഴുതിയതാണ്. തീം മാത്രമേ റിയൽ ലൈഫ് ഉള്ളു.. നന്ദിതക്ക് സ്നേഹം അറിയിച്ചു കൊണ്ട്..

ഒരു പനിനീർ പൂവ്

Oru Panineer Poovu | Author : Malakhayude Kaaukan 

“നീ.. നീ എന്നോട് പകരം വീട്ടാൻ എന്റെ പെങ്ങളുടെ ജീവിതം വച്ച് കളിക്കുകയാണോ?”

അവൾ വിറച്ചു കൊണ്ട് കൈവിരൽ ചൂണ്ടി എന്നോട് ദേഷ്യത്തിൽ ചീറിയപ്പോൾ ഞാൻ ചിരിച്ചു…

“കൊല്ലും ഞാൻ… എന്റെ പെങ്ങൾ ആണ് എനിക്ക് എല്ലാം… കൊല്ലും.. ഞാൻ… കൊല്ലും…”

അവൾ വീണ്ടും ചീറി എന്നോട്… പ്രാന്ത് പിടിച്ചത് പോലെ…

“നീ പോടീ പുല്ലേ….”

അതും പറഞ്ഞു ഞാൻ ഇറങ്ങി പുറത്തു നിർത്തിയിട്ടിരുന്ന ചുവന്ന കളർ ഹോണ്ടസിറ്റിയിൽ കയറി..

അപ്പോഴേക്കും ഗേറ്റ് കടന്നു ഒരു റെനോ ഡസ്റ്റർ വന്നപ്പോൾ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി..

ആദ്യം ഇറങ്ങിയത് അറുപതോളം വയസുള്ള ഒരാൾ ആണ്..

“ആഹാ മോൻ എന്താ കയറാതിരുന്നേ? “

അതും ചോദിച്ചു അയാൾ വന്നു എന്നെ കെട്ടിപിടിച്ചു.

“അച്ഛാ ഞാൻ അല്പം തിരക്ക്…..”

“എന്ത് തിരക്ക് മോനെ.. ഇവിടെ വന്നിട്ട് അങ്ങനെ പോകാൻ….”

അൻപതോളം വയസുള്ള ഉള്ള അയാളുടെ ഭാര്യാ കൂടി അടുത്തേക്ക് വന്നു..

“ശരി.. അവൾ എവിടെ? “

“അവൾ ചേച്ചിയുടെ വീട്ടിൽ നിന്നു.. ഇപ്പൊ വരും.. മോൻ കയറി ഇരിക്ക്…”

അമ്മ പറഞ്ഞപ്പോൾ ഞാൻ ഷൂ ഊരി അകത്തു കയറി ഇരുന്നു.. അവൾ എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി നിൽക്കുന്നുണ്ട്..

“മോളെ ചായ ഇട്ടെ…..”

അച്ഛൻ അവളോട് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി അകത്തേക്ക് പോയി..

“അവളെ കാര്യം ആക്കണ്ട മോനെ.. ഒരു കഥയില്ലാത്ത പെണ്ണ് ആണ്…”

അമ്മ അതും പറഞ്ഞു അകത്തേക്ക് പോയപ്പോൾ ഞാൻ ചിരിച്ചു…

അച്ഛനോട് വിശേഷം പറഞ്ഞപ്പോഴേക്കും അവൾ ചായ കൊണ്ടുവന്നു.. ഒപ്പം അച്ചപ്പവും.. എനിക്ക് അതൊത്തിരി ഇഷ്ട്ടം ആണ്.. എന്നാൽ കഴിക്കാൻ ഒരു മടി.. ഇവൾ ഇതിൽ വിഷം കലർത്തിയിട്ടുണ്ടാകുമോ?

അവൾ എന്നെ ഒന്ന് നോക്കി എന്തോ ആലോചിച്ചു നിന്നു..

ഈ വീട്ടിൽ നിന്നും ചായ കുടിച്ചത് ഒരു ആഴ്ച മുൻപാണ്.. ഞാൻ അതൊന്നു ആലോചിച്ചു..

****

155 Comments

  1. Dear MK

    ഒരിക്കൽ വായിച്ചതാണ് . വീണ്ടും വായിച്ചു എത്ര വായിച്ചാലും മതിയാവില്ല . ഏനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥ കൂടിയാണ് ഇത് . Thanks bro ഇതു പോലുള്ള മനസ്സിൽ തട്ടുന്ന കഥകൾ ഞങ്ങൾക്ക് സമ്മാനിക്കുന്നതിന് .???

