അഗ്നി [മാലാഖയുടെ കാമുകൻ] 2189

Views : 439103

“അല്ലാ ഞാൻ….”

“തന്നോടല്ലേടോ പോകാൻ പറഞ്ഞത്????!!!!”

അവൾ ചാടി എണീറ്റ് അലറിയപ്പോൾ ഞാൻ വിറച്ചു അല്പം പുറകോട്ട് നിന്നുപോയി..

വല്ലാത്ത ഭാവം.. സൗന്ദര്യം കണ്ടാൽ ദേവത പോലെയും വായ തുറന്നാൽ നാട്ടുമ്പുറത്തുകാരി ജാനുവും ആണെന്ന് തോന്നി..

അവൾ എന്തൊക്കെയോ പിറുപുറുത്തു ബാഗും എടുത്തു നീണ്ട മുടി ബാക്കിലേക്ക് വലിച്ചു എറിഞ്ഞു ചാടി കുലുക്കി ഇറങ്ങിപ്പോയി..

ഞാൻ ആകെ അന്തിച്ചു നിന്നു.. കുറച്ചു പെൺപിള്ളേർ എന്നെ നോക്കി ചിരിച്ചു..
ഒരു ഫാമിലി അടക്കി ചിരിക്കുന്നത് കണ്ടു.. അകെ നാണക്കേടായി.. ഞാൻ വേഗം അവിടെ നിന്നും ഇറങ്ങി..

ജീവിതത്തിൽ ഇതുപോലെ നാണം കേട്ടിട്ടില്ല.. ചാകാൻ തോന്നി…

വീട്ടിൽ എത്തി ആകെ മൂഡ് ഓഫ് ആയിരുന്നു.. എല്ലാവരും ചോദിച്ചു. എന്നാലും ഞാൻ ഒന്നും പറഞ്ഞില്ല..

നാളെ പെണ്ണ് കാണാൻ പോകുകയും വേണം.. ഛെ.. എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.

എന്റെ പെണ്ണ് ആകും പോലും.. അവളെ ചുംബിച്ചു ഉണർത്തും പോലും.. മൈ%%##!!
എനിക്ക് ആകെ വിറഞ്ഞു കയറി ചിരിച്ചു കൊണ്ട് നിൽക്കുന്ന മെർലിൻ മൻറോയിയെ നോക്കി രണ്ടു ചീത്ത വിളിച്ചപ്പോൾ അല്പം സന്തോഷം തോന്നി..

എങ്ങനെ ഒക്കെയോ ഉറങ്ങി..

പിറ്റേന്ന് രാവിലെ ആയപ്പോൾ ഞാൻ ഓക്കേ ആയിരുന്നു..

രാവിലെ കുളിച്ചു ഒരു ബ്രൗൺ കളർ ഫുൾ സ്ലീവ് ഷർട്ടും കറുത്ത ജീൻസും വെള്ള ഷൂസും ഇട്ടു..

ചേച്ചി ആണ് കാറ് ഓടിച്ചത്.. എനിക്ക് അല്പം ടെൻഷൻ ഉണ്ടായിരുന്നു..
ഒരു പെണ്ണ് കാണൽ കഴിഞ്ഞതാണ്.. നല്ലൊരു ഇരുനിറം ഉള്ള സുന്ദരി ആയിരുന്നു.. എനിക്ക് ഇഷ്ടമായി.. അല്ലെങ്കിലും അല്പം നിറം കുറഞ്ഞ പെൺപിള്ളേരെ കെട്ടുന്നവർ ഭാഗ്യവാന്മാർ ആണ്..
എന്നാൽ ഞാൻ പലപ്പോഴും ശ്രമിച്ചു എങ്കിലും അങ്ങനെ ഒരു പെണ്ണ് പോലും എന്നെ മൈൻഡ് ചെയ്തില്ല..

അന്ന് പെണ്ണ് എന്നോട് പറഞ്ഞു അവൾക്ക് ഒരു ലവർ ഉണ്ട് എന്ന്.. അതോടെ ഞാൻ വിട്ടു.

കാണുന്ന പെൺപിള്ളേർക്ക് മൊത്തം ലോവേർസ് ഉണ്ട്.. എന്നാൽ കാണുന്ന ആൺപിള്ളേർ എല്ലാം സിംഗിൾ.. ഇതെന്തു കൂത്ത് എന്ന് ഞാൻ ആലോചിക്കാറുണ്ട്..

ഒരു ഇരുനില വീട്ടിലേക്ക് വണ്ടി കയറി. പഴയ ടൈപ്പ് വീട്… സംഗതി കൊള്ളാം.

പുറത്തു ഒരു റെനോ ഡസ്റ്റർ കിടക്കുന്നു. ഒരു അപ്രിലിയ സ്കൂട്ടി.

അത് കണ്ടപ്പോൾ എനിക്ക് ആ പണ്ടാരത്തിനെ ആണ് ഓർമ വന്നത്.. അഹങ്കാരി..

എന്റെ അച്ഛനെ പോലെ തന്നെ ഒരാൾ അകത്തേക്ക് വിളിച്ചു..

അയാളുടെ ഭാര്യാ വന്നു.. കൊച്ചു വർത്തമാനം ഒക്കെ പറഞ്ഞു കഴിഞ്ഞു അയാൾ മകളെ വിളിച്ചു.

ചായയും അച്ചപ്പം നിറച്ച ട്രെയും കൊണ്ടുവന്ന പെണ്ണിനെ കണ്ടപ്പോൾ ഞാൻ വിറച്ചു. എന്റെ ദൈവമേ എന്ന് അറിയാതെ വിളിച്ചുപോയി..

Recent Stories

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ😈

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. 🪐✨N! gHTL💖vER✨🪐

    Mass… Heavy feelings.. 💓💓💓
    💖ashaane.. Kettippidich oru 😘😘💞❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ🙄

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com