അഗ്നി [മാലാഖയുടെ കാമുകൻ] 2192

അവനെ കണ്ടു.. ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ.. ഒരു കാലിനു സ്വാധീനം കുറവാണ്.. വടി കുത്തി ആണ് നടത്തം. പുറത്തിറങ്ങി വന്നു ഞാൻ വിളിച്ചപ്പോൾ.. വളരെ ബുദ്ധിമുട്ടി ആണ് നടത്തം.“ആരാ? എന്നെ കാണാൻ?”

ഒരു മരച്ചുവട്ടിൽ നിന്നും അവൻ എന്നോട് ചോദിച്ചു..

“എന്നെ അറിയാൻ വഴിയില്ല.. പക്ഷെ എന്റെ ഭാര്യയെ അറിയും.. ആരുഷി…”

ഞാൻ മെല്ലെ പറഞ്ഞു.. ഉടനെ അവൻ ഞെട്ടി വിറച്ചു.. കൈ ഊന്നുവടിയിൽ നിന്നും വിട്ടു വീഴാൻ പോയ അവനെ ഞാൻ പിടിച്ചു ഒരു ബഞ്ചിൽ ഇരുത്തി..

“അവൾ തന്നതാണ് ഈ സമ്മാനം…”

അവൻ മെല്ലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിയില്ല. ഏകദേശം അറിയാമായിരുന്നു..

അവൻ അതൊക്കെ എന്നോട് പറഞ്ഞു…

“പണ്ട് ഞാൻ കുറച്ചു പെൺപിള്ളേരെ ചതിച്ചിട്ടുണ്ട്… അവരുടെ വീക്നെസ് ആണ് സഹോദര സ്ഥാനം.. അവരെ വിശ്വസിപ്പിച്ചു അവസാനം വീട്ടിൽ കൊണ്ടുപോയി ശാരീരികമായി ഞാൻ ഉപയോഗിച്ചിരുന്നു…അധികം ആരും പ്രതികരിക്കില്ല….”

അവൻ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഞെട്ടലോടെ അവനെ നോക്കി.. അവൻ തുടർന്നു..

“അതിൽ ഒന്നായിരുന്നു ആരുഷി.. അവസാനത്തേതും.. അവളെ കിട്ടിയാൽ അവളുടെ പെങ്ങളെ കൂടി കിട്ടും എന്ന് എനിക്ക് തോന്നി..
സ്നേഹം നടിച്ചു അവളെ അവസാനം എന്റെ വീട്ടിൽ വരെ എത്തിച്ചു.. അഗ്നിക്ക് എന്നെ സംശയം ഉണ്ടായിരുന്നു..

വീട്ടിൽ വന്ന അവളെ ഞാൻ സ്പർശിച്ചപ്പോൾ അവൾ അനങ്ങാതെ നിന്നു.. ഞെട്ടി എന്നെ നോക്കി..

അതൊരു പോസിറ്റീവ് സൈൻ ആയി കണ്ടു ഞാൻ അവളെ ചുംബിക്കാൻ നോക്കിയപ്പോൾ അവൾ എതിർത്തില്ല.. എന്നാൽ ഉടനെ എന്റെ അമ്മ വന്നു..
അത് കൊണ്ട് ചുംബിക്കാൻ കഴിഞ്ഞില്ല..അന്ന് അവൾ പോയി.. എന്നാൽ ഞാൻ അവളെ വീണ്ടും വിളിച്ചു….

“നിനക്ക് എന്റെ ശരീരം വേണമെങ്കിൽ എന്തിനാ സഹോദരൻ ആണെന്ന് പറഞ്ഞത്? നേരിട്ടു ചോദിച്ചാൽ ഞാൻ തരില്ലേ?”

അതായിരുന്നു അവളുടെ മറുപടി.. അപ്പോൾ എനിക്ക് ആവേശം കൂടി..

“എന്നാൽ വരുമോ? സ്വർഗം കാണിക്കാം നിന്നെ.. അത്ര ചരക്കല്ലെ നീ…”

അതായിരുന്നു എന്റെ മറുപടി… അവൾ വന്നു.. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ..

അവൾ ചുവന്ന സാരി ചുറ്റി പാർവതി ദേവിയെ പോലെ നടന്നു വരുന്നത് കണ്ടപ്പോൾ സ്വർഗം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്… “

അവൻ വീണ്ടും പറഞ്ഞു നിർത്തി.. ഞാൻ ആകാംഷയോടെ അവനെ നോക്കി..

“എന്നാൽ അകത്തു കയറി കതക്ക്‌ അടച്ചപ്പോൾ പാർവതി മാറി കാളി ആയിരുന്നു..

അവൾ എന്റെ മർമ്മസ്ഥാനങ്ങൾ ഒക്കെ ഉടച്ചു.. കാലും കയ്യും ഒടിച്ചു.. ഒരു തുള്ളി ചോര പൊടിയാതെ അവൾ എന്റെ നടു വരെ തളർത്തി…”

അവൻ അത് പറഞ്ഞപ്പോൾ എനിക്ക് ഒരു ഞെട്ടൽ വന്നു…

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ?

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. ?✨N! gHTL?vER✨?

    Mass… Heavy feelings.. ???
    ?ashaane.. Kettippidich oru ???❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ?

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.