    1. വിച്ചു… ഒത്തിരി സന്തോഷം ഉണ്ട്.. ?
      സ്നേഹം മതി.. എന്ന് സ്നേഹത്തോടെ ❤️❤️

  2. Mk yude kadhakalkkellaam oru soul und

    Pinne oru rasakaramaaya kaaryam enthennaal Nayikamaarkkellaam odukkathey nithambam aanu

    Maamanodonnum thonnalleee?

    1. അസ്‌കർ… ഒരു പെണ്ണിന്റെ നിതംബം കണ്ടാൽ അറിയാം അവൾ എത്രത്തോളം ആരോഗ്യവതി ആണെന്ന്. ആരോഗ്യവതി ആണെങ്കിൽ ജീവിതത്തിൽ വളരെ നന്നായി അച്ചടക്കം പാലിക്കുന്നവളും, സ്വന്തം ശരീരത്തെ സ്നേഹിക്കുന്നവളും ആയിരിക്കും..
      ❤️

  3. പ്രണയവും വിരഹവും ഒരുപോലെ വരച്ചുകാട്ടിയ രചന… അഗ്നി ഉള്ളിലൊരു നോവ് സമാനിച്ചു… ഇഷ്ടം..

    1. ഷന.. ഇഷ്ടമായതിൽ ഒത്തിരി സന്തോഷം..
      സ്നേഹം ❤️

  4. കറുപ്പിനെ പ്രണയിച്ചവൻ.

    My favourite story ????

  5. ?സിംഹരാജൻ?

    MK?❤

  6. THANGALUDE KADHAKALUDE ORU ARADHAKAN ANNE. THANGALUDE PRANAYAKAHAYIL VALAREA ISHTAPETTADHU ‘ VAIDHEHI’
    DHAYAVAI ADHU POLE ORU PRANAYAM+ NARMAM ULLA KADHA EZHUDHUMO ??? PLEASE

    1. ഒത്തിരി സന്തോഷം…
      ഞാൻ ശ്രമിക്കാം..
      സ്നേഹത്തോടെ ❤️

  7. ? ? ? ? ? ? 

    ❤️❤️❤️

  8. ഒരു ടീനേജുക്കാരൻ പയ്യനെ നായകനാക്കി ഒരു കഥയെഴുതാൻ പറ്റുമോ ? ആ നായകൻ ബുദ്ധിയുള്ളവനാണെങ്കിൽ തകർക്കും

    1. ഡേയ്, ഇത് എന്റെ അഭിപ്രായമല്ലേ

    2. ശ്രമിക്കാം..
      സ്നേഹം ❤️

  9. MK de kathakalil njan 2 praavashyam maathram vaayicha kadha ithaanu.. athil kooduthal vaayikkaan enikk pattillaayirunnu.. aadyam vaayichitt kure divasathekk ee vazhikk njaan vannittillaarunnu.. agniyude verpaad athrakk vishamippichirunnu.. randaamath veendum vaayichathu muzhuvan bhagavum vanna seshamaanu.. agniyude sthanathu aarushiye kaanaan pattiyathum, aarushi avane thirichu snehichu thudangiyathumaan pinne oru aaswasam aayathu.. ivide kandappo vaayikkaathirikkaan kazhinjillaa..

    enthaayaalum othiri ishtappettu.. iniyum ithupolulla kadhakal MK yil ninnum undaavattee.. athinaayi kaathirikkunnu..

    1. ജിൻ.. ഒത്തിരി സന്തോഷം..
      അഗ്നിക്ക് പകരം ആരുഷി ഉണ്ടായിരുന്നു.. പക്ഷെ ഇൻ റിയൽ ലൈഫ് അത് ഉണ്ടാകണം എന്നും ഇല്ല….
      ഒത്തിരി സ്നേഹത്തോടെ ❤️

  10. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത എം കെ ഇവിടെ അതിമനോഹരമായ രചനകൾ.
    . അതിൽ മഹത്തായ ഒന്ന്….വീണ്ടും വീണ്ടും വായിച്ചാലും മതിവരാത്ത രചനാശൈലി..

    1. ഒത്തിരി സന്തോഷം പട്ടാളക്കാരാ.. സ്നേഹം ❤️❤️

  11. എനിക്ക് ഇഷ്ടപ്പെട്ട എംകെ ആശാന്റെ ഏറ്റവും പ്രിയപ്പെട്ട രചന…
    അഗ്നി ആരുഷി ഒരിക്കലും മറക്കാനാവാത്ത രണ്ട് കഥാപാത്രങ്ങൾ❤❤❤❤❤
    ഒരിത്തിരി ഇഷ്ടം കൂടുതൽ അഗ്നിയോടാണെങ്കിലും…
    Hats off M K
    ഇതുപോലൊരു രചന ഞങ്ങൾക്ക് നൽകിയതിന്❤❤❤❤

    1. ഒത്തിരി സന്തോഷം ബ്രോ..
      എനിക്കും എഴുതിയതിൽ വച്ച് ഏറ്റവും സ്നേഹം അഗ്നിയോടു തന്നെ ആണ്..
      സ്നേഹത്തോടെ ❤️❤️

  12. വീണ്ടും വീണ്ടും വാസന പരത്തി kond ഈ പനിനീർ പൂവ്. അഗ്നി, ആരുഷി ennivaraloodae പകര്‍ന്നു തന്ന ആ വാസന eppoghum athae polae തന്നെ ഉള്ളില്‍ ond. ഒരോ തവണ വീണ്ടും വായിക്കുമ്പോ പോലും ആ വാസന കുറയുന്നില്ല koodunathae ull. അതിന്‌ കാരണം ഒരാൾ ഞങ്ങളുടേത് സ്വന്തം കാമുകന്‍, മാലാഖയുടെ കാമുകന്‍
    Comment tharan കുറച്ച് താമസിച്ച് enn ariyam. Enik കുറച്ച് health issues oondairun, phone അധികം ഉപയോഗിക്കരുത് enn parenjath ആണ്‌. നിയോഗം വന്നപ്പോ athokae മറന്ന്‌ poi.
    Newtontae 3rd law പണി തന്ന്‌ അതാണ്‌ താമസിച്ചത്.
    Eniyum ഒരുപാട്‌ eghuthanam
    ഒരുപാട് ഒരുപാട്
    സ്നേഹത്തോടെ
    ദാവീദ്

    1. ദാവീദ് ബ്രോ.. ആരോഗ്യം എങ്ങനെ ഉണ്ട്? തേർഡ് ലോ പലപ്പോഴും പണി തരാറുണ്ട് എല്ലാവർക്കും.. ?
      ഒത്തിരി സ്നേഹം ❤️❤️?
      എന്നാലും ഫോൺ ഉപയോഗം കുറച്ചോളു….
      സ്നേഹത്തോടെ

  13. വെറുക്കപെട്ടവൻ

    അപ്പുറത്ത് വായിച്ചതാണ് എന്നാലും frvt ആണ് ഇത് ബ്രോ ഇതിന്ടെ PFD UPLOAD CHEYYO

    1. സ്നേഹം.. Pdf തരേണ്ടത് അഡ്മിൻ ആണ്..
      ❤️

  14. എന്റെ വക ഒരു ഉമ്മ പിന്നെ ഹൃദയവും കിടക്കട്ടെ ??

    1. രണ്ടും കിട്ടി മുത്തേ ❤️❤️

  15. 5-6 വട്ടം വായിച്ചതാണ് എന്നാലും വായിച്ചു….

    ഇതുപോലെ ഒരു കഥ ഇനി എഴുതണം നിയോഗത്തിന് ശേഷം.

    ♥️♥️♥️♥️♥️

    1. ഒത്തിരി സ്നേഹം.. ❤️?
      എഴുതാം… നിയോഗം കഴിഞ്ഞാൽ..

      1. തുമ്പി?

        Ayyo appozhekkum njan parenjathu marannuvoo?

        1. തുമ്പി.. ഇല്ല.. മറന്നിട്ടില്ല

  16. അപ്പുറത്തു നിന്ന് ഇത് എത്ര തവണ വായിച്ചു എന്ന് കണക്കില്ല ഇപ്പോൾ കണ്ടപ്പോൾ വീണ്ടും വായിച്ചു . ?

    1. പെരുത്ത് സ്നേഹം.. ❤️❤️

  17. അപ്പുറത് വായിച്ചതാണ്, എന്നാലും ഒരു തവണ കൂടി വായിച്ചു,.. എന്റെ ഫേവറേറ്റ് കഥകളില് ഒന്നാണ് ഈ കഥ ?..

    1. ഒത്തിരി സന്തോഷം.. സ്നേഹം ?❤️

  18. ❤️❤️❤️

  19. മനോഹരം.. പ്രണയവും വിരഹവും എല്ലാം ഒത്തുചേർന്ന രചന.. അഗ്നിയെയും ആരുഷിയേയും ഒരുപാട് ഇഷ്ടമായി.. കഥ അവസാനിക്കുമ്പോൾ അഗ്നി ഒരു നൊമ്പരമായി ഉള്ളിൽ അവശേഷിച്ചു.. കുറഞ്ഞ സമയത്തിനുള്ളിൽ ആ കഥാപാത്രം മനസ്സിനെ വല്ലാതെ സ്പർശിച്ചു..തൂലിക ചലിക്കട്ടെ.. ആശംസകൾ കാമുകാ?

    1. ഒത്തിരി സന്തോഷം മനു..
      ആരുഷി അഗ്നിയെ ഇഷ്ടമായതിൽ പ്രേതെകിച്ചും സ്നേഹം..
      ❤️❤️

  20. വായിച്ച് തുടങ്ങിയപ്പോൾ ഇടയ്ക്ക് വച്ച് നിർത്താൻ തോന്നിയില്ല. ഒരു പാട് ഇഷ്മയി അഗ്നി, ആരുഷി

    1. ഒത്തിരി സന്തോഷം ആഗ്നേയ.. നല്ല പേര് ആണ് അഗ്നിയെ പോലെ..
      സ്നേഹം ❤️

  21. മേനോൻ കുട്ടി

    ഏട്ടാ.♥️?♥️?♥️

  22. Reading for the 8th time❤️❤️. മൊയലാളി എന്തോ എനിക്ക് ഈ കഥ ഭയങ്കര ഇഷ്ട്ടമാണ്??. നിയോഗം കഴിഞ്ഞ ഇജ്ജാതി ഒരു ഐറ്റം വേണേ…??

    1. ഹോ എട്ടാമത്തെ പ്രാവശ്യമോ.. തിരുപ്പതി ആയി തിരുപ്പതി.. ??
      സ്നേഹം ❤️❤️?

  23. ഇത് അപ്പുറത്ത് വായിച്ചതാണ്….!!! ഇപ്പോൾ ഒരിക്കൽ കൂടി ഓർമ്മ പുതുക്കി ?

    1. ജീന ❤️ ഹൃദയം ഫ്രം പാക്കിസ്ഥാൻ ?

  24. ഒരുമരിച്ച് തന്നതിന് ആദ്യമായി നന്ദി. സെൻസർ ചെയ്ത് ആണ് പോസ്റ്റ് ചെയ്തത് എങ്കിലും അതിന്റെ flow പോയില്ല. ചോദിച്ചപ്പോൾ തന്നെ തന്നതിന് ❤
    സ്നേഹത്തോടെ
    ശരത്

    1. ഒത്തിരി സന്തോഷം ശരത്..
      സ്നേഹം ❤️

  25. അദൃശ്യ കാമുകന്‍

    Bro… Ente മനസ്സിൽ ഒരു theme ഉണ്ട് ഒരു love storikk but അത് ഞാനെഴുതിയ ശെരി ആകില്ല.. അത് bro എഴുതണം എന്നാണ്‌ ഈ ഉള്ളവന്റെ ആഗ്രഹം.. Interested aanenkil gemini man_03 എന്ന insta account ഇല്‍ ഒരു msg ഇടുമോ

    1. കാമുകാ.. നിലവിൽ എനിക്ക് കഴിയില്ല.. ഒത്തിരി വർക്ക് ലോഡ് ഉണ്ട്.. എന്നാലും തീം ഇവിടെ തന്നെ ഇടാമോ? ഞാൻ ഇൻസ്റ്റ ഉപയോഗിക്കാറില്ല. സോഷ്യൽ മീഡിയകൾ എല്ലാം ഒഴിവാക്കി…
      സ്നേഹത്തോടെ ❤️

      1. ടാ നീ gouthamans75 ലേക് ഒരു മെയിൽ ഇട്ടാലും മതി എന്നവൻ പറഞ്ഞു

Comments are closed.